പ്രദീപ് കോട്ടയം
പ്രധാനമായും മലയാള സിനിമകളിലും ചില തമിഴ് സിനിമകളിലും അഭിനയിച്ചിരുന്ന ഒരു നടനാണ് പ്രദീപ് കോട്ടയം എന്ന് അറിയപ്പെടുന്ന പ്രദീപ് കെ. ആർ. (1961-17 ഫെബ്രുവരി 2022). തൻ്റെ ഹാസ്യ വേഷങ്ങളിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. 2010-ലെ തമിഴ് ചിത്രമായ വിണ്ണൈതാണ്ടി വരുവായയിലെ ഒരു ഡയലോഗിന് പൊതുജനശ്രദ്ധ ലഭിച്ചത് അദ്ദേഹത്തിന് ഒരു വഴിത്തിരിവ് നൽകി. അഭിനയജീവിതം2001ൽ ഐ. വി. ശശി സംവിധാനം ചെയ്ത ഈ നാടു ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് കോട്ടയം തൻ്റെ അഭിനയജീവിതം ആരംഭിച്ചത്. തൻ്റെ അഭിനയജീവിതത്തിൻ്റെ ആദ്യഘട്ടങ്ങളിൽ അദ്ദേഹം ഒരു ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിക്കുകയും പ്രധാനമായും സംസാരിക്കാത്ത വേഷങ്ങളിലും അംഗീകാരമില്ലാത്ത വേഷങ്ങളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. രാജമാണിക്യം, 2 ഹരിഹർ നഗർ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അദ്ദേഹം ജനക്കൂട്ട രംഗങ്ങളിൽ ഒരു കാഴ്ചക്കാരനായോ സംസാരിക്കാത്ത വേഷത്തിലോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗൌതം വാസുദേവ് മേനോൻ വിജയചിത്രമായ വിണ്ണൈതാണ്ടി വരുവായയിൽ നായികയായ തൃഷ കൃഷ്ണന്റെ അമ്മാവന്റെ വേഷം നന്നായി ശ്രദ്ധിക്കപ്പെട്ടു. ആടു ഒരു ഭീകര ജീവിയാണ്, ഒരു വടക്കൻ സെൽഫി, ലൈഫ് ഓഫ് ജോസൂട്ടി, കുഞ്ഞിരാമായണം, വെൽക്കം ടു സെൻട്രൽ ജയിൽ, അമർ അക്ബർ ആന്റണി, അടി കപ്യാരെ കൂട്ടാമണി, കട്ടപ്പനയിലെ റിത്വിക് റോഷൻ എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ സിനിമകൾ.[1] സംഭാഷണങ്ങൾ അവതരിപ്പിക്കുന്നതിൻ്റെ പ്രത്യേക ശൈലിക്ക് അദ്ദേഹം പ്രശസ്തനാണ്. കൂടുതലും അദ്ദേഹം കോമഡി, സപ്പോർട്ടിംഗ്, അതിഥി വേഷങ്ങൾ ചെയ്തു. 2016 ലെ രണ്ടാം ഏഷ്യാനെറ്റ് കോമഡി അവാർഡിൽ വിവിധ വേഷങ്ങൾക്ക് പ്രദീപ് മികച്ച സഹനടനുള്ള അവാർഡും നേടി. മോഹൻലാൽ നായകനായ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. വ്യക്തിജീവിതംമായയെ പ്രദീപ് വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. . 2022 ഫെബ്രുവരി 17ന് 61-ാം വയസ്സിൽ കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു. ചലച്ചിത്രരചന
മലയാള സിനിമകൾ
തമിഴ് സിനിമകൾ
മറ്റ് ഭാഷകളിലെ സിനിമകൾ
അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia