കൊക്കര![]() ഒരു സംഗീത ഉപകരണമാണ് കൊക്കര. കേരളത്തിലെ ആദിവാസിവിഭാഗങ്ങളായ കാണിക്കാർ, വേലർ തുടങ്ങിയവർ പാട്ടുപാടി സ്തുതിക്കാൻ ഉപയോഗിക്കുന്നു.[1] തമിഴ്നാട്ടിലെയും ആദിവാസികൾ ഈ വാദ്യം ഉപയോക്കിന്നുണ്ട്. ഉരസി ശബ്ദമുണ്ടാക്കുന്ന തരം താളവാദ്യങ്ങൾ ഗോത്ര സംഗീതത്തിൽ ധാരാളമായുണ്ട്. മുള, ശംഖ്, ചിപ്പി, തടി, ദന്തം, കൊമ്പ് എന്നിവ കൊണ്ടൊക്കെ ഇവ നിർമിച്ചുപോരുന്നു. ഇത്തരത്തിലുള്ള ലോഹനിർമിതമായ ഒരു താളവാദ്യമാണ് കാണിക്കാരുടെ കൊക്കര. കൊക്കര എന്ന ഉപകരണം ഉപയോഗിച്ച് കാണിക്കാർ നടത്തുന്ന ചാറ്റ് പാട്ടുകൾ കളങ്ങളിലാണ് നടക്കാറുള്ളത്. കാണി സമുദായക്കാരുടെ മാന്ത്രികാനുഷ്ഠാന ചികിത്സാകർമ്മമാണ് ചാറ്റ്. ചാറ്റുപാട്ടിന് താളം നൽകുന്ന വാദ്യോപകരണമാണ് കൊക്കര. നിർമ്മാണംപല്ലു കൊത്തിയ അകം പൊള്ളയായ ഇരുമ്പു കുഴലും ചങ്ങല കൊണ്ട് കൊക്കരയുമായി ബന്ധിച്ചിരിക്കുന്ന ഇരുമ്പു ദണ്ഡും ചേർന്നതാണ് കൊക്കര. ദണ്ഡിനെ പുള്ളുവലിയെന്നാണ് പറയുന്നത്. ഇരുമ്പുകുഴൽ ഇടതു കൈയ്യിലും ദണ്ഡ് വലതു കൈയ്യിലും ചേർത്തു പിടിച്ച് തമ്മിൽ ഉരസിയാണ് ശബ്ദമുണ്ടാക്കുന്നത്. കൊക്കരയും വിശ്വാസവുംകൊക്കരയെക്കുറിച്ച് കാണിക്കാർക്കിടയിൽ പല വിചിത്ര വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. ചാറ്റു കഴിഞ്ഞ് കൊക്കര നല്ല മിനുസമുള്ളതായി തോന്നിയാൽ അസുഖം പെട്ടെന്ന് കുറയുമെന്നും അല്ലാത്ത പക്ഷം കുറയുന്ന കാര്യം ബുദ്ധിമുട്ടാണെന്നുമാണ് ഒരു വിശ്വാസം. കൊക്കര പെട്ടെന്ന് തുരുമ്പെടുത്താൽ ഉപയോഗിക്കുന്ന ആളിന്റെ ആയുസ്സ് കുറയുമെന്ന് വിശ്വസിക്കുന്നവരുണ്ട്. വാത, യക്ഷി, ക്ഷുദ്രപ്രയോഗം എന്നിവയെ അതിജീവിക്കാൻ വരാൻ കൊക്കരയ്ക്കുള്ള കഴിവിനെക്കുറിച്ച് കാണിക്കാർ ഏകാഭിപ്രായക്കാരാണ്. കൊക്കരയുടെ ശക്തിയിൽ അചഞ്ചലമായ വിശ്വാസമാണ് അവർക്കുള്ളത്.[2] കൊക്കരയെടുപ്പ്കാണിക്കാരുടെ വൈദ്യനും മന്ത്രവാദിയുമാണ് പ്ലാത്തി. ഒരു പ്ലാത്തിക്ക് അവശത തോന്നിത്തുടങ്ങുമ്പോൾ പുതുതായി ഒരാളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി അധികാരം നൽകുന്ന ചടങ്ങ് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ഭാഗങ്ങളിൽ നിലനിൽക്കുന്നു. വ്രതാനുഷ്ഠാനത്തോടെ കൊല്ലൻ ഉണ്ടാക്കി കൊടുക്കുന്ന കൊക്കര പുതിയ പ്ലാത്തിക്ക് കൈമാറുന്ന ചടങ്ങാണ് കൊക്കരയെടുപ്പ്. കൊക്കര സൂക്ഷിക്കുന്നതിനായി ഈറയിൽ തീർത്ത ചെറിയ ഒരു കൂടുണ്ടാവും. ഇതിനെ കൊക്കരൻ വിലങ്ങൻപെട്ടി എന്നു വിളിക്കുന്നു. തീണ്ടു തൊടക്കില്ലാത്ത സ്ത്രീകളാണ് ഈറയുപയോഗിച്ച് കൊക്കരൻ വിലങ്ങൻപെട്ടി ഉണ്ടാക്കുന്നത്. അവലംബം
|
Portal di Ensiklopedia Dunia