ഇസ്ലാമോഫോബിയ
ഇസ്‌ലാമിനോടോ മുസ്ലിംകളോടോ കാണിക്കുന്ന മുൻവിധിയേയും വിവേചനത്തേയും സൂചിപ്പിക്കുന്ന ഒരു നവ പദമാണ് ഇസ്‌ലാമോഫോബിയ അല്ലെങ്കിൽ ഇസ്‌ലാംപേടി എന്നത്[1]. 1980 കളുടെ ഒടുവിലാണ് ഈ പദം രൂപം കൊള്ളുന്നതെങ്കിലും 2001 സെപ്റ്റംബർ 11 ലെ ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷമാണ് ഇത് ഒരു പൊതുപ്രയോഗമായി മാറിയത്[2][3]. റണ്ണിമെഡ് ട്രസ്റ്റ് എന്ന ബ്രിട്ടീഷ് സംഘടന 1997 ൽ ഈ പദത്തെ ഇങ്ങനെ നിർവചിക്കുന്നു:ഇസ്‌ലാമിനോടുള്ള വെറുപ്പ് ;അതിന്റെ ഫലമായി മുസ്ലിംകളോടുള്ള ഭയവും അനിഷ്ടവും. രാഷ്ട്രത്തിന്റെ സാമ്പത്തിക സാമുഹിക പൊതുജീവിതത്തിൽ നിന്നും മുസ്ലിംകളെ അവഗണിച്ചുകൊണ്ട് അവരോട് പ്രകടിപ്പിക്കുന്ന വിവേചനം ഇതിന്റെ ഒരു രീതിയാണെന്ന് ഈ നിർവചനം വ്യക്തമാക്കുന്നു. മറ്റു സംസ്കാരങ്ങളുമായി ഇസ്‌ലാമിന് ഒരു പൊതുമൂല്യവും ഇല്ല എന്നും പാശ്ചാത്യരുമായി താരതമ്യം ചെയ്യുമ്പോൾ അത് അധമമാണെന്നും അക്രാത്മക രാഷ്ട്രീയ ആദർശമാണ് ഒരു മതമെന്നതിലുപരി ഇസ്‌ലാമെന്നുമാണ് ഇസ്‌ലാമോഫോബിയയുടെ മുൻവിധി[4] . പ്രൊഫസർ ആൻ സോഫി റോൽഡ് എഴുതുന്നു:ജനുവരി 2001 യിൽ ഔപചാരികമായി ഈ പദം അംഗീകരിക്കുന്നതിനായുള്ള നടപടികൾ "സ്റ്റോക്‌ഹോം ഇന്റർനാഷണൽ ഫോറം ഓൺ കോമ്പാറ്റിംഗ് ഇന്റോലറൻസ്" എന്ന ഫോറത്തിൽ സ്വീകരിക്കുകയുണ്ടായി. ക്സീനോഫോബിയയുടെയും (വൈദേശികതയോടുള്ള ഭയം) ആന്റിസെമിറ്റിസത്തിന്റെയും (സെമിറ്റിക് വിരുദ്ധത) ഭാഗമായുള്ള ഒരു അസഹിഷ്ണുതയുടെ രൂപമാണ് ഇസ്‌ലാമോഫോബിയ എന്ന് ഈ ഫോറം വിലയിരുത്തി[5]. നിരുക്തംഇസ്ലാം, വ്യഞ്ജനാക്ഷരങ്ങളെ ബന്ധിപ്പിക്കുന്ന ലാറ്റിനിലെ "o", ലാറ്റിൻ ഭാഷയിലെ തന്നെ യുക്തിരഹിതമായ ഭയം എന്ന അർത്ഥം വരുന്ന phobia (ഫോബിയ) എന്നീ വാക്കുകൾ ചേർന്നാണ് ഇസ്‌ലാമോഫോബിയ എന്ന പദത്തിന്റെ ഉത്ഭവം[6]. വ്യക്തിനിഷ്ഠവും മനഃശാസ്ത്രപരവുമായ മറ്റു ഫോബിയകളിൽ നിന്ന് വ്യത്യസ്തമായി ഇസ്‌ലാമിനോടും മുസ്ലികളോടുമുള്ള ഒരു സാമുഹിക ഉത്കണ്ഠയായാണ് മതശാസ്ത്ര പ്രൊഫസറായ പീറ്റർ ഗോറ്റ്ചാക്ക് ഇസ്‌ലാമോഫോബിയയെ കാണുന്നത്[7][8]. നിർവചനങ്ങൾവിവിധ സംഘടനകളും വ്യക്തികളും ഇസ്‌ലാമോഫോബിയയെ നിർവചിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്.2004 ലെ ഐക്യ രാഷട്രസംഘടനയുടെ ഒരു സമ്മേളനത്തിൽ കോഫി അന്നൻ പറഞ്ഞു.
[9]. ഇസ്‌ലാമോഫോബിയ റിസർച്ച് ആന്റ് ഡോക്യുമെന്റേഷൻ പ്രോജക്‌ട് (ഐ.ആർ.ഡി.പി)യുടെ നിർവചനപ്രകാരം, 'നിലവിലുള്ള യൂറോകേന്ദ്രീകൃത, ഓറിയന്റലിസ്റ്റ് ആഗോള ശക്തി ഘടനയാൽ ഉളവാക്കുന്ന ഒരു ആസൂത്രിത ഭയമോ മുൻവിധിയോ' ആണ് ഇസ്‌ലാമോഫോബിയ.[10] മാധ്യമങ്ങളുടെ പങ്ക്എൻസൈക്ലോപീഡിയ ഓഫ് റൈസ് ആൻഡ് എത്നിക് സ്റ്റഡീസിൽ(Encyclopedia of Race and Ethnic studies) എലിസബത്ത് പൂൾ , ഇസ്‌ലാമോഫോബിയയെ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങളെ വിമർശിക്കുന്നുണ്ട്. 1994 നും 2004 നും ഇടയിൽ ബ്രിട്ടീഷ് പത്രങ്ങളിൽ വന്ന ലേഖനങ്ങളുടെ ഒരു മാതൃക കാട്ടികൊണ്ടുള്ള വസ്തുതാപഠനം ഇവർ എടുത്തുകാട്ടുന്നു. ആ പഠനം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: മുസ്ലികളുടെ കാഴ്ചപ്പാടുകൾ വേണ്ടത്ര പ്രതിനിധീകരിക്കപ്പെടാതെ പോവുന്നു. മുസ്ലിംകൾ ഉൾപ്പെടുന്ന പ്രശ്നങ്ങളിൽ അവരെ നിഷേധാത്മകമായ രീതിയിൽ ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഇസ്‌ലാമും മുസ്ലിംകളും പാശ്ചാത്യ സുരക്ഷിത്വത്തിനും മൂല്യങ്ങൾക്കും ഭീഷണിയാണെന്നുള്ള പരികല്പനകളാണ് ഇവ ഉൾകൊള്ളുന്നത് എന്ന് എലിസബത്ത് പൂൾ തുടർന്ന് അഭിപ്രായപ്പെടുന്നു[11]. പ്രവണതകൾപാട്ടീൽ,ഹംഫ്രിസ്,നായിക് എന്നിവർ അഭിപ്രായപ്പെടുന്നത് പാശ്ചാത്യ രാജ്യങ്ങളിലും സംസ്കാരങ്ങളിലും ഇസ്‌ലാമോഫോബിയ എല്ലായിപ്പോഴുമുണ്ടായിട്ടുണ്ട് എന്നാണ്[12]. ബെന്നും ജാവേദും അഭിപ്രായപ്പെടുന്നത് പ്രകാരം സെപ്റ്റംബർ ആക്രമണവും "സാതാനിക് വേഴ്സസിനെ" ബ്രിട്ടീഷ് മുസ്ലികൾ തള്ളിപ്പറഞ്ഞ്തും മുതൽ ഇസ്‌ലാമോഫൊബിയ കൂടുതലായി എന്നാണ്[13]. ഇന്ത്യയിൽഇന്ത്യയിൽ മുസ്ലിംകൾ വലിയ ഒരു ന്യൂനപക്ഷ വിഭാഗമാണങ്കിലും അവർ ഇപ്പോഴും വിവേചനത്തിന് വിധേയരാണ് എന്ന പരാതികൾ ഉണ്ടാവുന്നു[14]. അടുത്ത കാലത്ത് സർക്കാറിന് സമർപ്പിക്കപ്പെട്ട സച്ചാർ സമിതി റിപ്പോർട്ട് പ്രകാരം വിവിധ സർക്കാർ മേഖലകളിലും സാമൂഹ്യ രംഗത്തും മുസ്ലിംകളുടെ പ്രാതിനിധ്യം ഞെട്ടിപ്പിക്കും വിധം ചെറുതാണ് എന്ന് അഭിപ്രായപ്പെടുന്നു[15][16][17]. ഇതിൽ തന്നെ മറ്റു ചില വെളിപ്പെടുത്തലുകളിൽ പശ്ചിമ ബംഗാളിൽ മുസ്ലിംകൾ 27 ശതമാനമുണ്ടെങ്കിലും സർക്കാർ മേഖലയിൽ അവരുടെ തൊഴിൽ പ്രാതിനിധ്യം വെറും 3 ശതമാനമാണ് എന്നും ഉണ്ട്[18]. ഇ.യു.എം.സി (EUMC) വെളിപ്പെടുത്തൽസെപ്റ്റംബർ 11 ലെ സംഭവത്തിന് ശേഷം ഇസ്‌ലാമോഫോബിയയെ നിരീക്ഷിക്കുന്നതിനായുള്ള ഒരു വൻ പ്രൊജക്ട് തന്നെ യൂറോപ്പ്യൻ യൂനിയന്റെ നേതൃത്വത്തിൽ നടപ്പിലാക്കുകയുണ്ടായി. യൂറോപ്പ്യൻ മോണിറ്ററിംഗ് സെന്റർ ഓൺ റാഷിസം ആൻഡ് സ്കിനോഫോബിയ(ഇംഗ്ലീഷ്: EUMC -European Monitoring Centre on Racism and Xenophobia) എന്ന നീരീക്ഷണ സംഘമായിരുന്നു അത്. മെയ് 2002 ൽ ഈ സംഘടന സമർപ്പിച്ച "2001 സെപ്റ്റംബർ 11 ശേഷമുള്ള യുറോപ്പ്യൻ യൂനിയനിലെ ഇസ്‌ലാമോഫോബിയയുടെ സംഗ്രഹ വിവരണം(ഇംഗ്ലീഷ്: Summary report on Islamophobia in the EU after 11 September 2001)" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് എഴുതിയത് ക്രിസ് അലനും ജോർഗൻ എസ്. നീൽസനും ആയിരുന്നു. യൂറോപ്പ്യൻ യൂനിയനിലെ അംഗരാജ്യങ്ങളിൽ നിന്നുള്ള 15 റിപ്പോർട്ടുകൾ ഉൾപ്പെടെ 75 റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സംഗ്രഹം ഇവർ തയ്യാറാക്കിയത്[19][20]. 9/11 ന് ശേഷം സാധാരണ മുസ്ലിംകൾപോലും അപഹസിക്കപ്പെടുകയും പ്രതികാരത്തോടെയുള്ള ആക്രമണത്തിന് വിധേയമാകുകയും ചെയ്യുന്നു എന്ന് ഈ റിപ്പോർട്ട് വെളിപ്പെടുത്തി. മുസ്ലിംകളെ പരിഹസിക്കുക, എല്ലാ മുസ്ലിംകളേയും ഭീകരവാദികളായി കുറ്റപ്പെടുത്തുക, സ്തീകളുടെ ഇസ്‌ലാമിക വസ്ത്രധാരണത്തെ നിർബന്ധപൂർവ്വം തടയുക, മുസ്ലിംകളെ തുപ്പുക, കുട്ടികളെ ഉസാമ എന്ന് വിളിക്കുക തുടങ്ങിയ സംഭവങ്ങൾ ഉണ്ടായി എന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. മുസ്ലികളെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയും ഈ റിപ്പോർട്ട് ചർച്ച ചെയ്യുന്നു. അവരെ നിഷേധാത്കമായി, വാർപ്പുമാതൃകകളായി, അതിഭാവുകത്വം കലർത്തിയ കാരിക്കേച്ചറുകാളായി എല്ലാം ചിത്രീകരിക്കപ്പെടുന്നതായി റിപ്പോർട്ട് പറയുന്നു. വീക്ഷണങ്ങൾഇസ്ലാമോഫോബിയ എന്ന സങ്കല്പം തെറ്റാണെന്നും ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ചിലരുടെ അഭിപ്രായത്തിൽ ഇസ്‌ലാമോഫോബിയ ശരിയാണങ്കിലും അതും ഒരു വംശീയതയാണെന്നും അതിന് പ്രത്യേകമായ വേർതിരുവുകൾ ആവശ്യമില്ല എന്നുമാണ്[21]. സ്വതന്ത്രമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശത്തെ തടയുന്ന ഇസ്‌ലാമിനെ വിമർശിക്കുന്നത് തടയാനുള്ള ഒരു മാർഗ്ഗമായാണ് ഇസ്‌ലാമോഫോബിയയെ ഉപയോഗിക്കുന്നത് എന്ന് ചിലർ വാദിക്കുന്നു[22]. മറ്റു ചിലരുടെ അഭിപ്രായത്തിൽ ഇസ്‌ലാമോഫോബിയ ന്യായീകരിക്കാവുന്നതാണ് എന്നാണ്. എഡ്വേർഡ് സഈദിന്റെ അഭിപ്രായത്തിൽ ഇസ്‌ലാമോഫോബിയ പാശ്ചാത്യരുടെ പൊതുവായ സെമിറ്റിക് വിരുദ്ധതയുടെ രഹസ്യ പങ്കാളിയാണ്[23][24][25] . ഇസ്ലാമോഫോബിയ കുറ്റകൃത്യംഇസ്ലാം ഭീതി പരത്തുന്നതിനെ അപലപിച്ച് കനേഡിയൻ പാർലമെൻറ് പ്രമേയം പാസാക്കി. 91നെതിരെ 201 വോട്ടുകൾക്കാണ് ലിബറൽ പാർട്ടി അംഗമായ ഇഖ്റ ഖാലിദ് അവതരിപ്പിച്ച ‘പ്രമേയം 103’ പാർലമെൻറ് പാസാക്കിയത്. വ്യവസ്ഥാപിതമായ എല്ലാ വംശീയ വിദ്വേഷപ്രചാരണങ്ങളെയും മതവിവേചനങ്ങളെയും അപലപിക്കുന്ന പ്രമേയം, ഇത്തരം വ്യവസ്ഥാപിത വംശീയതകളെ ചെറുക്കുന്നതിന് സർക്കാർതല നടപടി വേണമെന്നും ആവശ്യപ്പെട്ടു[26]. ഇസ്ലാമോഫോബിയ വിരുദ്ധദിനംമാർച്ച് 15 ന് അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കുന്നു. 2022-ൽ ഐക്യരാഷ്ട്രസഭയാണ് ഈ അന്താരാഷ്ട്ര ആചരണം തീരുമാനിച്ചത്. 140 രാജ്യങ്ങളിൽ എല്ലാ വർഷവും മാർച്ച് 15-ന് ഈ ആചരണം നടക്കുന്നുണ്ട്. 2019 മാർച്ച് 15 ന് 51 പേർ കൊല്ലപ്പെട്ട ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് മസ്ജിദ് വെടിവെപ്പിന്റെ വാർഷികമായതിനാലാണ് ഇസ്‌ലാമോഫോബിയ വിരുദ്ധദിനമായി മാർച്ച് 15 തിരഞ്ഞെടുത്തത്.[27] ഇതും കാണുകഅവലംബം
അധിക വായനയ്ക്ക് |
Portal di Ensiklopedia Dunia