ഇന്നർ മംഗോളിയ
ചൈനയിലെ ഒരു സ്വയംഭരണപ്രദേശമാണ് ഇന്നർ മംഗോളിയ (മംഗോളിയൻ: s ᠦᠪᠦᠷ ഗാൻസു, നിങ്സിയ എന്നീ പ്രദേശങ്ങളുടെ ഭാഗമായ സൂയിയുവാൻ, ചാഹർ, രെഹേ, ലിയയോബേയ് ക്സിയാങ്'ആൻ എന്നീ പ്രവിശ്യകൾ നിലനിന്ന മേഖലയിൽ റിപ്പബ്ലിക് ഓഫ് ചൈന 1947-ൽ ഈ സ്വയംഭരണപ്രദേശം സ്ഥാപിക്കുകയായിരുന്നു. ചൈനയിലെ മൂന്നാമത്തെ വലിയ ഉപവിഭാഗമാണിത്. 1,200,000 ചതുരശ്ര കിലോമീറ്റർ വരുന്ന ഇവിടം രാജ്യത്തിന്റെ 12% വലിപ്പമുള്ളതാണ്. 2010-ലെ സെൻസസ് അനുസരിച്ച് ഇവിടെ 24,706,321 ആൾക്കാരുണ്ട്. ഇത് ചൈനയുടെ വൻകരപ്രദേശത്തെ ജനസംഖ്യയുടെ 1.84% വരും. ജനസംഖ്യാ കണക്കുനോക്കിയാൽ ഈ പ്രദേശത്തിന് ഇരുപത്തിമൂന്നാം സ്ഥാനമാണുള്ളത്.[5] ഹാൻ ചൈനീസ് വംശജരാണ് ഭൂരിപക്ഷം. മംഗോൾ വംശജർ ന്യൂനപക്ഷമാണ്. ചൈനീസ്, മംഗോളിയൻ എന്നിവയാണ് ഔദ്യോഗികഭാഷകൾ. മംഗോളിയയിൽ മംഗോളിയൻ ഭാഷയ്ക്ക് മംഗോളിയൻ സിറിലിക് ലിപിയാണ് ഉപയോഗിക്കുന്നതെങ്കിലും സ്വന്തമായ ലിപി ഈ പ്രദേശത്ത് ഉപയോഗിക്കുന്നുണ്ട്. കുറിപ്പുകളും അവലംബങ്ങളും
പുറത്തേയ്ക്കുള്ള കണ്ണികൾWikimedia Commons has media related to Inner Mongolia.
|
Portal di Ensiklopedia Dunia