അക്കേർ
![]() പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം പാതാള ലോകത്തിന്റെയും മരണത്തിന്റെയും ദേവനാണ് അക്കേർ (ഇംഗ്ലീഷ്:Aker). വിവരണംആദ്യകാലങ്ങളിൽ അക്കേർദേവനെ സിംഹരൂപിയായാണ് ആരാധിച്ചിരുന്നത്. ഒരുവശത്തേക്ക് തിരിഞ്ഞ് വായ് തുറന്നിരിക്കുന്ന രൂപമായിരുന്നു അക്കേറിന് ആദ്യകാലങ്ങളിൽ നൽകിയിരുന്നത്. പിന്നീട് രണ്ട് സിംഹങ്ങൾ ഒന്നായി ചേർന്ന്, അവയുടെ മുഖങ്ങൾ വിപരീതദിക്കുകളിലേക്ക് നോക്കിയിരിക്കുന്ന രൂപമാണ് അക്കേർദേവന് നൽകിയത്.[1] മധ്യ സാമ്രാജ്യം മുതൽക്കാണ് അക്കേറിനെ രണ്ട് സിംഹങ്ങളുടെ ജോഡിയായുള്ള രൂപത്തിൽ ആരാധിച്ചു തുടങ്ങിയത്. ഇതിൽ ഒരു സിംഹത്തിന്റെ പേര് ഇന്നലെ എന്നർത്ഥം വരുന്ന ദ്വാജ് എന്നും, മറ്റേതിന്റെത് നാളെ എന്നർഥം വരുന്ന സെഫെർ എന്നുമാണ്. മുന്നിലേക്കും പിന്നിലേക്കും നോക്കുന്നവൻ എന്നൊരു വിശേഷണവും അക്കേറിനുണ്ട്. രണ്ട് സിംഹങ്ങൾക്കുമിടയിലായി ചക്രവാളത്തെ പ്രതിനിധികരിക്കും വിധം രണ്ട് മലകളും അതിനിടയിലായി സൂര്യഗോളവും ചിത്രീകരിച്ചിരിക്കുന്നു.[2] പിൽക്കാലത്ത് സിംഹത്തിന്റെ സ്ഥാനത്ത് സ്ഫിങ്ക്സായും അക്കേറിനെ ചിത്രീകരിച്ചിരുന്നു.[3] ആരാധനപുരാതന ഈജിപ്റ്റിൽ ഒന്നാം രാജവംശത്തിലെ ഹോർ അഹ, ജേർ എനീ ഫറവോമാരുടെ കാലത്താണ് അക്കേർ എന്ന സങ്കല്പം ആദ്യമായി ആവിർഭവിച്ചത് .[1] അബിഡോസിലെ ജേറിന്റെ ശവകുടീരത്തിൽനിന്നും ലഭിച്ച ഒരു ഫലകത്തിൽ അക്കേറിന്റെ രൂപം ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.[4] അക്കേറിന്റെ പ്രധാന ആരാധനാകേന്ദ്രസ്ഥാനം ഏതായിരുന്നു എന്ന് വ്യക്തമല്ല, എങ്കിലും, തേത്തി ഫറവോയുടെ പിരമിഡ് ശാസനങ്ങളിൽ അക്കേറിനെക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്.[1] അവലംബം
|
Portal di Ensiklopedia Dunia