കു ക്ലക്സ് ക്ലാൻ
അക്രമത്തിലൂടെ ഭീതി പരത്തി വെളുത്ത വർഗക്കാരായ അമേരിക്കക്കാരുടെ താത്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അമേരിക്കൻ ഐക്യനാടുകളിൽ രൂപം കൊണ്ട പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ സംഘടനകളുടെ പേരാണ് കു ക്ലക്സ് ക്ലാൻ (KKK). അമേരിക്കൻ ഐക്യനാടുകളുടെ ദക്ഷിണ സംസ്ഥാനങ്ങളിൽ പിറവിയെടുത്ത ഈ സംഘടനകളിൽ ആദ്യത്തേത് പിന്നീടു ദേശീയ സംഘടനയായി വളർന്നു. ആഫ്രിക്കൻ അമേരിക്കക്കാർ , ജൂതർ, മറ്റു ന്യൂന പക്ഷങ്ങൾ എന്നിവരെ പീഡിപ്പിക്കുവാൻ അക്രമം, ഭീകര പ്രവർത്തനം, കൊലപാതകം എന്നീ മാർഗങ്ങൾ കു ക്ലക്സ് ക്ലാൻ ഉപയോഗിച്ചിരുന്നു. റോമൻ കത്തോലിക് ക്രിസ്തു മതത്തെയും തൊഴിലാളി സംഘടനകളെയും ഇവർ എതിർത്ത് പോന്നിരുന്നു. 1865 ൽ ടെന്നസ്സിയിലാണ് ഈ സംഘടന പിറവിയെടുത്തത്. കോൺഫെഡറേഷൻ ആർമയിലെ ആറ് ചെറുപ്പക്കാരായ സ്കോട്ടിഷ് - ഐറിഷ് വെറ്ററൻസ് ചേർന്നാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. അമേരിക്കൻ അഭ്യന്തര യുദ്ധത്തിനു ശേഷം വെള്ളക്കാരന്റെ അധീശത്വം തിരിച്ചു ഉറപ്പിക്കുക എന്നതായിരുന്നു ലക്‌ഷ്യം. പേരിനെക്കുറിച്ച്തോക്കിന്റെ കാഞ്ചിവലിക്കുന്ന ശബ്ദം, അതാണ് കു ക്ലക്സ് ക്ലാൻ (K.K.K). അമേരിക്കൻ ജനതയെ പേടിയിലാഴ്ത്തിയ പേരാണിത്. ഒന്നിലധികം സംഘടനകൾ ഇപ്പേരിലറിയപ്പെട്ടു. ചെയ്തികൾഭീകര, വിധ്വംസക പ്രവർത്തനങ്ങളായിരുന്നു ഈ സംഘടനകളുടെ ചെയ്തികൾ. അതായത് ഫാസിസമായിരുന്നു സംഘടനയുടെ മുഖമുദ്ര. 1868 ൽ 1300 റിപ്പബ്ലിക്കൻ വോട്ടർമാരെ കൊലപ്പെടുത്തിയതുൾപ്പെടെ നൂറു കണക്കിനു ഭീകരപ്രവർത്തനങ്ങൾ കു ക്ലക്സ് ക്ലാൻ നടത്തിയിട്ടുണ്ട്. സംഘടന ഇപ്പോൾ1915-ൽ ഇന്ത്യാനയിൽ ആണ് രണ്ടാം ക്ലാൻ നിലവിൽ വരുന്നത്. ജൂതവിരുദ്ധ നിലപാടായിരുന്നു ഇതിന്. 1920 ആയപ്പോഴേക്കും 40 ലക്ഷം പേർ അംഗമായിരുന്ന കു ക്ലക്സ് ക്ലാൻ 1930-കളിൽ ക്ഷയിച്ചു. തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തോടെ ക്ലാൻ വീണ്ടും സജീവമായി. അഡോൾഫ് ഹിറ്റ്ലറായിരുന്നു സംഘടനയുടെ ആരാധനാപുരുഷൻ, നാസിസം തത്ത്വശാസ്ത്രവും. തീവ്ര വലതുപക്ഷ ആശയങ്ങളെ സ്വീകരിച്ചുപോരുന്ന ഈ സംഘടനയ്ക്ക് അമേരിക്കയിൽ 2005-ഓടെ ഇന്ത്യാനയിൽ 158 ചാപ്റ്ററുകളിലായി 3000 അംഗങ്ങൾ നിലവിൽ ഉണ്ടായിരുന്നു . സംഘടനയുടെ ചിഹ്നംകത്തുന്ന മരക്കുരിശാണ് ക്ലാനിന്റെ ചിഹ്നം. രണ്ടാം ക്ലാനിന്റെ സ്ഥാപകനായ വില്യം ജെ സിമ്മോൻസ് ആണ് ഇതിന്റെ ഉപജ്ഞാതാവ്. അവലംബം
|
Portal di Ensiklopedia Dunia