1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനായിരുന്നു സർ വിൻസ്റ്റൺ ലിയൊനാർഡ് സ്പെൻസർ-ചർച്ചിൽ, കെ.ജി, ഒ.എം, സി.എച്, റ്റി.ഡി, എഫ്.ആർ.എസ്, പി.സി (കാൻ) (1874നവംബർ 30 – 1965ജനുവരി 24). ഒരു പ്രമുഖ രാഷ്ട്രീയ നേതാവും പ്രസംഗകനും തന്ത്രജ്ഞനുമായിരുന്ന ചർച്ചിൽ ബ്രിട്ടീഷ് കരസേനയിൽ സൈനികനും ആയിരുന്നു. ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലും ലോകചരിത്രത്തിലും ചർച്ചിലിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. പല ഗ്രന്ഥങ്ങളുടെയും രചയിതാവായ ചർച്ചിലിനു തന്റെ ചരിത്ര രചനകൾക്ക് 1953-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. നോബൽ സമ്മാനം ലഭിച്ച ഏക പ്രധാനമന്ത്രി.[1] വിജയത്തെ സൂചിപ്പിക്കാൻ രണ്ട് വിരലുകൾ ഇംഗ്ലീഷ് അക്ഷരമായ V ആകൃതിയിൽ (Victory) ഉയർത്തിക്കാണിക്കാണിക്കുന്ന രീതി ചർച്ചിലിന്റെ സംഭാവനയാണ്.
രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ചർച്ചിൽ ഫസ്റ്റ് ലോർഡ് ഓഫ് അഡ്മിറാലിറ്റി എന്ന പദവിയിൽ നിയമിക്കപ്പെട്ടു. 1940 മെയ് മാസത്തിൽ നെവിൽ ചേംബർലെയ്ൻ രാജിവയ്ച്ചതിനെത്തുടർന്ന് ചർച്ചിൽ യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ പ്രധാനമന്ത്രി ആയി. അച്ചുതണ്ട് ശക്തികൾക്കെതിരെ ബ്രിട്ടീഷ് സൈന്യത്തെയും ജനതയെയും ചർച്ചിൽ നയിച്ചു. യുദ്ധക്കെടുതിയിലാണ്ട സഖ്യശക്തികൾക്ക് ചർച്ചിലിന്റെ പ്രസംഗങ്ങൾ ഉത്തേജനം പകർന്നു. 1945-ലെ യുണൈറ്റഡ് കിങ്ങ്ഡം പൊതുതിരഞ്ഞെടുപ്പിൽ ചർച്ചിലിന്റെ പാർട്ടി പരാജയപ്പെട്ടതിനെത്തുടർന്ന് ചർച്ചിൽ പ്രതിപക്ഷ നേതാവായി. 1951-ൽ ചർച്ചിൽ വീണ്ടും പ്രധാനമന്ത്രിയായി. 1955-ൽ ചർച്ചിൽ രാഷ്ട്രീയരംഗത്തു നിന്നും വിരമിച്ചു. മരണശേഷം ചർച്ചിലിന്റെ രാഷ്ട്രബഹുമതികളോടെയുള്ള അന്ത്യയാത്രയിൽ ലോകരാഷ്ട്രങ്ങളുടെ തലവന്മാരുടെ ഒരു വലിയ സംഘം പങ്കെടുത്തു.
ഇന്ത്യയോടും ഇന്ത്യക്കാരോടും ഉള്ള സമീപനം
ഇന്ത്യ ബ്രിട്ടീഷുകാരുടെ തന്നെയാണെന്ന നിലപാടായിരുന്നു ചർച്ചിലിന് എല്ലാക്കാലവും ഉണ്ടായിരുന്നത്. 1930 കളിൽ ഇന്ത്യയ്ക്ക് കൂടുതൽ സ്വയംഭരണം നൽകുന്നതിനെ ചർച്ചിൽ എതിർത്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുന്നത് ചിന്തിക്കാനേ ആവാത്ത കാര്യമാണെന്ന് കരുതിയ അയാൾ ഗാന്ധിജിയുടെ നേതൃത്ത്വത്തിലുള്ള സമരപരിപാടികളുടെ കടുത്ത വിമർശകനായിരുന്നു. ഗാന്ധിസത്തിന്റെ എല്ലാ കാര്യങ്ങളെയും അടിച്ചമർത്തണമെന്ന് 1930-ൽ അയാൾ പ്രഖ്യാപിച്ചു. ഗാന്ധിജിയെ കയ്യും കാലും കൂട്ടിക്കെട്ടി വൈസ്രോയി കയറിയ ആനയെക്കൊണ്ട് ചവിട്ടിക്കൂട്ടണമെന്നും ചർച്ചിൽ 1920 -ൽ ആവശ്യപ്പെട്ടു.[2][3][4] ഇനിയും നിരാഹാരസമരം നടത്തിയാൽ ഗാന്ധിജി മരണമടയുന്നതാണ് നല്ലതെന്ന് ചർച്ചിൽ പറഞ്ഞു.[5] ഇന്ത്യക്കെങ്ങാൻ സ്വാതന്ത്ര്യം നൽകിയാൽ ബ്രിട്ടനിൽ തൊഴിലില്ലായ്മയും ഇന്ത്യയിൽ ആഭ്യന്തരകലഹങ്ങളും ഉണ്ടാകുമെന്ന് അയാൾ പറഞ്ഞു.[6] ഇന്ത്യൻ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള കാര്യത്തിൽ സ്റ്റാൻലി ബാൾഡ്‌വിനുമായി ചർച്ചിൽ സ്ഥിരമായി നീരസത്തിലായി. ബാൾഡ്‌വിൻ പ്രധാനമന്ത്രിയായി ഇരിക്കുന്ന കാലത്തോളം ഒരു സർക്കാർ സ്ഥാനങ്ങളും വഹിക്കില്ലെന്ന് അയാൾ ശഠിച്ചു. 1930-ൽ ഇറങ്ങിയ അയാളുടെ My Early Life എന്ന പുസ്തകത്തിൽ അയാളുടെ ഇന്ത്യയോടുള്ള സമീപനം വ്യക്തമാണെന്നു ചില ചരിത്രകാരന്മാർ പറയുന്നു.[7] ലക്ഷക്കണക്കിന് ആൾക്കാർ കൊല്ലപ്പെട്ട 1943 -ലെ ബംഗാൾ ക്ഷാമത്തിന് കരണക്കാരനായി പലരും ചർച്ചിലിനെ കരുതുന്നുണ്ട്. ഇന്ത്യയിലെ ഭക്ഷ്യധാന്യങ്ങൾ ബ്രിട്ടനിലേക്ക് കടത്തിയതായിരുന്നു ഇതിന്റെ കാരണം. എന്നാൽ പട്ടിണി ഇന്ത്യകാരുടെ തന്നെ കുറ്റമാണെന്നും ഇന്ത്യക്കാർ മുയലുകളെപ്പോലെ തിന്നുമുടിച്ചതിനാലാണ് പട്ടിണി ഉണ്ടായതെന്നും ചർച്ചിൽ പറഞ്ഞു.[8][9][10][11][12][13]
പുരസ്കാരങ്ങൾ
1940ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു
1950ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഹാഫ് സെഞ്ച്വറിയായ് തിരഞ്ഞെടുത്തു
1953ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം
1953ൽ സർ പദവി ലഭിച്ചു
1963ൽ അമേരിക്കൻ ഐക്യനാടുകൾ ഓണറ്റി പദവി നൽകി. (ആദ്യ വ്യക്തി.)
2002ൽ ഏറ്റവും മഹാനായ ബ്രിട്ടീഷുകാരനായ് ബി.ബി.സി. തിരഞ്ഞെടുത്തു
↑See Dyson and Maharatna (1991) for a review of the data and the various estimates made.
↑Gordon, Leonard A. (1 January 1983). "Review of Prosperity and Misery in Modern Bengal: The Famine of 1943-1944". The American Historical Review. 88 (4): 1051–1051. doi:10.2307/1874145. JSTOR1874145.
Churchill, Winston. The World Crisis. 6 vols. (1923–31); one-vol. ed. (2005). [On World War I.]
–––. The Second World War. 6 vols. (1948–53)
Coombs, David, ed., with Minnie Churchill. Sir Winston Churchill: His Life through His Paintings. Fwd. by Mary Soames. Pegasus, 2003. ISBN 0-7624-2731-0. [Other editions entitled Sir Winston Churchill's Life and His Paintings and Sir Winston Churchill: His Life and His Paintings. Includes illustrations of approx. 500–534 paintings by Churchill.]
Edwards, Ron. Eastcote: From Village to Suburb (1987). Uxbridge: London Borough of Hillingdon ISBN 0-907869-09-2
Gilbert, Martin. In Search of Churchill: A Historian's Journey (1994). [Memoir about editing the following multi-volume work.]
–––, ed. Winston S. Churchill. An 8 volume biography begun by Randolph Churchill, supported by 15 companion vols. of official and unofficial documents relating to Churchill. 1966–
Rasor, Eugene L. Winston S. Churchill, 1874–1965: A Comprehensive Historiography and Annotated Bibliography.Greenwood Press, 2000. ISBN 0-313-30546-3 [Entries include several thousand books and scholarly articles.]
Soames, Mary, ed. Speaking for Themselves: The Personal Letters of Winston and Clementine Churchill (1998).
Stansky, Peter, ed. Churchill: A Profile (1973) [Perspectives on Churchill by leading scholars]
Storr, Anthony. Churchill's Black Dog and Other Phenomena of the Human Mind. HarperCollins Publishers Ltd. New Edition ed., 1997. ISBN 978-0-00-637566-1
Imperial War Museum: Churchill War Rooms. Comprising the original underground War Rooms preserved since 1945, including the Cabinet Room, the Map Room and Churchill's bedroom, and the new Museum dedicated to Churchill's life.
Imperial War Museum: Churchill War Rooms. Comprising the original underground War Rooms preserved since 1945, including the Cabinet Room, the Map Room and Churchill's bedroom, and the new Museum dedicated to Churchill's life.