വ്ലാഡിമിർ ലെനിൻ
![]() ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ നിരീക്ഷകനായ നായകൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് വ്ലാഡിമിർ ഇലിച്ച് ലെനിൻ (ഉല്യാനോവ്). ആംഗലേയത്തിൽ Vladimir Ilych Lenin (Ulyanov) , റഷ്യനിൽ Владимир Ильич Ленин (Ульянов)എന്നാണ്. യഥാർത്ഥ പേർ വ്ലാഡിമിർ ഇല്ലിച്ച് ഉല്യാനോവ്[1]ലെനിൻ എന്ന പേര് പിന്നീട് സ്വീകരിച്ച തൂലികാ നാമമാണ്. റഷ്യൻ വിപ്ലവകാരി, ഒക്ടോബർ വിപ്ലവത്തിന്റെ നായകൻ, ലെനിനിസത്തിന്റെ ഉപജ്ഞാതാവ്, റഷ്യൻ യൂണിയന്റെ ആദ്യത്തെ അദ്ധ്യക്ഷൻ എന്ന നിലയിലെല്ലാം അദ്ദേഹം ലോക പ്രശസ്തനാണ്. നൂറ്റാണ്ടുകൾ നീണ്ട സാർ ചക്രവർത്തി ഭരണം അവസാനിപ്പിച്ച് ലെനിൻ സോവിയറ്റ് യൂണിയൻ എന്ന ബൃഹത്തായ രാഷ്ട്രത്തിന് രൂപം നൽകി. കാറൽ മാർക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവരുടെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് 1917-ലെ റഷ്യൻ വിപ്ലവത്തിലൂടെ മൂർത്തരൂപം നൽകുകയായിരുന്നു ലെനിൻ ആദ്യകാലം![]() റഷ്യയിലെ സിംബിർസ്കിൽ (ഇന്ന് ഉല്യനോവ്‌സ്ക് Ulyanovsk) 1870 ഏപ്രിൽ 22-ന് ലെനിൻ ജനിച്ചു. പിതാവ് ഇല്യ നിക്കോളാവിച്ച് ഉല്യനോവ് ഒരു സ്കൂൾ ഇൻസ്പെക്ടർ ആയിരുന്നു. മാതാവ് മരിയ അലെക്സാണ്ഡ്രോനോവ ഉല്യനോവയും അധ്യാപികയായിരുന്നു . പിതാവ് റഷ്യൻ പ്രോഗ്രസ്സീവ് ഡെമോക്രസിക്കായും സൗജന്യ കലാലയ വിദ്യാഭ്യാസത്തിനായും പരിശ്രമിച്ചിരുന്നയാളായിരുന്നു. ചെറുപ്പത്തിലേ ലെനിനെ റഷ്യൻ ഓർത്തഡോക്സ് സഭാ വിശ്വാസിയാക്കി ജ്ഞാനസ്നാനം ചെയ്യിക്കപ്പെട്ടു. ![]() 1886-ൽ ലെനിന്റെ പിതാവ് മസ്തിഷ്കസ്രാവം മൂലം മരണമടഞ്ഞു. അടുത്ത വർഷം അദ്ദേഹത്തിന്റെ മൂത്ത ജ്യേഷ്ഠൻ അലക്സാണ്ഡർ ഉല്യനോവ്, സാർ ചക്രവർത്തി അലക്സാണ്ഡർ മൂന്നാമനെതിരായി തീവ്രവാദി പ്രവർത്തനത്തിൽ ഏർപ്പെട്ടതിന് വധശിക്ഷക്ക് വിധേയനാക്കപ്പെട്ടു. കാറൽ മാർക്സിന്റെ കൃതികളോട് ലെനിനെ അടുപ്പിച്ചത് ജ്യേഷ്ഠനായിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയെ അന്ന് നാടുകടത്തുകയുമുണ്ടായി. ഈ സംഭവങ്ങൾ ആണ് യുവാവായ ലെനിന്റെ മനസ്സിൽ വ്യത്യസ്ത ചിന്താഗതി ഉടലെടുക്കാൻ കാരണം എന്ന് റഷ്യൻ ചരിത്രകാരന്മാർ വിശ്വസിക്കുന്നു. അതേ വർഷം അദ്ദേഹം കസാൻ സർവ്വകലാശാലയിൽ വിദ്യാർത്ഥിയായി പഠനം ആരംഭിച്ചു. വ്യത്യസ്തമായ പാതയിലൂടെ പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിച്ച ലെനിൻ തിരഞ്ഞെടുത്ത പാത മാർക്സിസം അയിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ മാർക്സിസ്റ്റ് പ്രക്ഷോഭ സമരങ്ങളിൽ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. താമസിയാതെ സർവ്വകലാശാലയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി. അദ്ദേഹം സെന്റ് പീറ്റേഴ്‌സ് ബർഗിലെത്തി സ്വകാര്യമായി നിയമ പഠനം ആരംഭിക്കുകയും 1891-ൽ ബിരുദം നേടി അഭിഭാഷകവൃത്തിക്കുള്ള ലൈസൻസ് കർസ്ഥമാക്കുകയും ചെയ്തു. ഇതേ സമയംതന്നെ അദ്ദേഹം ജെർമൻ, ഗ്രീക്ക്, ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുകയും ചെയ്തു. അദ്ദേഹം ഇതിന് ശേഷം അദ്ദേഹം സമാറയിൽ രണ്ടു വർഷം അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടു. അധികം താമസിയാതെ അദ്ദേഹം സെന്റ് പീറ്റേഴ്‌സ്ബർഗിൽ തിരിച്ചെത്തി. വിപ്ലവ പ്രസ്ഥാനത്തിൽ
നൂറ്റാണ്ടുകളായി സാർ ചക്രവർത്തിമാരുടെ ഭരണത്തിനുകീഴിലായിരുന്നു റഷ്യൻ സാമ്രാജ്യം. വൻകിട ഭൂവുടമകളും പ്രഭുക്കന്മാരും സമൂഹത്തെ ഭരിച്ചു. അതനുസരിച്ച് കർഷകത്തൊഴിലാളികളുടേയും കർഷകരുടേയും കഷ്ടപ്പാടുകൾ വർദ്ധിച്ചുവന്നു. ദാരിദ്ര്യവും പട്ടിണിയും നടമാടി. യുവജനങ്ങൾക്കിടയിൽ അസംതൃപ്തി വർദ്ധിച്ചു വന്നു. നിരവധി വിപ്ലവ പ്രസ്ഥാനങ്ങൾ നാടിന്റെ നാനാഭാഗത്തും പൊട്ടിമുളച്ചു. യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽ ഉണ്ടായ രാഷ്ട്രീയകലാപങ്ങൾ രഷ്യയേയും ബാധിച്ചുതുടങ്ങിയിരുന്നു. 1893-ൽ ലെനിൻ സെന്റ് പീറ്റേഴ്‌സ്ബർഗിൽ എത്തിയശേഷം വിപ്ലവപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തനം തുടങ്ങി. മാർക്സിസം പഠിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. എന്നാൽ 1893 ഡിസംബർ ഏഴിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. അധികാരികൾ അദ്ദേഹത്തെ 14 മാസം തടവിൽ പാർപ്പിച്ചു അതിനുശേഷം സൈബീരിയയിലെ സുഷെങ്കോയെ എന്ന സ്ഥലത്തേയ്ക്ക് നാടുകടത്തി. അദ്ദേഹം സ്വിറ്റ്‌സർലാന്റിലെത്തി പ്ലെഖനോഫ് ഉൾപ്പെടെയുള്ള വിപ്ലവകാരികളുമായി ബന്ധപ്പെട്ടു. തിരിച്ച് റഷ്യയിലെത്തിയ ലെനിൻ ജൂൾസ് മാർട്ടോഫ്, നതാഷ്ദ ക്രൂപ്‌സ്കായ എന്നീ യുവസുഹൃത്തുക്കൾക്കൊപ്പം ഒരു തൊഴിലാളി സമര സംഘടന രൂപവത്കരിച്ചു. ഈ കാലമെല്ലാം അദ്ദേഹം ഒളിവിലായിരുന്നു. അധികാരികൾക്ക് പിടികൊടുക്കാതെ നടക്കുകയായിരുന്നു അദ്ദേഹം. ഈ ശിക്ഷാകാലയളവിലാണ് ലെനിന്റെ ജീവിതത്തിലെ സുപ്രധാനമായ രണ്ട് സംഭവങ്ങൾ നടന്നത്. 1898 മാർച്ചിൽ മിൻസ്ക് നഗരത്തിൽ നടന്ന മുൻ പറഞ്ഞ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി രൂപവത്കരണവും വിവാഹവും. 1898 ജൂലൈയിൽ അദ്ദേഹം നതാഷ്ദ ക്രുപ്‌സ്കായയെ വിവാഹം കഴിച്ചു[2]. 1899-ൽ അദ്ദേഹം മുതലാളിത്തത്തിന്റെ വികാസം റഷ്യയിൽ എന്ന പേരിൽ ഒരു പുസ്തകം പ്രസാധനം ചെയ്തു.[3] ഈ അവസരത്തിലാണ് അദ്ദേഹം ലെനിൻ എന്ന തൂലികാ നാമം സ്വീകരിച്ചത്. 1900-മാണ്ടിൽ അദ്ദേഹത്തിന്റെ പ്രവാസജീവിതം അവസാനിച്ചു. ഇതിനു ശേഷം അദ്ദേഹം യൂറോപ്പിലും മറ്റുമായി നിരവധി വിദേശരാജ്യങ്ങളിൽ സഞ്ചരിച്ചു, പലയിടങ്ങളിലും പഠനക്ലാസ്സുകൾ നടത്തി.എന്നാൽ റഷ്യൻ വിപ്ലവം നടക്കുന്നതുവരേയുള്ള ലെനിന്റെ ജീവിതം അത്ര സുഖകരമല്ലായിരുന്നു. അദ്ദേഹം മോചനം കിട്ടിയയുടൻ ഭാര്യയും മാർട്ടോഫുമൊത്ത് സ്വിറ്റ്സർലൻഡിലെ ജനീവയിലേയ്ക്ക് പോവുകയും അവിടെ കുറേ കാലം അധ്യപനം നടത്തിയശേഷം ജർമ്മനി യിലെ മ്യൂണിക്ക് നഗരത്തിൽ സ്ഥിരതാമസം ഉറപ്പിച്ചു. ഈ യാത്രകൾക്കിടയിൽ അദ്ദേഹം ജൂൾസ് മാർട്ടോഫുമായിച്ചേർന്ന് ഇസ്ക്രാ (തീപ്പൊരി) എന്ന ദിനപത്രം ആരംഭിച്ചു. ![]() 1901 ഡിസംബറിലാണ് ലെനിൻ ആ പേര് ഉപയോഗിക്കാൻ തുടങ്ങിയത് എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. അടുത്ത വർഷം ചെയ്യേണ്ടതെന്താണ് എന്ന പേരിൽ രാഷ്ട്രീയപ്രവർത്തനത്തിന്റെ ലക്ഷ്യങ്ങളെപ്പറ്റി ലെനിൻ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. ഇതിൽ ഡെമോക്രാറ്റുകളുടെ പല നയങ്ങൾക്കുമെതിരെ ശക്തമായ ഭാഷയിൽ അദ്ദേഹം പ്രതികരിച്ചു. മാർട്ടോഫുമായി അഭിപ്രായവ്യത്യാസം ഉണ്ടാവാൻ ഇക്കാലത്ത് കാരണമായി. മാർട്ടോഫ് വലിയ ഒരു പാർട്ടികെട്ടിപ്പടുക്കാൻ ആശിച്ചപ്പോൾ ലെനിൻ ചെറിയ പാർട്ടിയും എന്നാൽ വലിയ അനുഭാവി വൃന്ദം എന്നതായിരുന്നു വിഭാവനം ചെയ്തത്. ഈ വിരുദ്ധനയങ്ങൾ 1903 ജൂലൈയിൽ ലണ്ടനിൽ നടന്ന സൊഴ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ രണ്ടാം കോൺഗ്രസ്സിൽ ഉയർന്നു വന്നു. മാർട്ടോഫിനായിരുന്നു ജയം എങ്കിലും ലെനിൻ ഇത് അംഗീകരിച്ചു കൊടുക്കാൻ തയ്യാറായില്ല. ഇതോടെ പാർട്ടി വിഘടിച്ചു. മെൻഷെവിക്(റഷ്യൻ ഭാഷയിൽ ന്യൂനപക്ഷം)[4] (മിതവാദികൾ) ബോൾഷെവിക്]](റഷ്യൻ ഭാഷയിൽ ഭൂരിപക്ഷം)(തീവ്രവാദികൾ) എന്നീ വിഭാഗാങ്ങൾ ഉടലെടുത്തു. [5] ഗ്രിഗറി സീനോവീവ്, ജോസഫ് സ്റ്റാലിൻ, നതാഷ്ദ കുപ്രസ്കായ, ലെവ് കാമനോവ് എന്നിവർ ബോൾഷെവിക്കുകളായിരുന്നു. എന്നാൽ പ്ലാഖനോഫ്, ലിയോൺ ട്രോട്സ്കി എന്നിവർ മാർട്ടോഫിനോടൊപ്പം മിതവാദികളായി നിലകൊണ്ടു. എന്നാൽ പിന്നീട് ലിയോൺ ട്രോട്സ്കി മെൻഷെവിക്കുകളുടെ കൂട്ടത്തിൽ നിന്ന് ലെനിനൊപ്പം ചേർന്നു. അദ്ദേഹം പിന്നീട് വിപ്ലവത്തിൽ നിർണ്ണായക സ്ഥാനം വഹിച്ചു.[6] വിപ്ലവത്തിനു മുൻപ്സായുധ വിപ്ലവത്തിലൂടെ അധികാരം കവർന്നെടുക്കുകയായിരുന്നു ബോൾഷെവിക്കുകളുടെ ലക്ഷ്യം. എന്നാൽ സാമ്പത്തികമായി ശക്തിയല്ലാത്ത ബോൾഷെവിക്കുകൾക്ക് അത് എളുപ്പമായിരുന്നില്ല. എഴുത്തുകാരനായ മാക്സിം ഗോർക്കി, മോസ്കോയിലെ കോടീശ്വരനായ സാവ മോറോസോഫ് എന്നിവരിലൂടെ അവർ പ്രവർത്തന ഫണ്ട് സ്വരൂപിച്ചു. ചില ബോൾഷെവിക് സംഘങ്ങൾ പോസ്റ്റ് ഓഫീസ് കൊള്ളയടിച്ച് അവിടത്തെ നിക്ഷേപങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. ഈ പണമെല്ലാം വിപ്ലവ സാഹിത്യ പ്രചാരണത്തിനും പത്രപ്രസാധനത്തിനുമാണ് അവർ ഉപയോഗിച്ചത്. എന്നാൽ ഇതുകൊണ്ടൊന്നും വിപ്ലവം നടക്കുകയില്ല എന്നു മനസ്സിലാക്കിയ ബോൾഷെവിക്കുകൾ റഷ്യയുടെ പാർലമെൻറായ ഡൂമയിലേക്ക് മത്സരിച്ചു. ആറു പേർ വിജയിക്കുകയും ചെയ്തു. ലെനിൻ ഈ കാലത്തെല്ലാം യൂറോപ്യൻ രാജ്യങ്ങളിലെല്ലാം സഞ്ചരിച്ച് വിപ്ലവപ്രസ്ഥാനത്തിന് അടിത്തറ പാകാൻ ശ്രമിക്കുകയായിരുന്നു. 1912-ല് ചെക്കോസ്ലാവാക്യയിലെ പ്രാഗ് എന്ന സ്ഥലത്തു വച്ചു നടന്ന കോൺഗ്രസ്സിൽ പാർട്ടിയുടെ നിയന്ത്രണം ഇതിനകം ബോൾഷെവിക്കുകൾ കയ്യടക്കിക്കഴിഞ്ഞിരുന്നു. ഒന്നാം ലോക മഹായുദ്ധം![]() 1914-ൽ ഒന്നാം ലോകമഹായുദ്ധം തുടങ്ങി. റഷ്യയ്ക്കെതിരെ ജർമ്മനി യുദ്ധം പ്രഖ്യാപിച്ചു. ദരിദ്രമായിക്കൊണ്ടിരുന്ന റഷ്യക്ക് ഇത് താങ്ങാവുന്നതിലേറെയായിരുന്നു. ലെനിൻ ഈ സമയത്ത് ഓസ്ട്രിയയിലെ ഗലീസിയയിൽ ആയിരുന്നു. റഷ്യൻ ചാരൻ എന്ന പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് വെറുതെ വിട്ടു. യുദ്ധത്തെ മികച്ച ഒരു അവസരമായി ലെനിൻ കണ്ടു. അദ്ദേഹം ഉടനെ സ്വിറ്റ്സർലൻഡ് ലക്ഷ്യമാക്കി തിരിച്ചു. യുദ്ധം ഒരു സാമ്രാജ്യത്വത്തിന്റെ പരിണതഫലമാണെന്ന് വരുത്തിത്തീർക്കാനായി ലെനിന്റെ പരിശ്രമം. ഇത് ഒരു അഭ്യന്തരയുദ്ധമാക്കി മാറ്റാൻ ബോൾഷെവിക്കുകൾ കിണഞ്ഞു പരിശ്രമിച്ചു. സാർ ഭരണം മറിച്ചിടാനും ആയുധങ്ങൾ സ്വന്തം ഓഫിസർമാർക്കു നേരേ തിരിക്കാനും പട്ടാളക്കാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിനായി നിരവധി ലഘുലേഖകൾ അച്ചടിച്ച് വിതരണം നടത്തി. യുദ്ധത്തിൽ റഷ്യക്ക് കനത്ത പരാജയമായിരുന്നു. സാർ നിക്കോളാസ് രണ്ടാമൻ തന്നെ നേരിട്ട് സൈന്യാധിപത്യം ഏറ്റെടുത്തിട്ടും വലിയ കാര്യമുണ്ടായിരുന്നില്ല. റഷ്യൻ സേനക്ക് വേണ്ടത്ര വെടിക്കോപ്പുകളോ മഞ്ഞിനെ നേരിടാനുള്ള സന്നാഹങ്ങളോ ഉണ്ടായിരുന്നില്ല. അവിടേയും ദാരിദ്ര്യം ഉണ്ടായിരുന്നു. ആഹാരത്തിനു വരെ അവർ ബുദ്ധിമുട്ടി. 1917-ൽ മാത്രം പത്തുലക്ഷത്തിലേറേ റഷ്യക്കാർ മരിച്ചു.[7] റഷ്യ സാമ്പത്തികമായി തളർന്നു. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർന്നു. തൊഴിലാളികൾ കൂലി വർദ്ധനവ് ആവശ്യപ്പെട്ട് സമരവും തുടങ്ങി. 1917 ഫെബ്രുവരി 11 ന് പെട്രോഗ്രാഡ് വൻ ജനാവലിക്ക് സാക്ഷ്യം വഹിച്ചു. യുദ്ധവിരുദ്ധ പ്രകടനവും അക്രമവും നടന്നു. റഷ്യയിൽ പരിവർത്തനത്തിന്റെ കാറ്റു വീശുകയായിരുന്നു. സാർ ചക്രവർത്തി ഫെബ്രുവരി 26-ന് പാർലമെൻറ് അടച്ചിടാൻ ഉത്തരവിറക്കി, പക്ഷേ ജനപ്രതിനിധികൾ ചെവിക്കൊണ്ടില്ല. പകരം ഗ്രിഗറി ല്വൊവ് രാജകുമാരനെ ഭരണാധികാരിയായി പ്രഖ്യാപ്പിച്ചു, ഒരു താൽകാലിക സർക്കാറിന് രൂപം കൊടുത്തു. മാർച്ച് 1-ന് സാർ നിക്കോളാസ് സ്ഥാനം ഒഴിഞ്ഞു. വിപ്ലവംഎന്നാൽ ലെനിൻ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല ഇത്തരം സംഭവങ്ങൾ. അദ്ദേഹം ജർമ്മനിയുടെ സഹായം തേടാൻ ശ്രമിച്ചു, അതിൽ വിജയിക്കുകയും ചെയ്തു. ലെനിൻ അധികാരം നേടിയാൽ യുദ്ധം അവസാനിപ്പിക്കാം എന്നായിരുന്നു നിബന്ധന. 1917 ഏപ്രിൽ 3ന് ജർമ്മൻ സർക്കാർ ഒരു തീവണ്ടിയിൽ മുദ്രവയ്ച്ച് അതിൽ ലെനിനേയും മറ്റു 27 ബോൾഷെവിക്ക് പ്രവർത്തകരേയും റഷ്യയിൽ എത്തിച്ചു. താൽക്കാലിക സർക്കാറിനെ അട്ടിമറിച്ച് വിപ്ലവം നടത്താൻ ലെനിനും പാർട്ടിക്കാരും ജനങ്ങളോട് ആഹ്വാനം നടത്തി. ധനികരുടെ കൃഷി ഭൂമി ഏറ്റെടുക്കാനിം തൊഴിലാളികൾ ഫാക്ടറികളുടെ നിയന്ത്രണമേൽക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ജൂലൈ 8 ന് അലക്സാണ്ഡർ കെറൻസ്കി താത്കാലിക സർക്കറിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. ബോൾഷെവിക്ക് പാർട്ടിയാവട്ടെ ജനകീയ സർക്കാറിൽ കുറഞ്ഞ മറ്റൊന്നിനും തയ്യാറായില്ല. അവർ ശക്തമായ പ്രക്ഷോഭം ആരംഭിച്ചു. ജൂലൈ 19 ന് ലെനിൻ, കാമനേവ്, തുടങ്ങിയവെരെ അറസ്റ്റ് ചെയ്യാൻ കെറൻസ്കി ഉത്ത്രവിട്ടു. പക്ഷേ ലെനിൻ അതി സമർത്ഥമായി രക്ഷപ്പെട്ടു. ഫിൻലൻഡിലേക്കാണ് അദ്ദേഹം പോയത്. റഷ്യയിലെ സോവിയറ്റ് എന്ന പ്രാദേശിക സ്വയം ഭരണ പ്രദേശങ്ങളിൽ നിയന്ത്രണം ബോൾഷെവിക്കുകൾ കരസ്ഥമാക്കി. പാർട്ടിക്കായി ചെമ്പട എന്ന(Red guards) അർദ്ധ സനിക വിഭാഗവും അവർ ശക്തിപ്പെടുത്തി. റഷ്യൻ സേനയുമായി എപ്പോൾ വേണമെങ്കിലും ഉരസൽ നടക്കാമെന്ന സ്ഥിതി സംജാതമായി. ഇതിനിടയ്ക്ക് ലെനിൻ രഹസ്യമായി പെട്രോഗ്രാഡിലെത്തി. അവിടെയുള്ള സ്മോൾനി എന്ന പെൺ കുട്ടികളുടെ മഠം ആസ്ഥാനമാക്കി പ്രക്ഷോഭം നടത്താനായി പദ്ധതി ഒരുക്കി. എന്നാൽ ഒക്ടോബർ 22 ന് ഈ വിവരം മണത്തറിഞ്ഞ കെറൻസ്കി ബോൾഷെവിക്കുകളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. അവരുടെ പത്രം പ്രസിദ്ധീകരിക്കുന്നത് തടയുകയും സ്മോൾനിയിലേയ്ക്കുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു. എന്നാൽ ലെനിന്റെ ആഹാനമനുസരിച്ച് ഒക്ടോബർ 24 ന് ട്രോട്സ്കിയുടെ നേതൃത്വത്തിൽ ചെമ്പട പോസ്റ്റ് ഓഫിസുകൾ, റെയിവേസ്റ്റേഷനുകൾ, ടെലിഫോൺ എക്സ്ചേഞ്ചുകൾ ബാങ്കുകൾ മുതലായവ പിടിച്ചെടുത്തു. അതോടെ വിപ്ലവം അതിന്റെ ശരിയായ രൂപത്തിൽ ആരംഭിച്ചു. [8]‘എല്ലാ അധികാരങ്ങളും സോവിയറ്റുകൾക്ക്’ എന്നായിരുന്നു മുദ്രാവാക്യം അടുത്ത ദിവസം സർക്കാരിന്റെ ആസ്ഥാനമായ വിൻറർ പാലസ് ബോൾഷെവിക്കുകൾ ഉപരോധിച്ചു. ചെമ്പടയും ജനങ്ങളും ഇതിനകം വിഘടിച്ചു തുടങ്ങിയ പട്ടാളക്കാരും അവരെ പിൻതുണച്ചു. കെറൻസ്കി എങ്ങനേയോ രക്ഷപ്പെട്ടു. ഒക്ടോബർ 26-ന് റഷ്യയിലെ പ്രാദേശികഭരണകൂടങ്ങളായ സോവിയറ്റുകളുടെ പ്രതിനിധികൾ യോഗം ചേർന്ന് സോവിയറ്റ് കൌൺസിൽ ഒഫ് പീപ്പിൾസ് കമ്മീസാർസിന് അധികാരം കൈമാറി. നവംബർ8 ന് ചേർന്ന യോഗത്തിൽ ലെനിനെ ആ കൌൺസിലിന്റെ ചെയർമാനായി എല്ലാവരും ചേർന്ന് തിരഞ്ഞെടുത്തു. ട്രോട്സ്കി, ജോസഫ് സ്റ്റാലിൻ, തുടങ്ങിയ മറ്റു നേതാക്കളെ മറ്റു ചുമതലകൾ ഏൽപിച്ചു. അങ്ങനെ റഷ്യയിലെ ഒക്ടോബർ വിപ്ലവം അവസാനിച്ചു. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽലെനിനു മുമ്പിൽ കടുത്ത പ്രതിസന്ധികളാണ് ഉണ്ടായിരുന്നത്. സാമ്പത്തികമായിരുന്നു ഏറ്റവും പിന്നോക്കം. അദ്ദേഹം റഷ്യയുടെ എല്ലാ ഭാഗങ്ങളിലും വൈദ്യുതി എത്തിക്കുവാൻ ശ്രമിച്ചു. ജനങ്ങൾക്കിടയിലെ സാക്ഷരത വളരേണ്ടതിന്റെ ആവശ്യം അദ്ദേഹത്തീന്റെ പ്രസംഗങ്ങൾ വെളിവാക്കുന്നു. ^ സ്ത്രീകളുടെ സമത്വത്തിനായി അദ്ദേഹം വാദിച്ചു. [9] എല്ലാ ജനങ്ങൾക്കും ലഭ്യമാക്കാനായി സൗജന്യ ആരോഗ്യ പരിരക്ഷാ രീതി അദ്ദേഹം വിഭാവനം ചെയ്തു. 1918 മാർച്ച് 3 ന് ജർമ്മനിയുമായി സന്ധി ചെയ്ത് അദ്ദേഹം യുദ്ധത്തിൽ നിന്ന് പിന്മാറി. എന്നാൽ റഷ്യയുടെ ഭാഗമായിരുന്ന യുക്രെയിൻ, ഫിൻലാൻഡ്, ബാൾട്ടിക്ക്, പോളണ്ട് എന്നിവ റഷ്യക്ക് നഷ്ടമായി, ഇത് ലെനിൻ ഭരണകൂടത്തിനെതിരെ അസംതൃപ്തിക്ക് കാരണമായി. മറ്റൊരു പ്രശ്നം കമ്മ്യൂണിസ്റ്റുകളുടെ മത വിശ്വാസമില്ലായ്മയായിരുന്നു. ഇതിനെതിരായി റഷ്യൻ ഓർത്തഡോക്സ് സഭ ശക്തമായി രംഗത്തു വന്നു. ധനികരും ഭൂവുടമകളും പട്ടളക്കാരെ സംഘടിപ്പിച്ച് സർക്കാരിനെതിരെ തിരിഞ്ഞു. ‘വെളുത്തവർ‘ എന്നാണ് അവരെ വിളിച്ചിരുന്നത്. ലെനിൻ നേരിട്ട ഏറ്റവും വലിയ പരീക്ഷണം അതായിരുന്നു. എന്നാൽ ട്രോട്സ്കിയുടെ നേതൃത്വത്തിൽ റഷ്യൻ ചെമ്പട നീണ്ട പോരാട്ടത്തിലൂടെ ഇത്തരം ശക്തികളെ ഒതുക്കി. 1918 ൽ തുടങ്ങിയ അഭ്യന്തര യുദ്ധം 1920 അവസാനത്തോടെ അവസാനിച്ചു. ചെമ്പട അത്യന്തികമായി വിജയം വരിച്ചു. ഇതിനിടെ അവസാനത്തെ സാർ ചക്രവർത്തിയായിരുന്ന നിക്കോളാസ് രണ്ടാമനേയും കുടുംബത്തേയും ബോൾഷെവിക്കുകൾ വധിച്ചു. [10] അദ്ദേഹം സ്വകാര്യ സ്വത്തവകാശം റദ്ദാക്കി, കൃഷിഭൂമി കർഷകർക്ക് വിട്ടു കൊടുത്തു. ഫാക്ടറികളിൽ തൊഴിലാളികൾക്കു നിയന്ത്രണം നൽകി. പുതിയ പാർട്ടികൾ നിരോധിച്ചു. പുതിയ ഒരു നിയമ വ്യവസ്ഥ കെട്ടിപ്പടുത്തു. രഹസ്യപ്പോലീസിന്റെ വികസനംപുതുതായി നിർമ്മിക്കപ്പെട്ട ബോൾഷെവിക് ഭരണകൂടത്തെ മറ്റു വിപ്ലവപ്രസ്ഥാനത്തിൽ നിന്നും മറ്റും രക്ഷിക്കാനായി ബോൾഷെവിക്കുകൾ ചേകഎന്ന പേരിൽ ഒരു രഹസ്യാന്വേഷണ വിഭാഗം പോലിസിനുള്ളിൽ ഉണ്ടാക്കി. ലെനിനാണ് അത് തുടങ്ങാനുള്ള നിയമം 1917 ഡിസംബർ 20 ന് പുറത്തിറക്കിയത്. ഈ രഹസ്യ സേനയാണ് പിന്നീട് കെ.ജി.ബി. ആയി പരിണമിച്ചത്. വധശ്രമംഇതൊക്കെയാണെങ്കിലും അദ്ദേഹത്തിന് നിരവധി ശത്രുക്കൾ ഉണ്ടായിരുന്നു. 1918 ജനുവരി 14 ന് പെട്രോഗ്രാഡിൽ വച്ച് അദ്ദേഹത്തിന്റെ കാറിനു നേരേ അജ്ഞാതനായ തോക്കുധാരി വെടിയുതിർത്തു. ഫ്രിറ്റ്സ് പ്ലാറ്റെൻ എന്ന സുഹൃത്ത് സംരക്ഷിച്ചതിനാൽ അപകടമേൽക്കാതെ രക്ഷപ്പെട്ടു. സാർ ചക്രവർത്തി വധിക്കപ്പെട്ട ശേഷം ഓഗസ്റ്റ് 30 ന് ഫാന്യ കാപ്ലാൻ എന്ന വിപ്ലവകാരിയായ യുവതി അദ്ദേഹത്തെ വെടിവച്ചു കൊല്ലാൻ ശ്രമം നടത്തി. രണ്ടു വെടിയുണ്ടകൾ ഏറ്റിട്ടും ലെനിൻ രക്ഷപ്പെട്ടു. മൂന്നാമത്തെ വെടിയേറ്റത് ലെനിനോടൊപ്പം നിന്നിരുന്ന സ്ത്രീക്കായിരുന്നു. [1] പക്ഷേ ഈ സംഭവത്തിനു ശേഷം അദ്ദേഹത്തിന് പഴയ ആരോഗ്യ നിലയിൽ തുടരാനായിരുന്നില്ല. വിമർശനങ്ങൾലെനിൻ ഒരു ഭീകരനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു എന്നും സാർ ചക്രവർത്തിയടക്കം നിരവധി പേരെ സ്വന്തം കാര്യം സാധിക്കുന്നതിനായി കൂട്ടക്കൊല ചെയ്യാൻ പ്രേരിപ്പിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു എന്ന് ചിലർ വിശ്വസിക്കുന്നുണ്ട്. അതിന്റെ ഫലമായാണ് അദ്ദേഹത്തിന്റെ മേൽ ഉണ്ടായ വധ ശ്രമങ്ങൾ. മറ്റു വിവരങ്ങൾ
അവലംബം
കുറിപ്പുകൾ
|
Portal di Ensiklopedia Dunia