റീന (നടി)
തെന്നിന്ത്യൻ ചലച്ചിത്രരംഗത്ത് 1973 മുതൽ പ്രവർത്തിച്ചുവരുന്ന ഒരു നടിയാണ് റീന[1]. അവർ ഏതാനും സിനിമകളുടെ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചിട്ടുണ്ട്. ആദ്യകാലജീവിതം1958 മാർച്ച് 14നു പീറ്റർ റസ്ക്യൂനയുടെയും ജെസിയുടെയും മകളായി മാഗാളുരിൽ ജനിച്ചു. വിദ്യാഭ്യാസം മദ്രാസിലെ സെന്റ് ജോസഫ് പ്രസന്റേഷൻ കേളേജ് പെരുമ്പൂരിലായിരുന്നു . ഐവൻ ഏക സഹോദരനാണ്. ഭർത്താവ് ഐസക്. അലൻ, എബിൻ എന്നീ രണ്ട് മക്കൾ ഉണ്ട്. മലയാളസംഗീതം സൈറ്റിൽ ജനനത്തീയതിയും പേരും വ്യത്യസ്തമായി കാണാനുണ്ട്. [2] സിനിമാ ജീവിതംമഞ്ജിലാസിന്റെ ഉടമ എം ഒ ജോസഫിന്റെ കുടുംബവുമായുള്ള സൗഹൃദമാണു് നീനയെ സിനിമയിലെത്തിച്ചതു്. ഏകദേശം 90ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[3] 14 വയസ്സുള്ളപ്പോൾ ചുക്കു് എന്ന ചിത്രത്തിൽ ഷീലയുടെ മകളായിഅഭിനയിച്ചുകൊണ്ടായിരുന്നു രംഗത്തെത്തിയതു്. തുടർന്നു് ചട്ടക്കാരിയിൽ തുടങ്ങി തമിഴിലും മലയാളത്തിലുമായി അനവധി ചിത്രങ്ങളിൽ അഭിനയിച്ചു. കെ ബാലചന്ദറിന്റെ ചിത്രത്തിലൂടെയാണു് തമിഴിൽ എത്തി.തുടർന്നു് ഐ സി കമ്പൈൻസ് എന്ന ബാനറിൽ ഒരു നിർമ്മാണക്കമ്പനി തുടങ്ങി. ശശികുമാർ സംവിധാനം ചെയ്ത ധ്രുവസംഗമമായിരുന്നു ആദ്യത്തെ ചിത്രം. തുടർന്നു പി കെ ജോസഫ് സംവിധാനം ചെയ്ത എന്റെ കഥ നിർമ്മിച്ചു. രണ്ടും ഭേദപ്പെട്ട വിജയമായിരുന്നു. അതോടെ നിർമ്മാണവും അഭിനയവും നിർത്തി. പിന്നെ 1994ൽ പ്രിയദർശന്റെ സിനിമയിൽ (മിന്നാരം) തിരിച്ചെത്തി. ഇപ്പോൾ എല്ലാവർഷവും ഒന്നോരണ്ടോ സിനിമയിൽ അഭിനയിക്കുമെങ്കിലും അധികവും ടി.വി പരമ്പരകളിൽ ശ്രദ്ധിക്കുന്നു. . പേയിംഗ് ഗസ്റ്റാണു് ആദ്യത്തെ ടെലിവിഷൻ പരമ്പര. അഭിനയിച്ച ചിത്രങ്ങൾ [4]അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia