കർണം മല്ലേശ്വരി
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് കർണം മല്ലേശ്വരി [1]. 1975 ജൂൺ ഒന്നിന് ആന്ധ്രാപ്രദേശിലെ ശ്രീകാകുളം എന്ന സ്ഥലത്താണ് ഇവർ ജനിച്ചത്. 2000ത്തിലെ സിഡ്നി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കലമെഡൽ നേടുകയിണ്ടായി. തന്റെ കുട്ടിക്കാലത്ത് ആദ്യമായി ജൂനിയർ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തപ്പോൾ തന്നെ കർണം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. തുടർന്ന്, 1992ൽ തായ്‌ലാന്റിൽ വെച്ച് നടന്ന ഏഷ്യൻ ജൂനിയർ വെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലേക്ക് കർണം യോഗ്യത നേടുകയും ചെയ്തു. സിഡ്നിയിൽ സ്നാച്ച് വിഭാഗത്തിൽ 110 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ 130 കിലോഗ്രാമുമടക്കം 240 കിലോഗ്രാമം ഭാരമുയർത്തിയാണ് കർണം വെങ്കലജേത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1995-1996-ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം [2], 1994ലെ അർജുന അവാർഡ്, 1999-ൽ പത്മശ്രീ എന്നീ ബഹുമതികൾ അവർക്ക് ലഭിച്ചിട്ടുണ്ട്. അവലംബം
|
Portal di Ensiklopedia Dunia