പൂജപ്പുര രവി
പ്രശസ്തനായ മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു എം.രവീന്ദ്രൻ നായർ എന്നറിയപ്പെടുന്ന പൂജപ്പുര രവി (1936-2023). 1962-ൽ റിലീസായ വേലുത്തമ്പിദളവ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ രവി 1976-ൽ റിലീസായ അമ്മിണി അമ്മാവൻ എന്ന സിനിമയിലെ കഥാപാത്രത്തോടെ മലയാളസിനിമയിൽ സജീവസാന്നിധ്യമായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 86-മത്തെ വയസിൽ 2023 ജൂൺ 18ന് രാവിലെ 11:30ന് അന്തരിച്ചു.[1][2][3] [4][5] ജീവിതരേഖതിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയിലെ ചെങ്കള്ളൂരിലെ കൈലാസ് നഗറിൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മാധവൻ പിള്ളയുടേയും ഭവാനിയമ്മയുടേയും മകനായി 1936 ഒക്ടോബർ 28ന് ജനനം. ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂൾ, തിരുമല എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ പഠനം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആകാശവാണിയുടെ റേഡിയോ നാടകത്തിൽ അഭിനയിച്ചതോടെ ശ്രദ്ധേയനായി. പിന്നീട് ആകാശവാണിയുടെ ബാലലോകം നാടകങ്ങളിൽ സ്ഥിരസാന്നിധ്യമായി. നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കിട്ടിയതോടെ 1962-ൽ മദ്രാസിലെത്തിയ രവി ഏതാനും സിനിമകളിൽ അഭിനയിച്ചു. സിനിമകളിൽ അവസരങ്ങൾ കുറഞ്ഞതോടെ ഗണേഷ് ഇലക്ട്രിക്കൽസ് എന്ന കമ്പനിയിലും ജോലി നോക്കി. പിന്നീട് ജഗതി എൻ.കെ.ആചാരിയുടെ നിർദ്ദേശപ്രകാരം തിരികെ നാട്ടിലെത്തി കലാനിലയം നാടകവേദി നടനായി മാറി. ഏകദേശം പത്ത് വർഷത്തോളം നടനായി കലാനിലയത്തിൽ തുടർന്നു. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര സ്വദേശിയായ എം.രവീന്ദ്രൻ നായർ നാടക നടനായിരിക്കെയാണ് കലാനിലയം കൃഷ്ണൻ നായരാണ് അദ്ദേഹത്തിൻ്റെ പേര് പൂജപ്പുര രവി എന്നാക്കി മാറ്റിയത്. നാടകമേഖലയിൽ അനേകം രവിമാർ ഉള്ളതിനാൽ പൂജപ്പുര എന്ന സ്ഥലപ്പേര് കൂട്ടിച്ചേർക്കുകയായിരുന്നു. 1976-ൽ ഹരിഹരൻ സംവിധാനം ചെയ്ത അമ്മിണി അമ്മാവൻ എന്ന സിനിമയിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചതോടെ രവി മലയാള സിനിമയിൽ സജീവ സാന്നിധ്യമായി. സത്യൻ, പ്രേംനസീർ, മധു, ജയൻ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞ് പ്രിഥിരാജും ടോവിനോയും ഉൾപ്പെടെയുള്ള വിവിധ തലമുറകൾക്കൊപ്പം അഞ്ച് പതിറ്റാണ്ടോളം അഭിനയരംഗത്ത് സജീവമായിരുന്നു.[6] ജോഷി, പ്രിയദർശൻ, സിബി മലയിൽ, കമൽ, വിനയൻ തുടങ്ങിയ പ്രമുഖ സംവിധായകരുടേയെല്ലാം ആദ്യ സിനിമകളിൽ വേഷമിട്ടു. പ്രിയൻ്റെ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ രവിയെ തേടിയെത്തി. സിനിമയിൽ അവതരിപ്പിച്ചവയിൽ പകുതിയിലധികവും പട്ടർ കഥാപാത്രങ്ങളായിരുന്നു എന്നത് രവിക്ക് മാത്രം അവകാശപ്പെടാവുന്ന അപൂർവ്വ സവിശേഷതയാണ്. ചെറുതും വലുതുമായ വേഷങ്ങൾ ഒത്തിണക്കത്തോടെ അഭിനയിച്ച് ഫലിപ്പിക്കുന്നതിൽ എന്നും രവി മികച്ച് നിന്നു. ശ്രദ്ധേയമായ ശാരീരിക ആകാരവും ഘനഗാംഭീര്യമുള്ള ശബ്ദവുമാണ് രവിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത്. ഹാസ്യകഥാപാത്രങ്ങളുടെ അവതരണത്തിൽ എന്നും ഒരു പടി മുന്നിൽ നിന്നു. കള്ളൻ കപ്പലിൽ തന്നെ എന്ന സിനിമയിലെ സുബ്രമണ്യൻ സ്വാമി എന്ന കഥാപാത്രം രവിയുടെ സിനിമ ജീവിതത്തിലെ എക്കാലത്തെയും മികച്ച വേഷങ്ങളിലൊന്നാണ്. മലയാള സിനിമയുടെ ബ്ലാക്ക് & വൈറ്റ് കാലഘട്ടത്തിൽ നിന്ന് നിറങ്ങളിലേയ്ക്കുള്ള ചരിത്രത്തിനൊപ്പം സഞ്ചരിച്ച നടൻ കൂടിയാണ് പൂജപ്പുര രവി. ഹാസ്യനടനായും സ്വഭാവനടനായും ദീർഘകാലം മലയാള സിനിമയിൽ നിറഞ്ഞുനിന്ന രവി 2016-ൽ റിലീസായ ഗപ്പിയിലാണ് അവസാനമായി അഭിനയിച്ചത്. മലയാളത്തിൽ ഇതുവരെ 800-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.[7] സ്വകാര്യ ജീവിതം
മരണംവാർധക്യ സഹജമായ അവശതയെ തുടർന്ന് 2016-ൽ സിനിമ രംഗത്ത് നിന്ന് വിരമിച്ച് തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമജീവിതത്തിൽ തുടരുകയായിരുന്ന രവി മകൻ വിദേശത്ത് പോയതോടെ 2022 ഡിസംബറിൽ തിരുവനന്തപുരം വിട്ട് മറയൂരിൽ മകളോടൊപ്പം താമസിക്കുകയായിരുന്നു. 2023 ജൂൺ 18ന് പെട്ടെന്നുണ്ടായ ശ്വാസംമുട്ടലിനെ തുടർന്ന് രാവിലെ ആശുപത്രിയിലേക്ക് കൊണ്ട്പോകുന്ന വഴി അന്തരിച്ചു. 2023 ജൂൺ 20ന് ഉച്ചയോടെ തിരുവനന്തപുരം തൈക്കാവ് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.[8][9][10][11] പ്രധാന ചിത്രങ്ങൾ
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia