സഹാറ
അന്റാർട്ടിക്ക കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ മരുഭൂമിയും ഏറ്റവും വലിയ ഉഷ്ണമരുഭൂമിയുമാണ് സഹാറ (അറബി: الصحراء الكبرى, അൽ-സഹാറ അൽ-കുബ്റ, "ഏറ്റവും വലിയ മരുഭൂമി"). ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഉത്തര ഭാഗത്ത് യൂറോപ്പിനോളം വലിപ്പത്തിൽ 9,000,000 ചതുരശ്ര കി.മീറ്ററുകളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. കിഴക്ക് ചെങ്കടൽ, മെഡിറ്ററേനിയൻ തീരങ്ങൾ മുതൽ പടിഞ്ഞാറ് അറ്റ്ലാന്റിക്ക് സമുദ്രം വരെ ഇത് സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് വശത്ത് സാഹേൽ എന്ന അർദ്ധ-ഉഷ്ണമേഖലാ പുൽമേടുകൾ ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് സഹാറ മരുഭൂമിയെ വേർതിരിക്കുന്നു. സഹാറയുടെ ചരിത്രം ഏതാണ്ട് 3 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചു എന്ന് കരുതപ്പെടുന്നു..[1] സഹാറയിൽ കാണപ്പെടുന്ന ചില മണൽക്കുന്നുകൾക്ക് 180 മീറ്റർ വരെ ഉയരമുണ്ടാകാറുണ്ട്..[2] അറബയിൽ മരുഭൂമി എന്നർത്ഥം വരുന്ന "സഹാറാ" (صَحراء),(ⓘ).[3][4] എന്നതിൽ നിന്നാണ് പേരിന്റെ ഉൽഭവം. അവലോകനംകിഴക്ക് ചെങ്കടൽ, മെഡിറ്ററേനിയൻ തീരങ്ങൾ മുതൽ പടിഞ്ഞാറ് അറ്റ്ലാന്റിക്ക് സമുദ്രം വരെയാണ് സഹാറയുടെ വ്യാപ്തി. വടക്കുവശത്ത് അറ്റ്ലസ് മലനിരകളും മെഡിറ്ററേനിയൻ സമുദ്രവുമാണ്. സുഡാൻ പ്രദേശവും നൈജർ നദീതടവുമാണ് തെക്കേ അതിരുകൾ. പടിഞ്ഞാറൻ സഹാറയാണ് അറ്റ്ലാന്റിക് തീരത്തോട് ചേർന്നുള്ള ഭാഗം. അഹഗ്ഗാർ മലനിരകൾ, ടിബെസ്റ്റി മലനിരകൾ, ഐർ മലനിരകൾ എന്നിവ മദ്ധ്യഭാഗത്ത് ഒരു പർവ്വതപ്രദേശവും പീഠഭൂമിയും തീർക്കുന്നു. ടെനേറെ മരുഭൂമി, ലിബിയൻ മരുഭൂമി എന്നിവയാണ് മറ്റു പ്രദേശങ്ങൾ. എമി കൗസ്സി ആണ് ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുട്. ഛാഡിന്റെ വടക്കൻ പ്രദേശത്തുള്ള ഇതിന്റെ ഉയരം 3415 മീറ്ററാണ്. ആഫ്രിക്കൻ ഭൂഘണ്ഡത്തിലെ ഏറ്റവും വലിയ മരുഭൂമിയാണ് സഹാറ. ഇതിന്റെ തെക്കൻ അതിർത്തിപ്രദേശത്ത് ഒരു നാടപോലെ ഊഷരമായ സാവന്ന പ്രദേശമുണ്ട്. ഇതിനെ സാഹെൽ എന്നാണ് വിളിക്കുന്നത്. സഹാറയുടെ ഭൂരിഭാഗം പ്രദേശങ്ങളും കല്ലുനിറഞ്ഞ ഹമാദ എന്ന സ്ഥലങ്ങളും; എർഗ് എന്നു വിളിക്കപ്പെടുന്ന പ്രദേശങ്ങളുമാണ്. മണലാരണ്യങ്ങൾ എന്നുവിളിക്കാവുന്ന മണൽ നിറഞ്ഞ പ്രദേശങ്ങൾ ചുരുക്കമാണ്. കഴിഞ്ഞ ഹിമയുഗത്തിനു ശേഷം ആയിരക്കണക്കിനു വർഷങ്ങളായി ആൾക്കാർ ഈ മരുഭൂമിയുടെ അതിരുകളിൽ താമസിക്കുന്നുണ്ട്. [5] പണ്ടുകാലത്ത് സഹാറ മരുഭൂമിയിൽ ഇന്നത്തേക്കാൾ വളരെക്കൂടുതൽ ജലാംശമുണ്ടായിരുന്നു. മുതലകളെപ്പോലെയുള്ള ജീവികളുടെ 30,000-ലധികം പെട്രോഗ്ലിഫുകൾ ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. [6] ദക്ഷിണപൂർവ്വ അൾജീരിയയിലെ തസ്സിലി നജ്ജെർ എന്ന പ്രദേശത്താണ് ഇതിൽ പകുതിയിലേറെയും ലഭിച്ചിട്ടുള്ളത്. ആഫ്രോവെനേറ്റർ ജോബൈറ, ഔറാനോസോറസ് എന്നിവ ഉൾപ്പെടെ ധാരാളം ദിനോസറുകളുടെ ഫോസിലുകളും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. സഹാറയിൽ നൈൽ നദീതടം, ചില മരുപ്പച്ചകൾ, ഒലീവുകൾ വളരുന്ന വടക്കുള്ള ഉയർന്ന പ്രദേശങ്ങൾ എന്നിവ ഒഴികെയുള്ള സ്ഥലങ്ങൾ ആധുനിക കാലത്ത് തീർത്തും വരണ്ടതായാണ് കാണപ്പെടുന്നത്. ഉദ്ദേശം ബി.സി. 1600 മുതൽ ഈ പ്രദേശം വരണ്ട സ്ഥിതിയിൽ തന്നെയാണ്. ഭൂമിയുടെ അച്ചുതണ്ടിന്റെ ദിശയിൽ വ്യത്യാസമുണ്ടായതാണ് ഇവിടെ മഴ കുറയാനുള്ള കാരണം. [7] സഹാറയിലെ പ്രധാന വംശങ്ങൾ താഴെപ്പറയുന്നവയാണ്:
സഹാറയിലെ പ്രധാന പട്ടണങ്ങൾ താഴെപ്പറയുന്നവയാണ്:
അവലംബം
|
Portal di Ensiklopedia Dunia