കേരളത്തിലെ സ്ഥലങ്ങളുടെ ഭരണസംവിധാനങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക.
കാസർകോഡ് ജില്ലയിൽഹോസ്ദുർഗ്താലൂക്കിൽകാഞ്ഞങ്ങാട് ബ്ലോക്കിൽ പുല്ലൂർ-പെരിയഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ആകെ വിസ്‌തൃതി 6325 ഹെക്‌ടർ (63.25 ച.കി.മീ.) ആണ്. 16 വാർഡുകളിലായി പഞ്ചായത്ത് പ്രദേശം കാണപ്പെടുന്നു. വളരെ വൈവിധ്യം നിറഞ്ഞ ഭൂപ്രകൃതിയാണ് ഈ പഞ്ചായത്തിന്റേത്. ദേശീയപാത 17 കടന്നുപോകുന്ന ഈ പഞ്ചായത്ത് പൊതുവേ ചെറിയ കുന്നുകൾ നിറഞ്ഞതാണ്.
ഭൂപ്രകൃതിയനുസരിച്ച് ഈ ഗ്രമപഞ്ചായത്തിനെ ഇടനാട്ടിൽ പെടുത്തിയിരിക്കുന്നു. ധാരാളം ചെറുതും വലുതുമായ കുന്നിൻ നിരകളും താഴ്‌വരകളും ഈ പഞ്ചായത്തിൽ ഉണ്ട്. മിക്ക ഭാഗങ്ങളിലും ചെങ്കൽമണ്ണാണ് കണ്ടുവരുന്നത്. കുന്നിൻ പ്രദേശങ്ങളിൽ ചരൽ കലർന്ന ചെങ്കൽ മണ്ണും, തഴ്‌വരകളിൽ കളിമണ്ണുംപുഴയോരത്ത്എക്കൽ മണ്ണും കാണുന്നു.
32.37 ഹെക്‌ടർ പാറപ്രദേശമാണ്.
കാർഷിക ഗ്രാമമായ ഈ പഞ്ചായത്തിൽ വിവിധ തരത്തിലുള്ള കാർഷിക വിളകൾ ഉണ്ട്.പഞ്ചായത്തിലെ 1830.35 ഹെക്‌ടർ പ്രദേശം മിശ്രവിളകൾക്കായി ഉപയോഗിച്ചിരിക്കുന്നു. ഇത് ആകെ വിസ്‌തൃതിയുടെ 29% വരുന്നു. താഴെ കുടുത്തിരിക്കുന്ന പട്ടികയിൽ പഞ്ചായത്തിലെ നാണ്യവിള ശേഖരത്തിന്റെ കണക്കു ലഭിക്കുന്നതാണ്:
ഈ പഞ്ചായത്തിലെ നെൽകൃഷി നാൾക്കുനാൾ കുറഞ്ഞു വരികയാണ്. ജലസ്രോതസ്സുകളായി പഞ്ചായത്തിലെ ജനങ്ങൾ ആശ്രയിക്കുന്നത് കിണറുകൾ, തോടുകൾ, കുളങ്ങൾ, കുഴൽകിണറുകൾ, മനുഷ്യനിർമ്മിത ജലസംഭരണികൾ എന്നിവയെ ആണ്.എങ്കിൽ കൂടി പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമാവാറുണ്ട്. തികച്ചും മഴയെ ആശ്രയിച്ചു കഴിയുന്ന ഒരു പഞ്ചായത്താണിത്. 216 -ലധികം ചെറുതും വലുതുമായ കുളങ്ങൾ ഈ പഞ്ചായത്തിലുണ്ട്.
അവലംബം
വിഭവഭൂപട നിർമാണ റിപ്പോർട്ട് 2008 - 09, ഗ്രമീണപഠനകേന്ദ്രം കരകുളം, തിരുവനന്തപുരം