ഗോദ (ചലച്ചിത്രം)
ബേസിൽ ജോസഫ് സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഗോദ. ടൊവിനോ തോമസ്, വാമിഖ ഗബ്ബി, അജു വർഗീസ്, രഞ്ജി പണിക്കർ എന്നിവരാണ് ഈ ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2017 മേയ് 19ന് ചലച്ചിത്രം പുറത്തിറങ്ങി. [2][3] കഥാസംഗ്രഹംഅദിതി സിങ് (വാമിഖ ഗബ്ബി) പഞ്ചാബ് സർവകലാശാലയിലെ ഗുസ്തി മത്സരത്തിലെ വിജയിയാണ്. പിതാവ് അദിതിയെ ഗുസ്തി മത്സരങ്ങളിൽ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ പിതാവിന്റെ മരണശേഷം സഹോദരൻ ഗുസ്തി മത്സരങ്ങളിൽ നിന്ന് അദിതിയെ വിലക്കുന്നു. ഗുസ്തി ഇഷ്ടപ്പെടുന്ന പഴയ തലമുറയിലെ ചിലർ താമസിക്കുന്ന കേരളത്തിലെ ഒരു ഗ്രാമത്തിൽ പുതിയ തലമുറയിലെ യുവാക്കൾ ക്രിക്കറ്റ് മത്സരങ്ങൾ കളിക്കാൻ ഇഷ്ടപ്പെടുന്നു. മുൻപ് ഗുസ്തി മത്സരങ്ങൾ നടന്നിരുന്ന മനയത്തുവയലിൽ ക്രിക്കറ്റ് കളിക്കാനും അവർ ആരംഭിക്കുന്നു. ആഞ്ജനേയ ദാസ് (ടൊവിനോ തോമസ്) ക്രിക്കറ്റ് കളിക്കുന്ന ഈ യുവാക്കളിൽ ഒരാളാണ്. മുൻ ഗുസ്തി ചാമ്പ്യനും ആഞ്ജനേയ ദാസിന്റെ അച്ഛനുമായ ക്യാപ്റ്റൻ (രഞ്ജി പണിക്കർ) ആഞ്ജനേയ ദാസിനെ പഞ്ചാബ് സർവകലാശാലയിൽ പഠിക്കുന്നതിനായി അയക്കുന്നു. അവിടെ വച്ച് അദിതിയും ആഞ്ജനേയ ദാസും കണ്ടുമുട്ടുകയും പരിചയത്തിലാവുകയും ചെയ്യുന്നു. ഈ സമയം അദിതിയുടെ സഹോദരൻ അദിതിയുടെ വിവാഹം നിശ്ചയിക്കുകയും അതിനെത്തുടർന്ന് അദിതിയെ കോളേജിൽ നിന്നും ബലമായി കൊണ്ട് പോകാൻ ശ്രമിക്കുന്നു. ഇത് കാണുന്ന ദാസ് സഹോദരനുമായി അടിപിടി ഉണ്ടാക്കുന്നു. സഹോദരൻ എന്തെങ്കിലും തിരിച്ചു ചെയ്യുന്നതിന് മുൻപ് നാട്ടിലോട്ട് പോകുവാൻ അദിതി ദാസിനോട് അഭ്യർത്ഥിക്കുന്നു. ദാസ് നാട്ടിലെത്തി കുറച്ചു ദിവസത്തിനു ശേഷം വിവാഹത്തിൽ നിന്നും രക്ഷപെടാനായി അദിതി ദാസിന്റെ നാട്ടിൽ വരികയും ചെയ്യുന്നു. മാതാപിതാക്കളുടെ അനുവാദമില്ലാതെ ദാസ് അദിതിയെ തന്റെ വീട്ടിൽ താമസിപ്പിക്കുന്നു. എന്നാൽ തുടർന്ന് വീട്ടുകാരും നാട്ടുകാരും ഇക്കാര്യം അറിയുന്നു. ഗ്രാമത്തിലെ ഉത്സവത്തിനിടെ തന്നോട് മോശമായി പെരുമാറിയവരെ അദിതി ഗുസ്തി രീതിയിൽ അടിച്ചൊതുക്കുന്നു. അദിതിയുടെ ഗുസ്തി മുറകൾ കണ്ടു ക്യാപ്റ്റൻ അദിതിയെ ഗുസ്തി പരിശീലിപ്പിക്കുവാൻ തീരുമാനിച്ചു. ഇതോടെ ദാസിന്റെ സുഹൃത്തുക്കളായ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവരെല്ലാം അദിതിയെ കാണാനായി ഗുസ്തി ഇഷ്ടപ്പെടുന്നവരായി മാറി. ഗുസ്തി പരിശീലനത്തിനിടെ കഠിനാധ്വാനം നടത്താനും ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനും അദിതിയെ ക്യാപ്റ്റൻ പ്രേരിപ്പിക്കുന്നു. ഒരു ദിവസം അദിതിയുടെ പെരുമാറ്റത്തിൽ മാറ്റം വരുത്താൻ ആവശ്യപ്പെടുന്ന ദാസിനോട് ദേഷ്യപ്പെടുന്നു. എന്നാൽ ഇത് കണ്ട ക്യാപ്റ്റൻ ഗുസ്തി ചാമ്പ്യാനാകാനാണ് അദിതിയുടെ ആഗ്രഹമെന്നും അദിതിയ്ക്ക് തുല്യനായി മാറണമെന്നും ദാസിനോട് പറയുന്നു. പണ്ട് അച്ഛന്റെ ശിക്ഷണത്തിൽ ജൂനിയർ ഗുസ്തി ചാമ്പ്യനായ ദാസിന്റെ ദൃശ്യങ്ങളും ഇതോടൊപ്പം കാണുന്നു. ഇതിനെ തുടർന്ന് തന്റെ ലക്ഷ്യം ഗുസ്തി ചാമ്പ്യനാകുകയാണെന്നും ദാസ് തിരിച്ചറിയുകയും അച്ഛന്റെ പരിശീലനകേന്ദ്രത്തിൽ ചേരുകയും ചെയ്യുന്നു. ഈ സമയം അദിതി കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നു. എന്നാൽ ഗെയിംസിനിടെ പഞ്ചാബ് സ്വദേശിയായതിനാൽ അദിതി മത്സരിക്കാൻ അയോഗ്യയാണെന്ന് സംഘാടകർ അറിയിക്കുന്നു. അദിതിയുടെ എതിരാളിയായ പിന്റോ ഈ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടുകയും ചെയ്യുന്നു. ഈ മത്സരത്തിനു ശേഷം അദിതിയും പിന്റോയും കയർത്തു സംസാരിക്കുകയും മനയത്തുവയലിൽ ഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഗ്രാമം ഒന്നാകെ ഗുസ്തി മത്സരത്തിൽ സംഘാടനത്തിനായി തയ്യാറെടുത്തു. മത്സരം തുടങ്ങിയപ്പോൾ അദിതിയുടെ സഹോദരൻ അദിതിയെത്തേടി മത്സരസ്ഥലത്തെത്തുന്നു. കഠിനമായ മത്സരത്തിനു ശേഷം അദിതി വിജയിക്കുകയും തന്റെ സഹോദരന്റെ സമ്മതം വാങ്ങുകയും ഗ്രാമവാസികൾ ആഘോഷിക്കുകയും ചെയ്യുന്നു. അഭിനേതാക്കൾ
നിർമ്മാണംബേസിൽ ജോസഫ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ടൊവിനോ തോമസിനും പഞ്ചാബി അഭിനേത്രി വാമിഖ ഗബ്ബിയ്ക്കും ഒപ്പമായിരിക്കും തന്റെ അടുത്ത ചിത്രമെന്ന് അറിയിച്ചു. [5] ചിത്രീകരണം2016 ഒക്ടോബറിൽ ചലച്ചിത്രത്തിന്റെ ഫോട്ടോഗ്രഫി ആരംഭിച്ചു. ചിത്രീകരണത്തിനിടെ വാമിഖ ഗബ്ബിയ്ക്ക് പരിക്കേറ്റിരുന്നു.[6] അഭിനയിക്കുന്നതിന്റെ ഭാഗമായി പല അഭിനേതാക്കലും ഗുസ്തി പരിശീലനം നേടിയിരുന്നു. ചണ്ഡീഗഡ്, പട്യാല, ലുധിയാന, ഒറ്റപ്പാലം, പഴനി എന്നിവിടങ്ങളിലായാണ് ചലച്ചിത്രം ചിത്രീകരിച്ചത്. 2016 ഡിസംബറിൽ ചിത്രീകരണം പൂർത്തിയായി. [7] ഗാനങ്ങൾസംഗീതം: ഷാൻ റഹ്മാൻ, Lyrics: മനു മഞ്ജിത്ത്, ബേസിൽ ജോസഫ്, വിനായക് ശശികുമാർ
അവലംബം
|
Portal di Ensiklopedia Dunia