സഞ്ജയ് ഗാന്ധി ദേശീയോദ്യാനം
മഹാരാഷ്ട്ര സംസ്ഥാനത്തിലെ താനെ, മുംബൈ, സബർബൻ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് സഞ്ജയ് ഗാന്ധി ദേശീയോദ്യാനം. ബോറിവില്ലി ദേശീയോദ്യാനം എന്ന പേരിലും ഇത് അറിയപ്പെടുന്നു. 1975-ലാണ് ഉദ്യാനം രൂപീകൃതമായത്. ബുദ്ധമത ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള കാൻഹേരി ഗുഹകൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഉദ്യാനത്തോട് ചേർന്ന് ഒരു സഫാരി പാർക്കുമുണ്ട്. ഭൂപ്രകൃതി87 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. കദംബം, തേക്ക്, ഇന്ത്യൻ കോറൽ മരം തുടങ്ങിയ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു. ജന്തുജാലങ്ങൾഉദ്യാനത്തിൽ ഒരു മുതലസംരക്ഷണ കേന്ദ്രവും പ്രവർത്തിക്കുന്നു. പുള്ളിമാൻ, കുരക്കും മാൻ, ലംഗൂർ, റീസസ് കുരങ്ങ് എന്നീ ജന്തുക്കൾ ഇവിടെ അധിവസിക്കുന്നു. അവലംബം
ഉറവിടങ്ങൾParts of the article referred to from the Times of India article dated 5 July 2004
Kasambe, R. (2012): Butterfly fauna of the Sanjay Gandhi National Park and Mumbai. Bionotes. 14 (3): 76–80 പുറംകണ്ണികൾSanjay Gandhi National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia