കാൻഹേരി ഗുഹകൾ![]() ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയുടെ പ്രാന്തപ്രദേശമായ ബോരിവലിയിൽ സ്ഥിതിചെയ്യുന്ന പാറകൊണ്ട് ഉണ്ടാക്കിയ സ്മാരകങ്ങളുടെ കൂട്ടമാണ് കാൻഹേരി ഗുഹകൾ. സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന്റെ കാടുകളുടെ ഉള്ളിൽ ഉള്ള ഈ ഗുഹകൾ മെയിൻ ഗേറ്റിൽനിന്നും 6 കിലോമീറ്ററും ബോരിവലി സ്റ്റേഷനിൽനിന്നും 7 കിലോമീറ്ററും അകലെയാണ്. രാവിലെ 9 മണി മുതൽ സഞ്ചാരികൾക്ക് പ്രവേശനമുണ്ട്. ഇന്ത്യൻ കലാരൂപങ്ങളിലും സംസ്കാരങ്ങളിലും ബുദ്ധ ചിന്താഗതിയുടെ സ്വാധീനം കാൻഹേരി ഗുഹകളിൽ കാണാൻ സാധിക്കും. കറുത്ത മല എന്ന് അർത്ഥം വരുന്ന സംസ്കൃത പദമായ കൃഷ്ണഗിരിയിൽനിന്നുമാണ് കാൻഹേരി എന്ന പേര് വന്നത്. [1] വലിയ ബസാൾട്ടിക് പാറയിൽനിന്നും കൊത്തിയെടുത്തവയാണ് ഇവ. [2] വിവരണംക്രിസ്തുവിനു മുൻപ് ആദ്യ നൂറ്റാണ്ട് മുതൽ ക്രിസ്തുവിനു ശേഷം പത്താം നൂറ്റാണ്ട് വരെ ഈ ഗുഹകളുടെ ചരിത്രം നീളുന്നു. ബസാൾട്ടിൽനിന്നും 109 ഗുഹകൾ ഉണ്ടാക്കിയിരിക്കുന്നു. എല്ലാ ഗുഹകളിലും കട്ടിൽ ആയി ഒരു വലിയ പാറ കഷണമുണ്ട്. സ്തൂപം എന്ന് പറയുന്ന വലിയ കൽതൂണുകൾ ഉള്ള ബുദ്ധ ക്ഷേത്ര ഹാൾ ഉണ്ട്. കുന്നിൻറെ മുകളിലേക്ക് വീണ്ടും പോയാൽ കനാലുകളും സിസ്ടെർണുകളും കാണാം, ഇവയാണ് മുൻ കാലങ്ങളിൽ മഴവെള്ളത്തെ വലിയ ടാങ്കുകളിലേക്ക് എത്തിച്ചിരുന്നത്. [3] ഈ ഗുഹകൾ സ്ഥിരം സന്യാസി ആശ്രമങ്ങൾ ആക്കിയ ശേഷം, ബുദ്ധൻറെ വാക്കുകൾ ഗുഹയിൽ ആലേപനം ചെയ്യപ്പെട്ടു. മൂന്നാം നൂറ്റാണ്ടോടുകൂടി കാൻഹേരി കൊങ്കൺ തീരത്തുള്ള പ്രധാനപ്പെട്ട ബുദ്ധ വാസസ്ഥലമായി മാറി. [4] പത്താം നൂറ്റാണ്ടിൻറെ അവസാനത്തിൽ ബുദ്ധമത അധ്യാപകനായ അതിഷ രാഹുലഗുപ്തയിൽനിന്നും ബുദ്ധ ധ്യാനം പഠിക്കാനായി കൃഷ്ണഗിരി വിഹാരയിൽ എത്തി. [5] കാൻഹേരിയിലെ ലിഖിതങ്ങൾ51 വ്യക്തതയുള ലിഖിതങ്ങളും 26 ശിലാലേഖങ്ങളും കാൻഹേരിയിൽ കാണപ്പെടുന്നു, ഇതിൽ ബ്രഹ്മി, ദേവനഗിരി എന്നിവയിലുള്ളവയും ഗുവ 90-ൽ ഉള്ള മൂന്ന് പഹ്ലാവി ശിലാലേഖങ്ങളും ഉൾപ്പെടുന്നു. [6] [7][8] പ്രധാനപ്പെട്ട ഒരു ലിഖിതത്തിൽ സതവഹാന രാജാവായിരുന്ന വിശിഷ്ടിപുത്ര സതകർണിയും രുദ്രദമൻറെ മകളുമായുള്ള വിവാഹത്തെക്കുറിച്ച് പരാമർശിക്കുന്നു. [9] കാൻഹേരിയിൽ കാണപ്പെട്ട 494 – 495 കാലത്തെ ലിഖിതത്തിൽ ത്രൈകുടക രാജവംശത്തെ കുറിച്ചു പരാമർശിക്കുന്നുണ്ട്. [10] ഗുഹാ ചുവർചിത്രങ്ങൾ34-ആം നമ്പർ ഗുഹയുടെ മുകൾത്തട്ടിൽ ബുദ്ധൻറെ പൂർത്തിയാകാത്ത ഒരു ചിത്രമുണ്ട്. സ്ഥാനംഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയുടെ പ്രാന്തപ്രദേശമായ ബോരിവലിയിൽ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൻറെ വളരെ അകത്താണ് കാൻഹേരി ഗുഹകൾ സ്ഥിതിചെയ്യുന്നത്. എല്ലാ മണിക്കൂറിലും ബസ് സേവനം ലഭ്യമാണ്. പാർക്ക് ഗേറ്റിലും ഗുഹാ കവാടത്തിലും പ്രവേശന ഫീസ് നൽകണം. ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia