എ.പി. കുര്യൻ
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ കേരള നിയമസഭാസ്പീക്കറുമായിരുന്നു എ.പി. കുര്യൻ (ജീവിതകാലം: 06 ഒക്ടോബർ 1930 - 30 ഓഗസ്റ്റ് 2001)[1]. അങ്കമാലി നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും അഞ്ചും ആറും കേരളനിയമസഭകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്. ആറാം കേരള നിയമസഭയുടെ സ്പീക്കറായിരുന്ന കുര്യൻ ഈ പദവിയിലെത്തുന്ന ആദ്യത്തെ സി.പി.ഐ.എം നേതാവായിരുന്നു[2]. നാല് തവണയായി പതിനേഴര വർഷം അദ്ദേഹം അങ്കമാലി മണ്ഡലത്തെ പ്രതിനിധീകരിച്ചു[2]. കുടുംബംഅങ്കമാലിയിലെ തുറവൂർ പഞ്ചായത്തിൽ എ.കെ. പൗലോസിന്റേയും മറിയാമ്മയുടെയും മകനായി 1930 ഒക്ടോബർ ആറിന് ജനിച്ചു. തുറവൂർ സെന്റ് അഗസ്റ്റിൻ അപ്പർ പ്രൈമറി സ്കൂൾ, മാണിക്യമംഗലം എൻ.എസ്.എസ്. ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയതിനുശേഷം[3] തുടർപഠനത്തിനായി ആലുവ യു.സി. കോളേജിൽ ഇന്റർമീഡീയറ്റിന് ചേർന്നു, യു.സി. കോളേജിൽ വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ സജീവമായതിനാൽ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല[2]. കർഷകരുടെയും കുടികിടപ്പുകാരുടെയും ദീനതകൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി അദ്ദേഹം നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി[2]. കുഞ്ഞമ്മയാണ് അദ്ദേഹത്തിന്റെ ഭാര്യ, പെൻ ബുക്സ് ഉടമ പോളി കെ. അയ്യമ്പള്ളി, വിജി, ജോബ് എന്നിവർ മക്കളും ഷിബി, ബോബി എന്നിവർ മരുമക്കളുമാണ്. നട്ടെല്ലിൽ അർബുദം ബാധിച്ചതിനേത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 2001 ഓഗസ്റ്റ് 30ന് ഇദ്ദേഹം അന്തരിച്ചു[2]. തിരഞ്ഞെടുപ്പ് ചരിത്രം
പുറത്തേക്കുള്ള കണ്ണികൾഅവലംബം
|
Portal di Ensiklopedia Dunia