ഇരുപതാം നൂറ്റാണ്ടിലെ ഒരു പ്രമുഖനായ ഫ്രഞ്ച്മാർക്സിസ്റ്റ് തത്ത്വചിന്തകനായിരുന്നു ലൂയി പിയർ അൽത്തൂസർ (1918-1990) [1][2]. 1960-കളിലെ ഘടനാവാദവുമായി അടുത്ത് ബന്ധമുള്ള വ്യക്തിയാണ് അൽത്തൂസർ [3].
ജീവിത ചരിത്രം
അൾജീരിയയിലെ ഒരു ബിർമാൻഡ്രെയിസ് പ്രവിശ്യയിൽ 1918 ഒക്ടോബർ 16-നാണ് അൽത്തൂസർ ജനിച്ചത്. അൽത്തൂസറിന്റെ പിതാമഹന്മാർ അൾജീരിയയിൽ സ്ഥിരതാമസക്കാരായ ഫ്രഞ്ച് പൌരന്മാരായിരുന്നു. ജനന സമയത്ത് അദ്ദേഹത്തിന്റെ പിതാവ് ഫ്രഞ്ച് സൈന്യത്തിലെ ലെഫ്‌നൻന്റ് ആയി സേവനമനുഷ്ഠിക്കുക ആയിരുന്നു. സൈനിക സേവനത്തിന് ശേഷം പിതാവ് ഒരു അൾജീരിയയിലേക്ക് തിരികെ വരികയും ബാങ്കിങ്ങ് മേഖലയിൽ തൊഴിലെടുക്കുകയും ചെയ്തിരുന്നു. പെറ്റി ബൂർഷ്വാ കുടുംബ പശ്ചാത്തലത്തിൽ ലഭിക്കുന്ന സർവ്വ സൌകര്യങ്ങളും ആസ്വദിച്ചു കൊണ്ടുള്ള വടക്കൻ ആഫ്രിക്കയിലെ അൽത്തൂസറിന്റെ ജീവിതം പൊതുവെ സന്തോഷം നിറഞ്ഞതായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ആത്മകഥാ കുറിപ്പുകളിൽ നിന്ന് വ്യക്തമാകുന്നത് [1][3].
↑ 1.01.1William Lewis (16 ഒക്ടോബർ 2009). Edward N. Zalta (ed.). "Louis Althusser" (in English) (Winter 2009 ed.). Stanford Encyclopedia of Philosophy. Retrieved 23 January 2012.{{cite web}}: CS1 maint: unrecognized language (link)
Heartfield, James, The ‘Death of the Subject’ Explained, Sheffield Hallam UP, 2002 [1]
Lahtinen, Mikko, "Politics and Philosophy: Niccolò Machiavelli and Louis Althusser's Aleatory Materialism", Brill, 2009 (forthcoming in paperback via Haymarket, 2011).
Thomas, Peter D., "The Gramscian Moment: Philosophy, Hegemony and Marxism", Brill, 2009 (forthcoming in paperback via Haymarket, 2011).
ppsathyan, althussarum marxisathinte bhaviyum,-chintha publishers, kerala—althusser and the future of marxism-malayalam edition,2o12.