ഇരവികുളം ദേശീയോദ്യാനം

മൃഗങ്ങൾ

വംശനാശം നേരിടുന്നതും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും ആയ വരയാട്, സിംഹവാലൻ കുരങ്ങ് ഉൾപ്പെടെ വിവിധ ഇനം കുരങ്ങുകൾ, മാൻ, കാട്ടുപോത്ത്‌ തുടങ്ങിയ ജീവികൾ ഇവിടെയുണ്ട്‌. ഇവിടെയെത്തുന്ന സന്ദർശകരിൽ അധികഭാഗവും വരയാടുകളെ കാണാൻ എത്തുന്നവരാണ്.[1].

ചരിത്രം

ഹാമിൽറ്റന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇവിടം മുമ്പ്‌ കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ്‌ കമ്പനിയുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു. 1895-ൽ ഇവിടം ഹൈറേഞ്ച് ഗെയിം പ്രിസർവേഷൻ അസോസിയേഷൻ സംരക്ഷിതപ്രദേശമാക്കി. 1971-ൽ കേരള സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്ത ഇവിടത്തിന്റെ പ്രത്യേകത മൂലം വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. 1975-ൽ ദേശീയോദ്യാനമായി[2]. 1978-ൽ ഇരവികുളം ദേശീയോദ്യാനം എന്നു പേരിട്ടു.

വൈവിധ്യത്തിന്റെ ഭൂവിഭാഗം

97 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണം. ഹിമാലയത്തിനു തെക്ക്‌ ഇന്ത്യയിലുള്ള ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി (ഉയരം: 2695 മീറ്റർ) ഇരവികുളം ദേശീയോദ്യാനത്തിലാണ്. പുൽമേട്‌, കുറ്റിച്ചെടി, ചോലവനം എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ സസ്യജാലമാണ് ഇവിടെയുള്ളത്‌.

ചിത്ര ശേഖരം

അവലംബം

  1. ഇരവികുളം പോയാൽ രണ്ടുണ്ട് കാര്യം
  2. "History of Eravikulam national park". Archived from the original on 2011-10-04. Retrieved 2011-11-01.

ഇതും കൂടി

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia