പലമാവു ദേശീയോദ്യാനം

ജാർഖണ്ഡ് സംസ്ഥാനത്തിലെ പലമാവു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് പലമാവു ദേശീയോദ്യാനം. ബെറ്റ്‌ല ദേശീയോദ്യാനം എന്ന പേരിലും ഇത് അറിയപ്പെടുന്നു. 1986-ൽ രൂപീകൃതമായ ഈ ഉദ്യാനം പ്രൊജക്ട് ടൈഗറിന് കീഴിലുള്ള ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണ്.

ഭൂപ്രകൃതി

728 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. ഇലപൊഴിയും വനങ്ങളാണ് ഇവിടെയുള്ളത്. സാൽ, മുള തുടങ്ങിയ വൃക്ഷങ്ങൾ ധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ

റീസസ് കുരങ്ങ്, ലംഗൂർ, പുള്ളിമാൻ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ജന്തുവർഗ്ഗങ്ങൾ. 1400-ലധികം പക്ഷിയിനങ്ങളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia