ഡാർവിന്റെ പരിണാമം
ജിജോ ആന്റണി സംവിധാനം ചെയ്ത 2016-ൽ പുറത്തിറങ്ങിയ മലയാള ഭാഷാ ആക്ഷൻ കോമഡി ചിത്രമാണ് ഡാർവിന്റെ പരിണാമം.[1][2] പൃഥ്വിരാജ്, ചാന്ദിനി ശ്രീധരൻ, ചെമ്പൻ വിനോദ് ജോസ്, ബാലു വർഗീസ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[3][4] മനോജ് നായരും, ജിജോ ആന്റണിയും കൂടിയാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം എഴുതിയത്. ഇത് ഒരു സാധാരണ മനുഷ്യന്റെയും പ്രാദേശിക ഗുണ്ടയുടെയും ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചില നിർഭാഗ്യകരമായ സംഭവങ്ങളാൽ അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ശബ്‌ദട്രാക്കും പശ്ചാത്തല സംഗീതവും ശങ്കർ ശർമയാണ് രചിച്ചത്.[5] 2015 ഒക്ടോബർ 1 ന് എറണാകുളത്തെ ഫോർട്ട് കൊച്ചിയിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.[6] ഓഗസ്റ്റ് സിനിമയുടെ ബാനറിൽ പൃഥ്വിരാജ്, സന്തോഷ് ശിവൻ, ആര്യ, ഷാജി നടേശൻ എന്നിവർ സംയുക്തമായി നിർമ്മിച്ച ഡാർവിന്റെ പരിണാമം 2016 മാർച്ച് 18 ന് പുറത്തിറങ്ങി.[7][8] ഒരു പുതിയ ജീവിതം ആരംഭിക്കുന്ന അനിൽ ആന്റോയുടെയും, അധോലോക ഗുണ്ടയിൽനിന്ന് മനുഷ്യസ്‌നേഹിയായ ഒരു മനുഷ്യനിലേക്കുള്ള ഒരു വ്യക്തിയുടെ പരിണാമമാണ് ചിത്രത്തിന്റെ കഥ.[5] പ്ലോട്ട്സുഹൃത്തുക്കളുടെ സഹായത്തോടെ അനിൽ ആന്റോയും (പൃഥ്വിരാജ്) ഭാര്യ അമലയും (ചാന്ദിനി ശ്രീധരൻ) കൊട്ടാരക്കരയിൽ നിന്ന് മാറി കൊച്ചിയിലെ സ്ഥിരതാമസമാക്കി. അവർ ഒരു ചെറിയ അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുക്കുകയും പതുക്കെ അവരുടെ ജീവിതം അവിടെ ആരംഭിക്കുകയും ചെയ്യുന്നു. അവിടെ അനിൽ ഒരു കേബിൾ ടിവി കമ്പനിയിൽ ടെക്നീഷ്യനായി പ്രവർത്തിക്കുന്നു. കൊച്ചി അധോലോകത്തെ സഹോദരന്മാർക്കൊപ്പം ഭരിക്കുന്ന "ഗോറില്ല" ഡാർവിൻ, അറിയപ്പെടുന്ന ഒരു ഗുണ്ടയാണ്. ഇവിടെവെച്ച് അമല ഗർഭിണിയാണെന്ന് അവർ അറിയുന്നു. അതേസമയം ഡാർവിന്റെ സഹോദരൻ അമലയുടെ മാല മോഷ്ടിച്ച് അവളെ താഴേക്ക് തള്ളിയിട്ട് ഇത് അലസിപ്പിക്കലിന് കാരണമാകുകയും ചെയ്യുന്നു. ഈ സംഭവം കാരണം അവരുടെ ജീവിതം ആകെ മാറുന്നു. അവർ പോലീസിൽ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പോലീസ് സ്റ്റേഷനിൽ വെച്ച് ഡാർവിനെ അനിൽ അടിക്കുന്നു. പിന്നീട്ട് അനിൽ ഡാർവിന്റെ കോപത്തെ അഭിമുഖീകരിക്കുന്നു. ഡാർവിനും സംഘവും അനിലിൽ നിന്നുള്ള എല്ലാ വസ്തുക്കളെയും പതുക്കെ മോഷ്ടിക്കുകയും വെറുതെ അവരെ അപ്പാർട്ട്മെന്റിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. അനിലിന് തന്റെ എല്ലാ സ്വത്തുക്കളും നഷ്ടപ്പെടുന്നു. ഇത് ഡാർവിന്റെ പ്രതികരണ രീതിയാണെന്നും അദ്ദേഹത്തിന് ഇതിനെക്കുറിച്ച് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഒരു പോലീസുകാരൻ അനിലിന് വിശദീകരിക്കുന്നു. രണ്ടാം പകുതിയിയിൽ ഡാർവിനും അനിലും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായി മാറുന്നു. ഡാർവിനോട് തന്റെ സാധനങ്ങൾ നൽകാൻ അനിൽ ആവശ്യപ്പെടുന്നു. പുതിയതല്ല, മറിച്ച് അവനിൽ നിന്ന് മോഷ്ടിച്ച അതെ വസ്തുക്കൾ തന്നെവേണം എന്നവൻ പറയുന്നു. അനിലിന്റെ ബൈക്ക് തിരികെ ലഭിക്കാൻ ഡാർവിൻ തന്റെ എതിരാളിയായ സോളമനുമായി യുദ്ധം ചെയ്യുന്നു. സോളമൻ ഡാർവിനെ കൊല്ലാൻ ശ്രമിക്കുമ്പോൾ, അനിൽ ഇടപെട്ട് ഡാർവിനെ സഹായിക്കുന്നു. ഇത് ഡാർവിന്റെ ജീവിതതെ മാറ്റുന്നു. അധോലോക നായകനിൽ നിന്നും മനുഷ്യസ്‌നേഹിയായ ഒരു മനുഷ്യനിലേക്കുള്ള ഡാർവിന്റെ പരിണാമമാണ് ചിത്രത്തിന്റെ കഥ. അഭിനേതാക്കൾ
സംഗീതം
ഗാനങ്ങൾ സത്യം ഓഡിയോസ് ലേബൽ ചെയ്യുകയും 2016 മാർച്ച് 3 ന് പുറത്തിറക്കുകയും ചെയ്തു. പി.എസ്.റഫീഖ്, ബി.കെ.ഹരിനാരായണൻ, അരുൺ ഇട്ടിനാത്ത്, പിയൂഷ് ഗിറ്റ് എന്നിവരുടെ വരികൾക്ക് ശങ്കർ ശർമയാണ് ഈണമിട്ടൊരുക്കിയത്.
നിർമ്മാണംകൊന്തയും പൂണൂലിന്റെ സംവിധായാകൻ ജിജോ ആന്റണിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ജിജോയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ പൃഥ്വിരാജ്, സന്തോഷ് ശിവൻ, ആര്യ, ഷാജി നടേശൻ എന്നിവർ സംയുക്തമായാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്നിന് എറണാകുളത്തെ ഫോർട്ട് കൊച്ചിയിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.[1][2][8] അവലംബങ്ങൾ
ബാഹ്യ ലിങ്കുകൾ |
Portal di Ensiklopedia Dunia