സുന്നത്ത് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സുന്നത്ത് (വിവക്ഷകൾ) എന്ന താൾ കാണുക.
സുന്നത്ത് അഥവാ സുന്ന (അറബി: سنة) എന്നാൽ പരമ്പരാഗത മാർഗ്ഗം എന്നാണ് അർത്ഥം. ഇസ്ലാമിക സംജ്ഞയിൽ “പ്രവാചകന്റെ മാർഗ്ഗം“ അല്ലെങ്കിൽ “നബിചര്യ“ എന്നിങ്ങനെയും. മുഹമ്മദ് നബിയുടെ 23 വർഷത്തെ പ്രവാചക ജീവിതത്തിനിടയിൽ എടുത്ത പ്രവൃത്തികളാണിവ. നബിയുടെ വാക്കുകൾ, പ്രവൃത്തികൾ, മൗനാനുവാദങ്ങൾ എന്നിവയാണിത്. ഇവ ക്രോഡീകരിച്ചതിനെ ഹദീഥ് എന്നും വിളിക്കുന്നു.
മുഹമ്മദിന്റെ ശീലങ്ങളും സ്വഭാവങ്ങളും ഖുറാന്റെ വ്യാഖ്യാനങ്ങളും അനുസരിച്ച് മുസ്ലീങ്ങൾക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള ജീവിതചര്യയെയാണ് സുന്ന എന്ന് വിളിക്കുന്നത്. ഈ വാക്ക് [സുന്ന] Error: {{Transliteration}}: transliteration text not Latin script (pos 4: സ) (help) (سنة[ˈസുന്ന], ബഹുവചനം سننsunan[ˈസുനാൻ], അറബി ഭാഷ) سن ([സ-ൻ-ന]അറബി ഭാഷ) എന്ന മൂലപദത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. നേരായ ഒഴുക്ക് എന്നോ നടന്ന് തെളിഞ്ഞ വഴി എന്നോ ആണ് ഇതിന്റെ അർത്ഥം.
പ്രവാചകനായ മുഹമ്മദ്ശരിയത്തിന്റെ അദ്ധ്യാപകനായും ഏറ്റവും മികച്ച ഉദാഹരണമായും കാണിച്ച വഴിയായാണ് മത പഠനത്തിൽ സുന്നയെ കണക്കാക്കുന്നത്.[1] ഇസ്ലാമിക വിശ്വാസമനുസരിച്ച് ദൈവിക ഹിതം പാലിക്കുവാനും മതപരമായ ചടങ്ങുകൾ നടത്തുവാനും ഈ മാതൃക പിന്തുടരേണ്ടതുണ്ട്. ഇത്തരം ശീലങ്ങൾ വ്യവസ്ഥ ചെയ്യുക എന്നതും ദൈവത്തിന്റെ ദൂതൻ എന്ന നിലയ്ക്ക് പ്രവാചകന്റെ ഒരു ചുമതലയായിരുന്നുവെന്ന് ഖുർആൻ പറയുന്നു.ഫലകം:ഖുർആൻ ഉദ്ധരിക്കൽഫലകം:ഖുർആൻ ഉദ്ധരിക്കൽ
മുഹമ്മദിന്റെ വചനങ്ങളും ശീലങ്ങളും സ്വഭാവങ്ങളും മൗനസമ്മതങ്ങളുമാണ് സുന്നയിൽ പെടുന്നത്:[2] സുഹൃത്തുക്കളുമായും കുടുംബവുമായും ഭരണകൂടവുമായും എങ്ങനെ ഇടപെടണമെന്ന വിഷയം കൈകാര്യം ചെയ്യുന്നതിനാൽ ഇതിന് വളരെ പ്രാധാന്യമുണ്ട്.[2] സുന്ന രേഖപ്പെടുത്തുന്നത് ഒരു അറേബ്യൻ പാരമ്പര്യമായിരുന്നു. ഇസ്ലാം മതം സ്വീകരിച്ചശേഷം അറബികൾ ഇത് ഇസ്ലാമിലേയ്ക്ക് കൊണ്ടുവരികയായിരുന്നു.[3] ഒരു ചോദ്യത്തിനുത്തരം കാണാൻ ഖുറാൻ പരിശോധിച്ചശേഷം അതിനുത്തരം ലഭിച്ചില്ലെങ്കിൽ സുന്ന കണക്കിലെടുക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. "സുന്നി" എന്ന പ്രയോഗം സമൂഹത്തിന്റെ ഭാഗമായി ഈ വിശ്വാസപ്രമാണങ്ങൾ അനുസരിച്ച് ജീവിക്കുന്നവർ എന്നാണ്.
ഉദാഹരണങ്ങൾ
"നിശ്ചയം, ഉദാത്തമായ സ്വഭാവങ്ങൾ പൂർത്തിയാക്കുന്നതിനുവേണ്ടിയാണ് ഞാൻ നിയോഗിക്കപെട്ടിരിക്കുന്നത്."(അഹമദ്, ഹാകിം)
സൽസ്വഭാവത്തിനു ഇസ്‌ലാം വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്നു. നബി വചനം: "നിങ്ങളിൽ ഏറ്റവും ഉത്തമന്മാർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവക്കാരാണ്.(ബുഖാരി)
"അന്ത്യനാളിൽ സത്യവിശ്വാസിയുടെ തുലാസിൽ ഏറ്റവും കനം തൂങ്ങുന്നത് സല്സ്വോഭാവമയിരിക്കും (തിർമിദി)
പകൽ സുന്നത്തായ വൃതമനുഷ്ട്ടിക്കുകയും രാത്രി നിന്ന് നമസ്കരിക്കുകയും ചെയൂന്നവനെക്കാൾ സ്ഥാനം ഒരു സത്യവിശ്വോസിക്ക് തന്റെ സൽസ്വഭാവം കൊണ്ട് നേടാൻ കഴിയും)(അബൂദാവൂദ്)
"നിശ്ചയമായും ഈ രാജ്യത്തിൻറെയും(മക്ക) ഈ ദിവസത്തിന്റെയും (ദുൽഹജ്ജ് മാസത്തിലെ ആദ്യ ദിവസങ്ങൾ) ഈ മാസത്തിൻറെയും പവിത്രതയേക്കൾ നിങ്ങളുടെ രക്തത്തിനും സ്വത്തിനും അഭിമാനത്തിനും പവിത്രതമാക്കപെട്ടിരിക്കുന്നു(ബുഖാരി, മുസ്‌ലിം)
"നല്ല കാര്യങ്ങൾ ഒന്ന് പോലും വിട്ടു കളയരുത് ,നിന്റെ സഹോദരനെ മുഖ്പ്രസന്നതയോടെ കാണുന്നതു പോലും."(മുസ്ലിം)