എരുമക്കുളംകാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ചെറിയ ഒരു പ്രദേശമാണ് എരുമക്കുളം. ഒടയഞ്ചാലിനും കോടോത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. നിറയെ പാറ നിറഞ്ഞ സ്ഥലങ്ങളും അവയ്ക്കിടയിൽ കൃഷിക്ക് അനുയോജ്യമായ മണ്ണും ആണ് ഭൂപ്രകൃതി. ധാരാളമായി ജലം ലഭിക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾ പ്രധാനമായും കൃഷിയെ ആശ്രയിക്കുന്നു. തെങ്ങ്, കവുങ്ങ്, കുരുമുളക്, കശുവണ്ടി തുടങ്ങിയ നാണ്യവിളകളോടൊപ്പം വാഴ, നെല്ല് തുടങ്ങിയവയും കൃഷി ചെയ്യപ്പെടുന്നു. ആൾക്കാർഹിന്ദു, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വളരെ കുറച്ചു കുടുംബങ്ങളാണ് പരമ്പരാഗതമായി ഈ പ്രദേശത്തു അധിവസിക്കുന്നത്. ഇതിൽ കൂടുതലായി ഉള്ളവർ കുശവ, തീയ്യർ, മണിയാണി, വാണിയ, ശാലിയ, മാവില ജാതികളിൽ ഉൾപ്പെടുന്ന ആളുകളാണ്. നാമമാത്രമായി ക്രിസ്ത്യാനികളും ഉണ്ട് ഇവിടെ. പേരിനു പിന്നിൽഈ സ്ഥലത്തിനു എരുമക്കുളം എന്ന് പേര് വന്നിരിക്കുന്നത്, ഈ പ്രദേശത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതിചെയ്യുന്ന വലിയൊരു കുളത്തിൽ നിന്നാണ്. പണ്ട് ഇതൊരു കുളമായി രൂപപ്പെടുന്നതിനു മുമ്പ് ധാരാളമായി എരുമകൾ വേനലിൽ നിന്ന് ആശ്വാസത്തിനായി ഈ വെള്ളക്കെട്ടിനെ ഉപയോഗിച്ചതാണ് ഈ പേരിനു പിന്നിലെ കഥ. കുളത്തിനു സമീപത്തായി കുത്തനെയുള്ള പാറക്കെട്ടുകൾക്കു മേലെ വൃത്താകൃതിയിൽ പോത്തനടുക്കം കാവ് സ്ഥിതിചെയ്യുന്നു. എല്ലാ വർഷവും തുലാമാസം സംക്രമത്തിനു ഇവിടെ ഗുളികൻ, ചാമുണ്ഡി തെയ്യക്കോലങ്ങൾ കെട്ടിയാടുന്നു. കോപ്പാളൻ വിഭാഗത്തിൽ പെടുന്ന ആളുകളാണ് കോലധാരികൾ. ഇവിടെ നിന്നും പെരിയ വഴിയും ഒടയാഞ്ചാൽ വഴിയും കാഞ്ഞങ്ങാട് ഭാഗത്തേക്കും കുണ്ടംകുഴി - പൊയിനാച്ചി വഴി കാസർഗോഡേക്കും ബസ് യാത്രാ സൗകര്യമുണ്ട്. കൂടുതലായി ചൂട് അനുഭവപ്പെടാത്ത മേഖലയാണിത്. പൊതുവേ വികസനം നാമമാത്രമായ ഗ്രാമങ്ങളിൽ ഒന്നാണ് ഇത്. വിദ്യാഭ്യാസത്തിനായി ഇവിടത്തുകാർ പ്രധാനമായും ആശ്രയിക്കുന്നത് കോടോത്ത് ഗവ. ഹയ്യർസെക്കന്ററി സ്കൂളിനെ ആണ്. സാമ്പത്തികപരമായി പൊതുവേ പിന്നോക്കം നിൽക്കുന്നവരാന് ഇവിടത്തുകാർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗവൺമെൻറ് ITI എരുമക്കുളം |
Portal di Ensiklopedia Dunia