റുബഉൽ ഖാലി
![]() ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമികളിലൊന്നാണ് അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുഭാഗത്ത് ഏകദേശം മൂന്നിലൊരുഭാഗം വ്യപിച്ച് കിടക്കുന്ന റബിഅ് അൽ ഖാലി' (അറബി: الربع الخالي). ശൂന്യമായ നാലിലൊന്ന് എന്നാണ് ഈ വാക്കിനർത്ഥം. സൗദി അറേബ്യയുടെ തെക്കുഭാഗം, ഐക്യ അറബ് എമിറേറ്റുകൾ, ഒമാൻ, യെമൻ എന്നിവിടങ്ങളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. ഏതാണ്ട് 650,000 ചതുരശ്ര കി.മീ വി ഈ അടുത്ത കാലത്തുവരെ പര്യവേഷണമൊന്നും നടത്തപ്പെടാതിരുന്ന ഈ മരുഭൂമിക്ക് 1000 കി.മീ നീളവും 500 കീ.മീ വീതിയുമുണ്ട്. ബദുവിനുകൾ പോലും ഇതിന്റെ അതിർത്തിവരെ മാത്രമേ സഞ്ചരിക്കുമായിരുന്നുള്ളൂ. ഇപ്പോൾ നിലവിൽ ജി.പി.എസ്. സഹായത്തോടെയുള്ള യാത്രകൾ ടൂർ കമ്പനികൾ നടത്തുന്നുണ്ട്. രേഖപ്പെടുത്തപ്പെട്ട പശ്ചാത്യന്മാരുടെ ആദ്യ യാത്ര നടത്തിയത് 1931 ൽ ബെർട്രാം തോമസും 1932 ൽ സെന്റ്. ജോൺ ഫിൽബിയുമാണ്. 1946 നും 1950 നും ഇടയിൽ വിൽഫ്രെഡ് തിസൈർ പലതവണ ഇതിനെ മുറിച്ചു സഞ്ചരിക്കുകയും ഒമാനിലെ പർവ്വതങ്ങളെ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. വേനൽകാല ഉച്ച സമയങ്ങളിൽ 55° സെത്ഷ്യസ് വരെ താപനില ഉയരും, ഈഫൽ ടവറിനേക്കാൾ ഉയരമുള്ള (330 മീറ്റർ) മണൽകുന്നുകൾ കാണപ്പെടുകയും ചെയ്യുന്നു. ഭൂമിയിലെ ഏറ്റവും ദുഷ്കരമായ കാലാവസ്ഥകളിലൊന്നാണിവിടുത്തേത്. എന്നിരുന്നാലും ജീവന്റെ സാന്നിധ്യം ഇവിടെയുണ്ട് അറാക്നിഡുകൾ, റൊഡെന്റുകൾ എന്നിവയെകൂടാതെ ചിലയിനം സസ്യങ്ങളും കാണപ്പെടുന്നു. സഹസ്രബ്ദത്തിലുടനീളം മരുഭൂമിവൽക്കരണം വർദ്ധിച്ചുകൊണ്ടിരുന്നു. ഇത് കാരണം ഇതിലൂടെയുണ്ടായിരുന്ന മുൻപത്തെ കാരവൻ പാതകൾ വഴിയുള്ള യാത്രാസഞ്ചാരം വളരെ ദുർഘടം നിറഞ്ഞതായിതീർന്നു. എ.ഡി. 300 വരെ കുന്തിരക്കത്തിന്റെ കച്ചവടസംഘങ്ങൾ യാത്ര ചെയ്തിരുന്ന പാതകൾ ഫലത്തിൽ മുറിച്ചുകടക്കാൻ പറ്റാത്ത വിധത്തിലായിർതീർന്നു. തൂണുകളുടെ ഇറം ഗോത്രം (ഒരു നശിച്ചു നാമാവശേഷമായ നഗരം) ഈ പാതകൾ ഉപയോഗിച്ചിരുന്നവരായിരുന്നു. അടുത്തകാലത്തായി ചില ഗോത്രസമൂഹങ്ങൾ ഇതിന്റെ ഭാഗങ്ങളിൽ താമസമുറപ്പിച്ചിട്ടുണ്ട്, അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് നജ്രാൻ മേഖലയിലാണ്. ഏതാനും പാതകൾ ഈ ആവാസമേഖലകളേയും ജലസ്രോതസ്സുകൾ, എണ്ണയുല്പാദന കേന്ദ്രങ്ങൾ എന്നിവയെയും തമ്മിൽ ബന്ധിപ്പിച്ക് നിർമ്മിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി ഈ ശൂന്യ അർദ്ധാർദ്ധം ലോകത്തിലെ തന്നെ ഏറ്റവും എണ്ണ നിക്ഷേപമുള്ള രണ്ടാമത്തെ മേഖലയാണ്. വലിയ എണ്ണ നിക്ഷേപങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഈ മരുഭൂമിയുടെ നടുവിലുള്ള ഷയ്ബ സൗദി അറേബ്യയിലെ പ്രധാനപ്പെട്ട ലഘു സ്വാഭാവിക എണ്ണയുല്പാദന കേന്ദ്രമാണ്. അതു പോലെ ഗവാർ എന്ന ലോകത്തിലെ ഏറ്റവും വലിയ എണ്ണ ധരണി (oil field) ഇതിന്റെ ഉത്തരഭാഗത്ത് തെക്കുഭാഗത്തേക്ക് വ്യാപിച്ച രീതിയിൽ സ്ഥിതിചെയ്യുന്നു. അടുത്തകാലത്തെ പര്യവേഷണങ്ങൾസൗദി ജിയോളജിക്കൽ സർവേ സംഘടിപ്പിച്ച 89 പേരടങ്ങുന്ന സംഘം 2006 ഫെബ്രുവരി 25 മുതൽ പര്യവേഷണം നത്തിയിരുന്നു. സൗദികളും വിദേശികളുമായ ഭൂമിശാസ്ത്രകാരന്മാറും ശാസ്ത്രജ്ഞന്മാരും അടങ്ങിയ സംഘമായിരുന്നു അത്. വരണ്ട ധാരാളം ഫോസിലുകളും ഉൽക്കാ പാറയുടെ അവശിഷ്ടങ്ങളും അവർ ഇവിടെയുള്ള ഉണങ്ങിവരണ്ട മണൽ കുന്നുകൾക്കിടയിൽ നിന്നും കണ്ടെത്തുകയുണ്ടായി. മരുഭൂമിയിൽ വസിക്കുന്ന 31 തരം പുതിയ സസ്യ സ്പീഷീസുകളും സസ്യതരങ്ങളും 24 തരം പക്ഷികളുടെ സ്പീഷീസുകളും കണ്ടെത്തുന്നതിലേക്കും ഈ പര്യവേഷണം സംഘത്തെ നയിച്ചു, അത്രയും ദുഷ്ക്കരമായ കാലാവസ്ഥയിൽ അവയുടെ അതിജീവനം ശാസ്ത്രകാർന്മാരെ അമ്പരപ്പിച്ച കാര്യമായിരുന്നു. ഈ കണ്ടെത്തുകൾ കാരണമായി ഭൂമിശാസ്ത്രജ്ഞന്മാർ ഇതിന് റബിഅ് അൽ-ഗാലി അഥവാ മൂല്യമുള്ള അർദ്ധാർദ്ധം എന്ന അപരനാമം നൽകി. പുറം കണ്ണികൾ
അവലംബം
Images |
Portal di Ensiklopedia Dunia