മേരി കോം
ഇന്ത്യയിലെ മണിപ്പൂരിൽ നിന്നുമുള്ള ബോക്സിങ് കായികതാരമാണ് മേരി കോം (Mangte Chungneijang Mary Kom). ആറ് തവണ ലോക ബോക്സിങ് ജേതാവ് ആയിട്ടുള്ള മേരി കോം ഒളിമ്പിക്സിൽ വനിതാവിഭാഗം ബോക്സിങ് ആദ്യമായി 2012ൽ ഉൾപ്പെടുത്തിയപ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ചു. 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റിൽ വെങ്കല മെഡൽ നേടുകയും ചെയ്തു. ഇപ്പോൾ പോലീസ് സേനയിൽ സേവനം ചെയ്യുന്നുണ്ട്.[1] ജനനം ബാല്യം1983 മാർച്ച് 1ന് മണിപ്പൂരിലെ ചുർച്ചൻപൂർ ജില്ലയിലാണ് ജനനം. ബാല്യത്തിലേ അത്‌ലറ്റിക്സിൽ താത്പര്യമുണ്ടായിരുന്ന കോം 2000 ൽ ബോക്സിങ്ങിലേയ്ക്ക് തിരിയുന്നത് പ്രശസ്ത മണിപ്പൂരി ബോക്സറായ ഡിങ്കോസിങ്ങിന്റെ വിജയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്. കുടുംബം2005 ലാണ് ഓങ്കോലർ കോമിനെ വിവാഹം കഴിച്ചത്.സൂപ്പർ മോം അന്നറിയപെടുന്ന മേരി കോം മൂന്നു കുട്ടികളുടെ അമ്മയാണ്. 2012-ലെ ഒളിമ്പിക്സിൽ2012ലെ ഒളിമ്പിക്സിൽ ക്വാർട്ടറിൽ കടന്നു.[2]. 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റിൽ പോളണ്ടിന്റെ കരോലിന മിക്കാൽചുക്കിനെയാണ് മേരി തോൽപിച്ച് ക്വാർട്ടറിൽ കടന്നത്. കൂടിയ ഭാരവിഭാഗത്തിൽ ആദ്യമായി മത്സരിക്കേണ്ടിവന്നിട്ടും ആധികാരിക വിജയത്തോടെത്തന്നെയാണ് മേരി ജയിച്ചത്.[2] സെമിയിൽ തോറ്റെങ്കിലും വെങ്കല മെഡൽ നേടി. ലണ്ടനിൽ ഇന്ത്യയ്ക്ക് നാലാമത്തെ മെഡലാണ് മേരി സമ്മാനിച്ചത്. മൂന്നാമത്തെ വെങ്കലവും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്ക് ഒരു ഒളിമ്പിക്സിൽ 4 മെഡൽ ലഭിക്കുന്നത്. ബ്രിട്ടീഷുകാരി നിക്കോള ആഡംസിലോടാണ് സെമിയിൽ തോറ്റത്. സ്കോർ- 6-11 . ലോക രണ്ടാം റാങ്കുകാരിയാണ് ആഡംസ്, മാത്രമല്ല നേരത്തെ 54 കിലോഗ്രാം വിഭാഗം ബാന്റംവെയ്റ്റിൽ മത്സരിച്ചശേഷമാണ് ആഡംസ് 51 കിലോഗ്രാം ഫ്ലൈവെയ്റ്റിലേക്ക് മത്സരിച്ചത്. പക്ഷെ, മേരിയാകട്ടെ അഞ്ചുവട്ടം ലോകകിരീടം നേടിയ 48 കിലോയിൽ നിന്ന് 51 കിലോയിലേയ്ക്കാണ് മാറിയത്. ആദ്യ റൗണ്ടിൽ തന്നെ 3-1 എന്ന സ്‌കോറിൽ രണ്ട് പോയിന്റ് ലീഡ് ആഡംസ് സ്വന്തമാക്കിയിരുന്നു. 2-1, 3-2, 3-2 എന്നിങ്ങനെയായിരുന്നു തുടർന്നുള്ള റൗണ്ടുകളിലെ അവരുടെ പ്രകടനം.[3] നേട്ടങ്ങൾ
അവാർഡുകൾ
പാരിതോഷികങ്ങൾഒളിമ്പിക് വനിതാ ബോക്‌സിങ്ങിൽ വെങ്കലം നേടിയ മേരി കോമിന് മണിപ്പൂർ സർക്കാർ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. നിലവിൽ പോലീസ് സേനയിലുള്ള മേരിക്ക് അഡീഷണൽ പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ രണ്ടേക്കർ ഭൂമിയും നൽകുമെന്ന് മുഖ്യമന്ത്രി ഇബോബി സിങ് പ്രഖ്യാപിച്ചു.[1] ബോക്‌സിംഗ് അക്കാഡമിഇംഫാലിന് പുറത്തുള്ള ലാംഗോലിലെ ഗെയിംസ് വില്ലേജിലാണ് ബോക്‌സിംഗ് അക്കാദമി 2006-ൽ സ്ഥാപിച്ചത്. മേരി കോമിന്റെ ഭർത്താവ് ഓങ്കോലർ കോമാണ് അക്കാഡമിയുടെ ദൈനം ദിന കാര്യങ്ങൾ നടത്തുന്നത്.[5] അവലംബം
Mary Kom എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia