കെ.കെ. ഹരിദാസ്
മലയാളസിനിമയിൽ പ്രശസ്തമായ വധു ഡോക്ടറാണ്, കിണ്ണം കട്ട കള്ളൻ ഉൾപ്പെടെയുള്ള ഇരുപതിലധികം ചിത്രങ്ങളുടെ സംവിധായകനാണ് കെ.കെ. ഹരിദാസ്[1][2][3][4][5][6][7][8][9]. വ്യക്തിജീവിതംപത്തനംതിട്ട മൈലപ്രയാണ് കെ.കെ.ഹരിദാസിന്റെ ജനനം. അച്ഛൻ കുഞ്ഞുകുഞ്ഞ് സ്വർണ്ണപ്പണിക്കാരനായിരുന്നു. അമ്മ സരോജിനി. സഹോദരീ ഭർത്താവും സംഗീതസംവിധായകനുമായ കണ്ണൂർ രാജനാണ് ഹരിദാസിനെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത്. [10] ദിലീപ് ആദ്യമായി നായകനായി അഭിനയിച്ചത് ഹരിദാസിന്റെ ‘കാക്കയ്‌ക്കും പൂച്ചയ്‌ക്കും കല്യാണം’ എന്ന ചിത്രത്തിലായിരുന്നു.[11]ജയറാം നായകനായ 'വധു ഡോക്റ്ററാണ്' ആണ് ആദ്യ ചിത്രം[12] [13] ഭാര്യ അനിത. ഹരിത സൂര്യദാസ് എന്നിവർ മക്കൾ ലാലിനെ നായകനാക്കി ഒരു പടം എടുക്കുന്നതിന്റെ ഒരുക്കത്തിനിടയിൽ 2018 ആഗസ്റ്റ് 26നു എറണാകുളത്ത് വച്ച അന്തരിച്ചു. സിനിമാപ്രവർത്തനംചലച്ചിത്ര സംവിധാന രംഗത്ത് സജീവമായത്1994 മുതലാണ് . 1982ൽ 'ഭാര്യ ഒരു മന്ത്രി' എന്ന ചിത്രത്തിൽ രാജു മഹേന്ദ്രയുടെ സംവിധാനസഹായിയായി. പിന്നീട് ബി. കെ. പൊറ്റക്കാട്, ടി. എസ്. മോഹൻ, തമ്പി കണ്ണന്താനം, വിജി തമ്പി, രാജസേനൻ എന്നിവരുടെ സഹായിയായി. അസോസിയേറ്റ് ഡയറക്റ്ററായി 18 വർഷത്തോളം പ്രവർത്തിച്ചു. പ്രശസ്ത സംവിധായകരുടെ 48-ഓളം ചിത്രങ്ങളിലാണ് അസോസിയേറ്റ് ആയി ജോലി ചെയ്തത് വിചിത്രമായ പേരുകൾ അദ്ദേഹത്തിന്റെ ചിത്രങ്ങളൂടെ ഒരു പ്രത്യേകത ആണ്. അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങൾക്കും എറണാകുളം ആണ് ലൊക്കേഷൻ.
References
External links |
Portal di Ensiklopedia Dunia