ഷാജൂൺ കാര്യാൽ
മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ് ഷാജൂൺ കാര്യാൽ. ജീവിതം1984-ൽ 21-ാം വയസ്സിൽ ഐ.വി. ശശിയുടെ സംവിധാന സഹായിയായാണ് ഷാജൂൺ കാര്യാൽ അദ്ദേഹത്തിൻ്റെ സിനിമാ ജീവിതം ആരംഭിച്ചത്.[1] ഉയരങ്ങളിൽ (1984), അനുബന്ധം (1985), കരിമ്പിൻ പൂവിനക്കരെ (1985), ആവനാഴി (1986), 1921 (1988), ദൗത്യം (1989), വർത്തമാന കാലം (1990), അർഹത (1990), മിധ്യ (1991), നീലഗിരി (1991), വർണ്ണപ്പകിട്ട് (1997) [2] തുടങ്ങി നിരവധി സിനിമകളിൽ അസിസ്റ്റന്റ് അല്ലെങ്കിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. സുരേഷ് ഗോപി, ശോഭന, വിക്രം എന്നിവർ അഭിനയിച്ച രജപുത്രൻ (1996) എന്ന ചിത്രത്തിലൂടെ സംവിധായകനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. തച്ചിലേടത്തു ചുണ്ടൻ (1999), വടക്കുംനാഥൻ (2006) തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. വടക്കുംനാഥന് ശേഷം രാമൻ പോലീസ്, ടാക്കീസ് എന്നീ രണ്ട് ചിത്രങ്ങൾ പ്ലാൻ ചെയ്തെങ്കിലും രണ്ട് പ്രൊജക്ടുകളും നടന്നില്ല. [3] 2012-ൽ അദ്ദേഹം ചേട്ടായീസ് സംവിധാനം ചെയ്തു. അതേ ചിത്രത്തിനായി പുതുതായി സമാരംഭിച്ച തക്കാളി ഫിലിംസിൻ്റെ അഞ്ച് പങ്കാളികളിൽ ഒരാളായി അദ്ദേഹം സഹനിർമ്മാണവും നടത്തി. [4] 2015-ൽ സർ സി.പി. എന്ന ചിത്രം സംവിധാനം ചെയ്തു. മൃദു ഭാവേ ദൃഢ കൃത്യേ ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം.[5] ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദേശീയ അവാർഡ് ജേതാവായ ഗായിക നഞ്ചിയമ്മ പുറത്തിറക്കി.[6] മൃദു ഭാവേ ദൃഢ കൃതേ, 2024 ഫെബ്രുവരി 02 ന് തിയേറ്ററുകളിൽ റിലീസിനൊരുങ്ങുന്നു. [7] ഫിലിമോഗ്രഫി
ബാഹ്യ ലിങ്കുകൾ |
Portal di Ensiklopedia Dunia