അബുൽ അഅ്ലാ മൗദൂദി
ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഇസ്‌ലാമികചിന്തകനും എഴുത്തുകാരനുമായിരുന്നു അബുൽ അഅ്ലാ മൗദൂദി[4] (സെപ്റ്റംബർ 25, 1903 - സെപ്റ്റംബർ 22, 1979). 1941-ൽ സ്ഥാപിതമായ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനും ആദ്യത്തെ അമീറുമാണ് അദ്ദേഹം. നിരവധി ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രചന തഫ്ഹീമുൽ ഖുർആൻ ആണ്. അവിഭക്ത ഇന്ത്യയിൽ ജനിച്ച ഇദ്ദേഹം ഇന്ത്യാവിഭജനാനന്തരം പാകിസ്താനിലായിരുന്നു ജീവിച്ചിരുന്നത്. ജീവചരിത്രം
1903 സെപ്റ്റംബർ 25ന് പഴയ ഹൈദരാബാദ് സംസ്ഥാനത്തെ ഔറംഗാബാദിൽ ജനിച്ചു. സൂഫി പാരമ്പര്യമുള്ള[4] സയ്യിദ് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്[8]. പിതാവ് അഹ്മദ് ഹസൻ മതഭക്തനായ ഒരു വക്കീൽ ആയിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളിൽ ഇളയവനായിരുന്നു അബുൽ അഅ്‌ലാ. മാതാവ് റുഖിയ്യാ ബീഗം. വിദ്യാഭ്യാസംവീട്ടിൽ നിന്ന് പ്രാഥമിക വിദ്യഭ്യാസം നേടിയ[4] ശേഷം അദ്ദേഹത്തെ പരമ്പരാഗത ഇസ്ലാമികവിദ്യാഭ്യാസത്തിനായി മദ്രസ ഫുർഖാനിയ്യയിൽ ചേർത്തു[9]. സെക്കണ്ടറി വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ ശേഷം ഹൈദരാബാദിലെ ദാറുൽ ഉലൂമിൽ ഉപരിപഠനത്തിന് ചേർന്നു. പിതാവിന്റെ രോഗവും മരണവും മൂലം ഔപചാരികപഠനം മുടങ്ങി. എന്നാൽ 20 വയസ്സ് തികയുന്നതിന് മുമ്പ് തന്നെ മാതൃഭാഷയായ ഉർദുവിന് പുറമേ പേർഷ്യൻ, ഇംഗ്ലീഷ്, അറബി ഭാഷകൾ അദ്ദേഹം വശമാക്കി.[10] വിവിധ വിഷയങ്ങൾ വിശദമായി പഠിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു. പത്രപ്രവർത്തനത്തിൽഔപചാരിക പഠനം മുടങ്ങിയ മൗദൂദി പത്രപ്രവർത്തനത്തിലേക്ക് തിരിഞ്ഞു. 1918-ൽ ബിജ്നൂരിലെ അൽമദീന പത്രാധിപസമിതിയിൽ അംഗമായി. 1920-ൽ പതിനേഴാം വയസ്സിൽ ജബൽപൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന താജിന്റെ പത്രാധിപരായി.[11] 1920-ൽ ഡെൽഹിയിലെത്തി ജംഇയ്യത്തെ ഉലമായെ ഹിന്ദിന്റെ മുസ്‌ലിം പത്രത്തിന്റേയും (1921 മുതൽ 1923 വരെ) അൽജംഇയ്യത്തിന്റേയും[4] (1925-28) പത്രാധിപരായി ജോലി ചെയ്തു.[12] രാഷ്ട്രീയത്തിൽ1920-കളോടെ രാഷ്ട്രീയത്തിലും മൗദൂദി താൽപര്യം കാണിച്ചു തുടങ്ങി. ബ്രിട്ടീഷ് ഭരണത്തിനെതിരായി രംഗത്ത് വന്ന തഹ്‌രീകെ ഹിജ്‌റയിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും ചേർന്നു പ്രവർത്തിച്ചു[4]. പ്രസ്ഥാനത്തിന്റെ ലക്ഷ്യവും പരിപാടിയും യാഥാർഥ്യാധിഷ്ഠിതമല്ലെന്നും ആസൂത്രിതമല്ലെന്നും അഭിപ്രായപ്പെട്ട് അവയോടുള്ള ബന്ധം വേർപ്പെടുത്തുകയും പഠനത്തിലും പത്രപ്രവർത്തനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. രചനകളും സംഘടനാപ്രവർത്തനവും1920 മുതൽ 1928 വരേ 4 വ്യത്യസ്ത പുസ്തകങ്ങൾ മൗദൂദി വിവർത്തനം ചെയ്തു[അവലംബം ആവശ്യമാണ്]. ഒന്ന് അറബിയിൽ നിന്നും ബാക്കിയുള്ളവ ഇംഗ്ലീഷിൽ നിന്നും. ആദ്യത്തെ ഗ്രന്ഥമായ ജിഹാദ് (അൽജിഹാദു ഫിൽ ഇസ്‌ലാം) 1927-ൽ അൽജംഇയ്യത്തിൽ പരമ്പരയായി പ്രസിദ്ധീകരിച്ചു[4]. 1930-ൽ അത് പുസ്തകരൂപത്തിൽ പുറത്ത് വന്നു. 1928-ൽ അൽജംഇയ്യത്തിൽ നിന്ന് വിരമിച്ച ശേഷം മൗദൂദി ഹൈദറാബാദിലേക്ക് തിരിച്ചു പോയി ഗവേഷണത്തിലും എഴുത്തിലും മുഴുകി[4]. 1933-ൽ[4] സ്വന്തം പത്രാധിപത്യത്തിൽ തർജുമാനുൽ ഖുർആൻ മാസിക ആരംഭിച്ചു. അന്നു മുതൽ തന്റെ ആശയങ്ങളും ചിന്തകളും പ്രകാശിപ്പിക്കാനുള്ള മുഖ്യ മാധ്യമമായി അത് മാറി. മുപ്പതുകളുടെ മധ്യത്തിൽ ഇന്ത്യൻ മുസ്‌ലിംകൾ നേരിട്ടുകൊണ്ടിരുന്ന മുഖ്യ രാഷ്ട്രീയ സാംസ്കാരിക പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം എഴുതാൻ തുടങ്ങി[അവലംബം ആവശ്യമാണ്]. പിന്നീട് അല്ലാമാ ഇഖ്ബാലിന്റെ ക്ഷണപ്രകാരം [13] ഹൈദറാബാദ് വിട്ട് പഞ്ചാബിലെ പഠാൻകോട്ട് ജില്ലയിൽ താമസമാക്കിയ മൗദൂദി അവിടെ ദാറുൽ ഇസ്‌ലാം എന്ന പേരിൽ ഒരു അക്കാദമിക ഗവേഷണ സ്ഥാപനം ആരംഭിച്ചു. അല്ലാമാ ഇഖ്‌ബാലിനോടൊപ്പം ചേർന്ന് ഇസ്‌ലാമികചിന്തയുടെ പുനർനിർമ്മാണം യാഥാർത്ഥ്യമാക്കുകയും ഇസ്‌ലാമിക വിഷയങ്ങളിൽ കഴിവുറ്റ പണ്ഢിതരെ വാർത്തെടുക്കുകയുമായിരുന്നു ലക്ഷ്യം. ജമാഅത്തെ ഇസ്ലാമി സ്ഥാപനകനാണ് മൌദൂദി. ജമഅത്തെ ഇസ്ലാമി1940-കളോടെ സമഗ്രമായ ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന് രൂപം നൽകുന്നതിനെക്കുറിച്ച് മൗലാനാ മൗദൂദി ഗൗരവപൂർവം ചിന്തിക്കാൻ തുടങ്ങി. അങ്ങനെ അദ്ദേഹം 1941[4] ഓഗസ്റ്റ് 26-ന് ലാഹോറിൽ വിളിച്ചു ചേർത്ത നാട്ടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള 72 പേർ പങ്കെടുത്ത യോഗത്തിൽ വെച്ച് ജമാഅത്തെ ഇസ്‌ലാമിക്ക് രൂപം നൽകി. ആദ്യത്തെ അമീർ (പ്രസിഡണ്ട്) ആയി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1972-ൽ[2] ആരോഗ്യകാരണങ്ങളാൽ ഉത്തരവാദിത്തം ഒഴിയുന്നത് വരേ സ്ഥാനത്ത് തുടർന്നു. പാകിസ്താനിൽസ്വാതന്ത്യസമരകാലത്ത് സാമുദായികതയെ ശക്തമായി നിരാകരിച്ച[14] അദ്ദേഹം ഇന്ത്യാവിഭജനത്തെ ശക്തമായി എതിർത്തു. പകരം വിവിധ സംസ്കാരങ്ങളുടെ കോൺഫെഡറേഷൻ[15] എന്നതായിരുന്നു മൗദൂദിയുടെ സങ്കല്പം[16][2][17][18]. ഇന്ത്യാവിഭജനം ഒരു യാഥാർഥ്യമായതിനെത്തുടർന്ന് അദ്ദേഹം പാകിസ്താനിലേക്ക് പോവുകയായിരുന്നു. മുസ്‌ലിംകൾക്കായി കേവല ദേശരാഷ്ട്രങ്ങൾ എന്നതിന് പകരം ഇസ്‌ലാമിക തത്ത്വങ്ങൾ പിന്തുടരുന്ന ഇസ്‌ലാമിക രാഷ്ട്രസ്ഥാപനം എന്ന സങ്കല്പമായിരുന്നു അദ്ദേഹം പുലർത്തിയിരുന്നത്.[19] 1947 ആഗസ്റ്റിൽ പാകിസ്താനിൽ താമസമാക്കിയ മൗദൂദി അവിടെ ഒരു ഇസ്‌ലാമികഭരണഘടനക്കായി പരിശ്രമിച്ചു[4]. ഭരണാധികാരികൾ കടുത്ത നടപടികളോടെ അദ്ദേഹത്തെ നേരിട്ടു. പല തവണ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു[2]. 1953-ൽ ഖാദിയാനീ പ്രശ്‌നത്തെക്കുറിച്ച് ഒരു ലഘുലേഖ എഴുതിയതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി പട്ടാളകോടതി മൗദൂദിക്ക് വധശിക്ഷ വിധിച്ചു[2]. മാപ്പപേക്ഷ നൽകി കുറ്റവിമുക്തവാൻ അവസരം ലഭിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണുണ്ടായത്[20]. ഒടുവിൽ പാകിസ്താനകത്തും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഉണ്ടായ എതിർപ്പിനെത്തുടർന്ന് വധശിക്ഷ ജീവപര്യന്തം തടവായി ചുരുക്കാനും പിന്നീട് അതു തന്നെ റദ്ദാക്കാനും[20] ഭരണകൂടം നിർബന്ധിതമായി. കശ്മീരിലെ പാക് നുഴഞ്ഞുകയറ്റത്തിനെ എതിർത്തതിന്റെ പേരിലും അദ്ദേഹം വിചാരണ നേരിടേണ്ടി വന്നിട്ടുണ്ട്[20]. നുഴഞ്ഞുകയറ്റം ഒരിക്കലും ഇസ്‌ലാമിക തത്ത്വങ്ങളുമായി പൊരുത്തപ്പെടുന്നതല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്[20]. അന്ത്യംനേരത്തേയുണ്ടായിരുന്ന വൃക്കരോഗം 1979 ഏപ്രിലിൽ വർദ്ധിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങൾക്കടിപ്പെടുകയും ചെയ്തു. ചികിത്സക്കായി അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയി. ശസ്ത്രക്രിയയെത്തുടർന്ന് 1979 സെപ്റ്റംബർ 22-ന് അദ്ദേഹം മരണമടഞ്ഞു[2]. 76 വയസ്സായിരുന്നു. മൃതദേഹം പിന്നീട് പാകിസ്താനിലേക്ക് കൊണ്ടുവന്ന് ലാഹോറിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സംഭാവനകൾമൗലാന മൗദൂദി 138-ലേറെ[2] പുസ്തകങ്ങളും ലഘുലേഖകളും എഴുതി. ഖുർആൻ വ്യാഖ്യാനം, ഹദീസ്, നിയമം, തത്ത്വചിന്ത, ചരിത്രം, രാഷ്ട്രമീമാംസ എന്നിവയിലെല്ലാം അദ്ദേഹത്തിന് രചനകളുണ്ട്[2]. രാഷ്ട്രീയവും സാംസ്കാരികവും ദൈവശാസ്ത്രപരവുമായ വിവിധ പ്രശ്നങ്ങൾ അദ്ദേഹം ചർച്ച ചെയ്യുകയും ഇസ്‌ലാമികാധ്യാപനങ്ങളുമായി അവയെ ബന്ധിപ്പിക്കുകയും ചെയ്തു. തഫ്‌ഹീമുൽ ഖുർആൻ എന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥമാണ് മൗദൂദിയുടെ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയ രചന. 31 വർഷം കൊണ്ടാണ് അതിന്റെ രചന അദ്ദേഹം പൂർത്തിയാക്കിയത്[2][21]. അദ്ദേഹത്തിന്റെ കൃതികൾ ഇംഗ്ലീഷ്, പേർഷ്യൻ, അറബി, ഹിന്ദി, ഫ്രഞ്ച്, ജർമൻ, സാഹിലീ, തമിഴ്, മലയാളം, ബംഗാളി തുടങ്ങിയ എഴുപതിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്[22]. മലയാളത്തിൽമൗലാന മൗദൂദിയുടെ ഒട്ടനേകം ഗ്രന്ഥങ്ങൾ മലയാളത്തിലും ലഭ്യമാണ്. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്ച്) ആണ് പ്രസാധകർ.
അംഗീകാരങ്ങൾ1962 റാബിത്വത്തുൽ ആലമിൽ ഇസ്‌ലാമിയുടെ സ്ഥാപകസമിതിയിൽ അംഗമായിരുന്നു[2]. സഊദി അറേബ്യ ഭരണകൂടം ഫൈസൽ രാജാവിന്റെ പേരിൽ ഏർപ്പെടുത്തിയ ഇസ്‌ലാമിക സേവനത്തിനുള്ള പ്രഥമ ഫൈസൽ അന്താരാഷ്ട്ര അവാർഡ് സമ്മാനിച്ചത് (1979) സയ്യിദ് അബുൽ അഅ്‌ലാ മൗദൂദിക്കായിരുന്നു[29]. റോഡുകൾക്കും[30] സ്‌കൂളുകൾക്കും സൗദി ഗവൺമെന്റ് മൗദൂദിയുടെ പേര് നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.[31] മദീന യൂണിവേഴ്സിറ്റിയുടെ സിലബസ് രൂപീകരണത്തിൽ പങ്ക് വഹിച്ചിരുന്നു[2] വിമർശനങ്ങൾഇസ്ലാമിക തീവ്രവാദത്തിന്റെ നേതാക്കൾ പലപ്പോഴും മൗദൂദിയുടെ വാക്കുകളെയും ഉപയോഗപ്പെടുത്താറുണ്ട്[32]. എന്നാൽ ഇസ്‌ലാമിക പ്രവർത്തനത്തിൽ സായുധപ്രവർത്തനങ്ങൾക്ക് സ്ഥാനമില്ലെന്നായിരുന്നു മൗദൂദി വാദിച്ചത് എന്ന് വിമർശകനായ സിയാവുദ്ദീൻ സർദാർ പറയുന്നുണ്ട്[33] ജനാധിപത്യം[34], ഇസ്‌ലാമിക രാഷ്ട്രത്തിലെ ന്യൂനപക്ഷങ്ങൾ-അവരുടെ പൗരത്വം[35][36], മതരാഷ്ട്രവാദം[37], മതപരിത്യാഗം[36][38], സ്ത്രീകളുടെ അവകാശങ്ങൾ[39][40] തുടങ്ങിയവയിൽ മൗദൂദിയുടെ നിരീക്ഷണങ്ങൾ പ്രതിലോമകരമാണെന്ന് വിമർശകർ വിലയിരുത്തുന്നുണ്ട്[41]. മൗദൂദിയുടെ ഖാദിയാനി മസ്അല എന്ന ലഘുലേഖ അഹമദീയാ വിരുദ്ധ കലാപത്തിന് ശക്തി പകർന്നു എന്ന് ആരോപിക്കപ്പെടുന്നു[42]. ആർ.എസ്.എസിന്റെ ആചാര്യനായ ഗോൾവൽക്കറുടെ മുസ്‌ലിം പതിപ്പാണ് മൗദൂദി എന്ന് ഇടതുപക്ഷ വിമർശകർ പരാമർശിക്കാറുണ്ട്[43][44] അവലംബം
അധികവായനക്ക്
|
Portal di Ensiklopedia Dunia