മുട്ട്
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു മാതൃദേവിയാണ് മുട്ട് (ഇംഗ്ലീഷ്: Mut). ഈജിപ്ഷ്യൻ ഭാഷയിൽ മുട്ട് എന്നാൽ മാതാവ് എന്നാണർഥം.[1]ആയിരത്തിലധികം വർഷങ്ങൾ നീണ്ടുനിന്ന ഈജിപ്ഷ്യൻ സംസ്കാരത്തിനിടയിൽ മുട്ട് എന്ന ദൈവ സങ്കല്പത്തിന് നിരവധി അർത്ഥതലങ്ങൾ കൈവന്നിട്ടുണ്ട്. എല്ലാ സൃഷ്ടിയുടേയും കാരണമായ ജലത്തിന്റെ ദേവതയായി മുട്ടിനെ കരുതിയിരുന്നു. ജഗദ് ജനനി, റായുടെ നേത്രം, ദേവിമാരുടെ രാജ്ഞി, സ്വർഗ്ഗത്തിന്റെ അധിപ, ദൈവങ്ങളുടെ മാതാവ്, ജന്മം നൽകുന്നവളും എന്നാൽ സ്വയംഭൂവായവളും എന്നിങ്ങനെ നിരവധി വിശേഷണങ്ങൽ മുട്ട് ദേവിക്ക് ഉണ്ട്. വിവരണംമുട്ടിനെ സാധാരണയായി കഴുകന്റെ ചിറകുകളോടുകൂടിയ സ്ത്രീരൂപത്തിലാണ് ചിത്രീകരിക്കാറുള്ളത്. കയ്യിൽ അങ്ഖ് ചിഹ്നം ഏന്തിയ മുട്ട് ദേവി ചുവപ്പ് അല്ലെങ്കിൽ നീല നിറത്തിലുള്ള വസ്ത്രം ധരിക്കുന്നു. മേലേ ഈജിപ്റ്റിലും കീഴെ ഈജിപ്റ്റിലും നിലനിന്നിരുന്ന വ്യത്യസ്തമായ കിരീടങ്ങൾ സംയോജിച്ചുള്ള ഒരു കിരീടമാണ് മുട്ട് ദേവി ധരിച്ചിരിക്കുന്നത്. സാത്മീകരണത്തിന്റെ ഭാഗമായി മുട്ട് ദേവിയെ മനുഷ്യരൂപത്തിൽ കൂടാതെ മൂർഖൻ, പൂച്ച, പശു, പെൺസിംഹം, കഴുകൻ എന്നീരൂപങ്ങളിലും ചിത്രീകരിക്കാറുണ്ട്.[2] അവലംബം
|
Portal di Ensiklopedia Dunia