കിടുപിടിഅതിപുരാതനകാലം മുതൽ കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു അനുഷ്ഠാന വാദ്യോപകരണമാണ് കിടുപിടി. അരയിൽ ഉറപ്പിച്ച് തൂക്കിയിട്ട് വായിക്കുന്നതിനാൽ ഇതിനെ ഇടുപിടി എന്നാണ് പണ്ട് പറഞ്ഞിരുന്നത്. പിൽക്കാലത്ത് ഭാഷയിലോ ശൈലിയിലോ വന്ന മാറ്റമാകാം ഇടുപിടി എന്ന സ്ഥാനത്ത് കിടുപിടി എന്നുപേര് വന്നത്[1] നിർമ്മാണംപ്ലാവിൻതടി ഉപയോഗിച്ചാണ് കിടുപിടി നിർമ്മിക്കുന്നത്. മദ്ദളത്തിന്റെ വലം തലക്ക് സമാനമാണ് ഇതിന്റേയും കൊട്ടുന്ന ഭാഗം നിർമ്മിച്ചിരിക്കുന്നത്. മുകൾ ഭാഗത്ത് 8 ഇഞ്ച് വ്യാസം ഉണ്ടെങ്കിലും അടിഭാഗം കൂർത്തതാണ്. എരുമയുടെ തോൽ ഉപയോഗിച്ചാണ് ഇതിന്റെ വള്ളി നിർമ്മിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ പെരുവെമ്പ് എന്ന പ്രദേശത്തെ മദ്ദള നിർമ്മാതാക്കൾ കിടുപിടി നിർമ്മിച്ചുവരുന്നു. രണ്ട് കോലുകൾ ഉപയോഗിച്ചാണ് കിടുപിടി എന്ന വാദ്യം വായിക്കുന്നത്. ഉച്ചത്വം കൂറ്റിയ സ്വരമാണ് ഇത് പുറപ്പെടുവിക്കുന്നത്. ഇന്ന്ഗുരുവായൂർ ക്ഷേത്രത്തിലും തിരുവില്വാമല വില്വാദിനാഥക്ഷേത്തിലും ശീവേലിക്ക് ഇപ്പോഴും ഈ വാദ്യം ഉപയോഗിച്ചുവരുന്നു. ഒറ്റപ്പാലം മുരളി കിടിപിടി വാദനത്തിൽ പ്രഗല്ഭനായ വ്യക്തിയാണ്. അവലംബം
|
Portal di Ensiklopedia Dunia