ഗുവാങ്ക്സി
ചൈനയിലെ ഒരു സ്വയംഭരണ പ്രവിശ്യയാണ് ഗുവാങ്ക്സി (ചൈനീസ്: 广西; പിൻയിൻ: Guăngxī; Wade–Giles: Kuang-hsi; pronounced [kwàŋɕí]). ഔദ്യോഗിക നാമം ഗുവാങ്ക്സി ഷുവാങ് ഓട്ടോണമസ് റീജിയൺ (ജി.ഇസെഡ്.എ.ആർ.) എന്നാണ്. തെക്കൻ ചൈനയിൽ വിയറ്റ്നാമുമായുള്ള അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രവിശ്യയാണിത്. പണ്ട് സാധാരണ പ്രവിശ്യയായിരുന്ന ഗുവാങ്ക്സിയ്ക്ക് സ്വയംഭരണാവകാശം ലഭിച്ചത് 1958-ലാണ്. ചൈനയുടെ തെക്കേ അറ്റത്തുള്ള സ്ഥാനവും മലകളുള്ള ഭൂപ്രകൃതിയും ചൈനയുടെ ചരിത്രത്തിന്റെ സിംഹഭാഗവും ഈ പ്രദേശം അതിർത്തിയായി നിലനിൽക്കാൻ കാരണമായി. "ഗുവാങ്ക്" എന്ന പേരിനർത്ഥം "വിശാലമായ ഭൂവിഭാഗം" എന്നാണ്. എ.ഡി. 226-ൽ ഈ പ്രവിശ്യ സ്ഥാപിച്ചപ്പൊൾ മുതൽ ഈ പേര് നിലവിലുണ്ട്. ഈ സ്ഥലത്തിന് യുവാൻ രാജവംശക്കാലത്ത് പ്രവിശ്യാസ്ഥാനം ലഭിച്ചിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ പോലും ഇവിടം തുറസ്സായതും വന്യവുമായ പ്രദേശമായാണ് കരുതപ്പെട്ടിരുന്നത്. "桂" (പിൻയിൻ: ഗുയി; ഷുവാങ്: ഗ്വൈ) എന്നാണ് ഈ പ്രവിശ്യയുടെ ചുരുക്കപ്പേര്. ഗ്വൈലിൻ എന്ന പഴയ തലസ്ഥാനത്തിൽ നിന്നാണ് ഈ പേരു ലഭിച്ചിട്ടുള്ളത്. ഗുവാങ്ക്സിയുടെ സംസ്കാരം, രാഷ്ട്രീയം ചരിത്രം എന്നിവയുടെയൊക്കെ കേന്ദ്രബിന്ദുവാണ് ഈ പ്രദേശം. ഇപ്പോൾ ഇത് പ്രവിശ്യയിലെ ഒരു പ്രധാന നഗരം കൂടിയാണ്. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾWikimedia Commons has media related to Guangxi.
|
Portal di Ensiklopedia Dunia