കിണ്ണം

കിണ്ണം

അടുക്കളയിൽ അരി കഴുകാനും ഭക്ഷണം കഴിക്കാനും ഉപയോഗിക്കുന്ന പാത്രമാണ് കിണ്ണം. അരികുകൾ മടങ്ങി മുകളിലോട്ട് ഉയർന്നതും അടിഭാഗം പരന്നതും വൃത്താകൃതിയിലുള്ളതുമായ പാത്രമാണ് കിണ്ണം. ഓട് ഉപയോഗിച്ച് നിർമ്മിക്കുന്ന കിണ്ണത്തിലാണ് കേരളീയർ ഒരു കാലത്ത് ഭക്ഷണം കഴിച്ചിരുന്നത്. പല വലിപ്പത്തിൽ കിണ്ണങ്ങൾ ഓരോ വീട്ടിലും കാണപ്പെട്ടിരുന്നു. കുഴിക്കിണ്ണം, ചേമ്പലങ്ങാടൻ കിണ്ണം എന്നിങ്ങനെ പലതരം കിണ്ണങ്ങളുണ്ട്‌. കിണ്ണം നിർമ്മിച്ചിരുന്നത് ഓട്ടുപാത്രം നിർമ്മിക്കുന്ന മൂശാരിമാർ ആയിരുന്നു. സ്റ്റീൽ പാത്രങ്ങളും സ്ഫടിക പാത്രങ്ങളും ധാരാളമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ വീടുകളിൽ ഓട്ടുകിണ്ണം ഉപയോഗിക്കാതായി. "കിണ്ണം കട്ട കള്ളനെപ്പോലെ"എന്ന പ്രയോഗം മലയാളത്തിൽ ഉണ്ട്

കിണ്ണം

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia