തകെലമഗൻ മരുഭൂമിമധ്യേഷ്യയിലുള്ള ഒരു മരുഭൂമിയാണ് തക്ലാമകാൻ മരുഭൂമി (Taklamakan Desert). ചൈനയിലെ ഉയ്ഗൂർ സ്വയം ഭരണപ്രദേശമായ സിൻജിയാങ്ങ് പ്രവിശ്യയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. തെക്ക് കുൻലുൻ പർവ്വതനിരകൾ, പടിഞ്ഞാറ് പാമിർ വടക്ക് ടിയാൻ ഷാൻ എന്നീ പർവ്വതനിരകളാൽ ചുറ്റപ്പെട്ടതാണ് ഈ മരുഭൂമി. ഈ വാക്കിന്റെ അർത്ഥം "വന്നവർ തിരിച്ചു പോകില്ല" എന്നാണെന്ന് ഒരു അഭിപ്രായമുണ്ട്[1]. ലോകത്തിലെ മണൽ നിറഞ്ഞ ഏറ്റവും വലിയ മരുഭൂമികളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് തകെലമഗൻ മരുഭൂമി.[2] ധ്രുവപ്രദേശമല്ലാത്ത മരുഭൂമികളിൽ വലിപ്പത്തിൽ 15 മത്തെ സ്ഥാനമാണിതിന്.[3] ഇതിന്റെ വിസ്തൃതി 270,000 ചതുരശ്ര കിലോമീറ്ററാണ്. 1,000 കി.മീറ്റർ നീളവും 400 കി.മീറ്റർ വീതിയുമാണ് ഇതിനുള്ളത്. പട്ട് പാതയിൽപ്പെട്ട ഒരുഭാഗം കടന്ന് പോകുന്ന ഈ മരുഭൂമിയിലൂടെ, വരണ്ട മേഖലകൾ ഒഴിവാക്കി തെക്കേയറ്റത്തുനിന്നും വടക്കേയറ്റത്തേക്ക് രണ്ട പാതകളായാണ് യാത്രക്കാർ കടന്ന് പോയിരുന്നത്.[4] അടുത്ത കാലത്തായി ചൈനീസ് സർക്കാർ തെക്ക് ഭാഗത്തുള്ള ഖോട്ടൻ വടക്കു ഭാഗത്തുള്ള ലുൻതായി എന്നീ പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഹൈവേ പണിതിട്ടുണ്ട്. കാലാവസ്ഥശീതമരുഭൂമി വിഭാഗത്തിൽപ്പെടുന്നതാണ് ഇത്. ഇവിടെ സൈബീരിയയിൽ നിന്നുള്ള തണുത്ത കാറ്റിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്, ശീതകാലത്ത് കൊടും തണുപ്പ് അനുഭവപ്പെടുന്നു, −20° സെൽഷ്യസ് (−4° ഫാരൻഹീറ്റ്) വഴെ ഊഷ്മാവ് താഴാറുണ്ട്. 2008 ചൈനയിലുണ്ടായ ശീതകൊടുങ്കാറ്റിനെ തുടർന്ന് ഈ മരുഭൂമിയുടെ ഭൂരിഭാഗവും നേരിയ മഞ്ഞ് മൂടുകയുണ്ടായി, ചില സ്ഥലത്ത് ഇതിന് 4 സെന്റിമീറ്റർ (1.6 ഇഞ്ച്) കനം ഉണ്ടായിരുന്നു.[5] ആയിരക്കണക്കിന് കിലോമീറ്ററാണ് ഏതെങ്കിലും തുറന്ന ജലാശയത്തിൽ നിന്നും ഇതിലേക്കുള്ള ദൂരം, അത് പോലെ ഇതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് എന്നിവ വേനൽക്കാല രാത്രികളിൽ പോലും തണുത്ത കാലവസ്ഥയ്ക്ക് കാരണമാകുന്നു. മരുപ്പച്ചഈ മരുഭൂമിയിൽ ജലം ലഭ്യമല്ല, അതുകൊണ്ട് തന്നെ ഇതു മുറിച്ച് കടക്കുക എന്നത് വളരെ ദുഷ്ക്കരവുമണ്. തകെല മഗൻ എന്നാൽ "പ്രവേശിക്കുക പിന്നെ ഒരിക്കലും തിരിച്ച് വരില്ല" എന്നണർത്ഥം.[6] പട്ട് പാതയിലൂടെ സഞ്ചരിക്കുന്ന യാത്രാസംഘങ്ങൾ മരുപ്പച്ച നഗരങ്ങളിൽ തങ്ങേണ്ടി വരുമായിരുന്നു.[7] മരുപ്പച്ച നഗരങ്ങൾക്ക് ജലം ലഭിക്കുന്നത് പ്രധാനമായും പർവ്വതങ്ങളിൽ പെയ്യുന്ന മഴ കാരണമാണ്, ദക്ഷിണഭാഗത്ത് കാശ്ഗർ, മിറൻ, നിയ, യാർഖന്ദ്, ഖോട്ടൻ എന്നിവയും ഉത്തരഭാഗത്തുള്ള കൂജാർ, തുർഫാൻ എന്നിവയുമാണ് ഇതിലെ മരുപ്പച്ച നഗരങ്ങൾ.[4] ഇപ്പോൾ മിറൻ, ഗാഓചാങ്ങ് എന്നീ നഗരങ്ങൾ ജനവാസം നന്നേകുറഞ്ഞവയാണ്.[8] മണൽനിറഞ്ഞ പ്രദേശങ്ങളിൽ നടത്തിയ ഉൽഖനന പ്രക്രിയകൾ വഴി പുറത്തേടുത്ത പുരാതൻ നഗരാവശിഷ്ടങ്ങൾ വഴി തുഖാരിയനുകളിൽ ഹെല്ലനസ്റ്റിക്ക്, ഇന്ത്യൻ, ബുദ്ധ സംസ്ക്കാരങ്ങൾ സ്വാധീനം ചെലുത്തിയിരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓരൽ സ്റ്റെയ്ൻ, സ്വെൻ ഹെദിൻ, ആൽബെർട്ട് വോൻ ലി കോക്ക്, പോൾ പെല്ലിയെട്ട് എന്നിവരുടെ വിവരണങ്ങളിലൂടെ ഇത് വ്യക്തമാകുന്നുണ്ട്.[4] 4000 വർഷം വരെ പഴക്കമുള്ള മമ്മികൾ ഈ പ്രദേശങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് മുൻകാലങ്ങളിൽ അവിടെ താമസിച്ചിരുന്ന വൈവിധ്യമാർന്ന ജനതകളിലേക്കാണ്. ചില യൂറോപ്യന്മാരുടെ മമ്മികളും ലഭിക്കുകയുണ്ടായിട്ടുണ്ട്.[9] ശേഷം അവിടം അധിവസിച്ചിരുന്നത് തുറിക്ക് ജനതയായിരുന്നു. താങ് ഭരണത്തോടെ പട്ട് പാതയുടെ അധികാരം കൈപിടിയിലൊതുക്കുന്നതിന്റെ ഭാഗമായി ഈ ഭാഗങ്ങൾ കാലം കഴിയുന്തോറും ചൈന അധീനത്തിൽ കൊണ്ട് വന്നു. ഇടക്ക് തുറിക്ക്, മംഗോളിയൻ, ടിബറ്റൻ ഭരണവും മാറിമാറി അധീനത്തിൽ വെക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ജനങ്ങളിൽ ഭൂരിഭാഗവും തുറിക്ക്, ഉയ്ഗൂർ വിഭാഗക്കാരാണ്. കുറിപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia