ദക്ഷിണേന്ത്യൻ സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് ചാന്ദിനി ശ്രീധരൻ. 2013 ലെ തമിഴ് ചിത്രമായ ഐതിന്ത ഐ ഇന്തുവിൽ അഭിനയിച്ചു. തെലുങ്ക് ചിത്രമായ ചക്കിയിനിന്ത (2014) ,കെ.എൽ. 10 പത്ത് (2015), ഡർവിന്റെ (2016), അള്ള് രാമേന്ദ്രൻ(2019) എന്നീ മലയാള സിനിമകളിലും അഭിനയിച്ചു.[1]
കരിയർ
2013-ൽ, ശശി സംവിധാനം ചെയ്ത ‘ഐതിന്ത ഐതിന്താ ഐതിൻ’ എന്ന തമിഴ് ചിത്രത്തിലാണ് ചാന്ദിനി ശ്രീധരൻ ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ ഭരതിന്റെ നായികയായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് മ്രിതിക എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. ചാന്ദിനിയുടെ രണ്ടാമത്തെ ചിത്രം വേമ റെഡ്ഡി സംവിധാനം ചെയ്ത ചക്കിലഗിന്ത എന്ന തെലുങ്കു ഭാഷാ ചിത്രമായിരുന്നു. ഈ ചിത്രത്തിൽ സുമന്ത് അശ്വിനൊപ്പം നായികയായി അഭിനയിച്ചു. ഈ ചിത്രവുമായി ബന്ധപ്പെട്ട് അവർ റെഹാന എന്ന പേരിൽ അറിയപ്പെട്ടു. മൂന്നാമത്തെ ചിത്രം മുഹ്സിൻ പരാരി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്റെ നായികയായി അഭിനയിച്ച KL 10 പത്ത് എന്ന മലയാളചിത്രമായിരുന്നു.[2][3][4] ഇപ്രാവശ്യം തന്റെ യഥാർത്ഥ പേരു സിനിമയിൽ ഉപയോഗിക്കുകയും ഭാവിയിൽ സിനിമാ വ്യവസായത്തിൽ ഈ പേരിൽ അറിയപ്പെടാൻ തീരുമാനിക്കുകയും ചെയ്തു. പിന്നീട് ജിജോ ആന്റണി സംവിധാനം ചെയ്ത ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി വേഷമിട്ടിരുന്നു.[5][6]