ലിയാണ്ടർ പേസ്
ലിയാണ്ടർ അഡ്രിയൻ പേസ് ഒരു ഇന്ത്യൻ ടെന്നീസ് കളിക്കാരനാണ്.1973 ജുൺ 17 നായിരുന്നു ജനനം.[1] എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ടെന്നീസ് താരങ്ങളിലൊരാളായ ഇദ്ദേഹം ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റനാണ്. 1996–1997 വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും ഉന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ഇദ്ദേഹം അർഹനായി. 2001 -ൽ പത്മശ്രീ പുരസ്കാരവും ഇദ്ദേഹത്തിന് നൽകപ്പെട്ടു.[1] 8 ഡബിൾസ്, 6 മിക്സഡ് ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. ഡേവിസ് കപ്പിൽ ഇന്ത്യക്കായി പലതവണ അവിസ്മരണീയ പ്രകടനങ്ങൾ ഇദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. 1996 അറ്റ്ലാന്റ ഒളിമ്പിക്സിൽ ടെന്നിസ് സിംഗിൾസിൽ ഇന്ത്യക്കായി വെങ്കലം നേടിയതാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന നേട്ടം. ചെക്ക് താരം റാഡെക് സ്റ്റെപ്പനെക്കിനൊപ്പം 2013 ലെ യു. എസ് . ഓപ്പൺ ഡബിൾസ് വിജയത്തോടെ 40 വയസ്സിനു ശേഷം ഗ്രാൻഡ് സ്ലാം നേടുന്ന ആദ്യ കളിക്കാരൻ എന്ന നേട്ടവും പേസിനു സ്വന്തമായി.[1] അവലംബം
|
Portal di Ensiklopedia Dunia