ഇലക്ട്ര (ചലച്ചിത്രം)
ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ രസിക എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വിന്ധ്യൻ നിർമ്മിച്ച മലയാളചലച്ചിത്രമാണ് ഇലക്ട്ര. മനീഷ കൊയ്രാള, നയൻതാര, പ്രകാശ് രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനീഷാകൊയ്രാളയുടെ ആദ്യ മലയാളചലച്ചിത്രവുമാണിത്. 2011ൽ സെൻസർ സർട്ടിഫിക്കേറ്റ് നേടിയ ഇലക്ട്ര മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ശ്യാമപ്രസാദിന് നേടിക്കൊടുത്തു.[1] എന്നാൽ, സാമ്പത്തികപ്രശ്നങ്ങൾ കാരണം ഈ ചിത്രം 2016 നവംബർ വരെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയില്ല.[2] കഥാതന്തുഅയ്യായിരത്തോളം വർഷം പഴക്കമുള്ള ഗ്രീക്ക് മിത്തോളജിയിലെ 'ഇലക്ട്ര' എന്ന മിത്തിന്റെ മലയാള ആവിക്ഷ്കാരമാണ് ഈ ചലച്ചിത്രം. ചിത്രീകരണം23 ഏപ്രിൽ 2010-ലാണ് ചിത്രീകരണം ആരംഭിച്ചത്.[3] അഭിനേതാക്കൾ
ഡബ്ബിംഗ്ഇസഹഖ് എന്ന കഥാപാത്രത്തിന് എലക്ട്രയിൽ പ്രകാശ് രാജ് തന്നെശബ്ദം നൽകിയപ്പോൾ അദ്ദേഹത്തിൻറെ തന്നെ മറ്റൊരു കഥാപാത്രം ആയഎബ്രഹാമിന് ഷോബി തിലകൻ ശബ്ദം നൽകി. പ്രശസ്ത നടി പ്രവീണയാണ് മനീഷ കൊയ്രാളയുടെ ആദ്യ മലയാള സിനിമയുടെ കഥാപാത്രത്തിന്റെ ശബ്ദമായത്. ഗാനങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia