രാജപുരംഉത്തരകേരളത്തിലെ ഒരു കുടിയേറ്റ കേന്ദ്രമാണ് രാജപുരം. കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിലാണു ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഏച്ചിക്കോൽ എന്നപേരിൽ അറിയപ്പെട്ടു വന്നിരുന്ന ഈ പ്രദേശം, ക്നാനായകുടിയേറ്റക്കാരുടെ വരവിനുശേഷമാണ് രാജപുരം എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. 1943 -ൽ എത്തിച്ചേർന്ന കുടിയേറ്റകർഷകർ താമസിക്കാൻ വേണ്ടിയുണ്ടാക്കിയ ഷെഡ് പിന്നീട് പള്ളിയായി ഉപയോഗിച്ചു തുടങ്ങി. തുടർന്ന് അടുത്തുതന്നെ സ്കൂൾ പണിയുകയും വ്യാപാരസ്ഥാപനങ്ങൾ വരികയും ചെയ്തു. രാജപുരം ഇന്ന് മലയോര ഗ്രാമപ്രദേശങ്ങളിൽ വികസനകാര്യത്തിൽ വളരെ മുന്നിൽ നിൽക്കുന്ന ഒരു പ്രദേശമാണ്. ബാങ്കുകൾ, പൊലീസ് സ്റ്റേഷൻ, പോസ്റ്റോഫീസ് തുടങ്ങിയ പൊതുസ്ഥാപനങ്ങൾ പ്ലസ്‌ടു അടക്കമുള്ള സ്കൂൾ, ഡിഗ്രി കോളേജ് തുടങ്ങി നാടിന്റെ വികസനത്തിനാവശ്യമായ ഒട്ടനവധി സംഗതികൾ ഇന്നിവിടെ ഉണ്ട്. പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾഇതുകൂടി കാണുകചിത്രശാല
അവലംബംപുസ്തകം: കാസർഗോഡ്: ചരിത്രവും സമൂഹവും - കാസർഗോഡ് ജില്ലാപഞ്ചായത്ത് പ്രസിദ്ധീകരണം |
Portal di Ensiklopedia Dunia