മുത്അ വിവാഹംഇസ്ലാം മതത്തിലെ ശിയാവിഭാഗത്തിലെ ഏറ്റവും കൂടുതൽ അനുയായികളുള്ള ഇസ്നാ അശ്അരി വിഭാഗക്കാർക്കിടയിൽ പ്രചാരത്തിലുള്ള താൽക്കാലിക വിവാഹത്തെയാണ് മുത്അ വിവാഹം എന്ന് പറയുന്നത്. ഒരാൾക്ക് ഒരു സ്ത്രീയെ ദിവസങ്ങളോ, മാസങ്ങളോ, വർഷങ്ങളോ കൃത്യമായി നിശ്ചയിച്ച് വിവാഹം ചെയ്യുന്ന രീതിയാണിത്. ഇതിൽ മഹർ നിശ്ചയിച്ചിരിക്കും. വിവാഹ കാലാവധി പൂർത്തിയായാൽ വിവാഹം അവസാനിക്കുന്നതാണ്. വിവാഹ ബന്ധം അവസാനിച്ചാൽ സ്ത്രീകൾ 3 മാസത്തേക്ക് ഇദ്ദ ആചരിക്കണം. അറേബ്യയിൽ ഇസ്‌ലാമിന്റെ വരവിനു മുമ്പെ ഉള്ള ആചാരമായിരുന്നു മുത്അ അല്ലെങ്കിൽ താൽക്കാലിക വിവാഹം. അക്കാലത്തുള്ള രീതിയനുസരിച്ച്, സ്ത്രീ താമസിക്കുന്ന ടെന്റിൽ പ്രവേശിക്കുന്ന പുരുഷൻ അവൾക്ക് പണം കൊടുക്കേണ്ടതും പുരുഷനു എപ്പോൾ വേണമെങ്കിലും ടെന്റിൽ നിന്നു പുറത്തുപോകുവാനും സ്ത്രീക്ക് അയാളെ പുറത്താക്കാനുമുള്ള സ്വാതന്ത്രമുണ്ടായിരുന്നു. കാലക്രമത്തിൽ അത്തരം ബന്ധത്തിനു ചില ഉപാധികളും വ്യവസ്ഥകളും ഉണ്ടാക്കുകയും അത് മുത്അ വിവാഹം എന്ന് അറിയപ്പെടുകയുണ്ടായി. യുദ്ധം ചെയ്യുവാനായും മറ്റും വീട് വിട്ട് പോകുന്ന പുരുഷന്മാരാണ് കൂടുതൽ ഇത്തരം വിവാഹങ്ങളിൽ ഏർപ്പെട്ടിരുന്നത്. എന്നാൽ പ്രവാചകനായ മുഹമ്മദ് നബി ഇത്തരം വിവാഹങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും ക്രമേണ അത് മതവിരുദ്ധമായി പ്രഖ്യാപിക്കുകയുണ്ടായി.[1] പ്രാമാണിക ഗ്രനഥങ്ങളിൽഇത്തരം വിവാഹങ്ങളെക്കുറിച്ച് ഹദീസിൽ രേഖപ്പെടുത്തിയതായുള്ള റിപ്പോർട്ടുകൾ കാണാം. ബുഹാരിയുടെ ഹദീസിൽ ഇപ്രകാരം രേഖപ്പെടുത്തിയിക്കാണുന്നുണ്ട്. അബ്ദുല്ല(റ) പറയുന്നു: ഞങ്ങൾ നബി(സ)യുടെ കൂടെ യുദ്ധം ചെയ്യാറുണ്ട്. ഞങ്ങളുടെ കൂടെ ഭാര്യമാർ ഉണ്ടാവാറില്ല. അപ്പോൾ ഞങ്ങൾ ചോദിച്ചു: ഞങ്ങൾ വികാരത്തെ നശിപ്പിക്കുന്ന പരിപാടി സ്വീകരിക്കട്ടെയോ? അതു നബി(സ) ഞങ്ങളോട് വിരോധിച്ചു. താൽക്കാലിക വിവാഹം അനുവദിച്ചു. ശേഷം അവിടുന്നു ഓതി (അല്ലയോ വിശ്വാസികളെ, അല്ലാഹു നിങ്ങൾക്ക് അനുവദിച്ച നല്ലതു നിങ്ങൾ നിഷിദ്ധമാക്കരുത്). (ബുഖാരി. 7. 62. 13).[2]. ബുഹാരിയുടെ മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം.അലി(റ) നിവേദനം: അദ്ദേഹം ഇബ്നുഅബ്ബാസിനോട് പറഞ്ഞു: തീർച്ചയായും നബി(സ) മുത്‌അ (താൽക്കാലിക) വിവാഹവും നാടൻ കഴുതയുടെ മാംസവും ഖൈബർ യുദ്ധക്കാലത്തു വിരോധിക്കുകയുണ്ടായി. (ബുഖാരി. 7. 62. 50).[3] മുത്അ വിവാഹത്തിന്റെ പ്രത്യേകതകൾ
വിമർശനങ്ങൾഅവലംബം
ഇതും കാണുക
|
Portal di Ensiklopedia Dunia