മുതുമലൈ ദേശീയോദ്യാനം
തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് മുതുമലൈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.നീലഗിരി ബയോസ്ഫിയർ റിസർവിൽപ്പെട്ട ഇത് 1990-ലാണ് ഇത് രൂപംകൊണ്ടത്. ഗൂഡല്ലൂരിൽ നിന്നും 17 കി.മീ ദൂരെ സ്ഥിതിചെയ്യുന്ന മുതുമലൈ ദേശീയോദ്യാനം ഒരു ആന പരിശീലനകേന്ദ്രം കൂടിയാണ്. വയനാട് വന്യജീവി സംരക്ഷണകേന്ദ്രം,ബന്ദിപ്പൂർ ദേശീയോദ്യാനം, നാഗർഹോളെ വന്യജീവി സംരക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്. ഭൂപ്രകൃതി103 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. കുന്നുകളും ചതുപ്പുകളും നിറഞ്ഞതാണീ പ്രദേശം. ഇലപൊഴിയും തരത്തില്പ്പെട്ടവയാണ് ഇവിടുത്തെ വൃക്ഷങ്ങൾ. ജന്തുജാലങ്ങൾഇന്ത്യയിൽ ഏറ്റവുമധികം ആനകളുള്ള ദേശീയോദ്യാനങ്ങളിലൊന്നാണ് മുതുമലൈ. ബോണറ്റ് മക്കാക്ക്, കടുവ, പുലി, വരയൻ കഴുതപ്പുലി, പുള്ളിമാൻ തുടങ്ങിയ മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം. മലബാർ ട്രോഗൺ എന്ന തീക്കാക്ക, മലബാർ വേഴാമ്പൽ, പലയിനം പരുന്തുകൾ എന്നിവയെയും ഇവിടെ കാണാം. ചിത്രശാല
Mudumalai National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia