പാമിർ പർവ്വതനിര39°00′N 72°00′E / 39.000°N 72.000°E
മധ്യേഷ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു പർവ്വതനിരയാണ് പാമിർ പർവ്വതനിര. തയാൻ ഷാൻ, കാറക്കോറം, കുൻലുൻ, ഹിന്ദുകുഷ് എന്നീ നിരകളുടെ സംഗമസ്ഥാനത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതനിരകളിൽപ്പെട്ടതാണ് ഇവ. അത്കൊണ്ട് തന്നെ ഇവയെ ലോകത്തിന്റെ മേൽക്കൂര എന്ന് വിളിച്ച്പോരുന്നു, ഇത് തന്നെയാണ് പാമിർ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കരുതുന്നു. ഇതിന്റെ ചൈനീസ് നാമം കോങ്ങ്ലിങ്ങ് ( 葱嶺 ) അഥവാ "ഉള്ളി പർവ്വതങ്ങൾ" എന്നാണ്. താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളിലായി പാമിർ വ്യാപിച്ച് കിടക്കുന്നു. ഭൂമിശാസ്ത്രംഇസ്മോയിൽ സൊമോനി, 7,495 മീറ്റർ (24,590 അടി); ഇബ്നു സീന കൊടുമുടി, 7,134 മീറ്റർ (23,406 അടി); കൊഴ്ഷെനെവ്സ്കയ, 7,105 മീറ്റർ (23,310 അടി) എന്നിവയാണ് ഇതിലെ ഉയരം കൂടിയ കൊടുമുടികൾ.[1] അനേകം ഹിമപാളികളും ഇവിടെയുണ്ട്, ഇതിൽ പ്രധാനപ്പെട്ടത് 77 കി.മീറ്റർ നീളമുള്ള ഫെഡ്ചെങ്കോ ഹിമപാളിയാണ്. ധ്രുവപ്രദേശത്തിന് പുറത്തുള്ള ഏറ്റവും നീളംകൂടിയ ഹിമപാളിയാണ് ഇത്. കാലാവസ്ഥവർഷം മുഴുവനും മഞ്ഞ് മൂടികിടക്കുന്ന പാമിർ നിരകളിൽ അത്ശക്തമായ തണുപ്പാണുള്ളത്, ദൈർഘ്യകുറഞ്ഞ തണുത്ത വേനൽക്കാലവും. പ്രതിവർഷം ഏകദേശം 130 മില്ലിമീറ്റർ ( 5 ഇഞ്ച്) മഴ ലഭിക്കുകയും ചെയ്യുന്നു ഇത് വൃക്ഷങ്ങൾ കുറഞ്ഞ പുൽമേടുകളെ നിലനിർത്തുന്നുണ്ട്. അവലംബം
|
Portal di Ensiklopedia Dunia