അഞ്ജു ബോബി ജോർജ്ജ്
പ്രശസ്തയായ ഇന്ത്യൻ ലോംഗ്‌ജമ്പ് താരമാണ് അഞ്ജു ബോബി ജോർജ്ജ്(ജനനം:ഏപ്രിൽ 19,1977). 2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ്‌ജമ്പിൽ വെങ്കലം നേടിയതോടെ പ്രശസ്തയായി. ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി അഞ്ജു. അന്ന് അഞ്ജു ചാടിയത് 6.70 മീറ്ററാണ്. 2005-ൽ നടന്ന ഐ.എ.എ.എഫ് വേൾഡ് അത്‌ലറ്റിക്സ് ഫൈനലിൽ വെള്ളി നേടിയതും അഞ്ജുവിന്റെ എടുത്തു പറയത്തക്ക നേട്ടമാണ്. ഇതു തന്റെ ഏറ്റവും നല്ല പ്രകടനമായി അവർ കരുതുന്നു. സ്വർണ്ണം നേടിയ റഷ്യൻ താരം ഉത്തേജക മരുന്ന് കഴിച്ചത് തെളിഞ്ഞതിനാൽ 2014 ൽ അഞ്ജുവിൻറെ നേട്ടം സ്വർണ്ണ മെഡലായി ഉയർത്തുകയുണ്ടായി. ആദ്യകാല ജീവിതംകേരളത്തിലെ ചങ്ങനാശ്ശേരിയിലെ ചീരഞ്ചിറ കൊച്ചുപറമ്പിൽ കുടുംബത്തിൽ 1977 ഏപ്രിൽ 19-നാണ് അഞ്ജു ജനിച്ചത്.[1] മാതാവ് ഗ്രേസിയാണ്. പിതാവായ കെ.ടി. മർക്കോസ് ആണ് കായികരംഗത്തേക്ക് അഞ്ജുവിനുള്ള വഴി തുറന്നു കൊടുത്തത്. പിന്നീട് കോരുത്തോട് ഹൈസ്കൂളിലെ കായികാധ്യാപകനായിരുന്ന കെ.പി. തോമസ് മാഷായിരുന്നു പരിശീലകൻ. കോരുത്തോട് സി.കേശവൻ സ്മാരക ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം അഞ്ജു തൃശ്ശൂർ,വിമല കോളേജിൽ പഠനം തുടർന്നു. 1992-ൽ നടന്ന സ്കൂൾ കായികമേളയിൽ 100മീ ഹഡിൽസ്,ലോംഗ്‌ജമ്പ്,ഹൈജമ്പ്,റിലെ എന്നിവയിൽ സമ്മാനാർഹയാകുകയും ഏറ്റവും നല്ല വനിതാതാരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എങ്കിലും അഞ്ജു ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ആ വർഷം തന്നെ നടന്ന ദേശീയ സ്കൂൾ കായികമേളയിൽ 100മീ ഹഡിൽസിലും,4x100മീ റിലെയിലും സമ്മാനം നേടിയതോടെയാണ്. വിമല കോളേജിൽ പഠിക്കുന്ന സമയത്ത് കാലിക്കറ്റ് യൂനിവേഴ്സിറ്റി കായിക ചാമ്പ്യനുമായിരുന്നു. പ്രധാന നേട്ടങ്ങൾ
അവാർഡുകൾ
അവലംബംപുറമെ നിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia