ടി. മുഹമ്മദ്
മലയാളത്തിലെ ഒരു എഴുത്തുകാരനും , പണ്ഡിതനും പത്രാധിപരും ഇസ്‌ലാമിക ചിന്തകനുമായിരുന്ന ടി. മുഹമ്മദ് ചരിത്രകാരനും മതതാരതമ്യ ഗവേഷകനുമായിരുന്നു.[1]. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല നേതാക്കളിൽ ഒരാളായ ടി. മുഹമ്മദ് അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ചിരുന്നു[2]. ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ എന്ന അദ്ദേഹത്തിന്റെ കൃതി മതതാരതമ്യ ഗവേഷണപഠന വിഭാഗത്തിലെ മികച്ച ഒരു കൃതിയായി വിലയിരുത്തപ്പെടുന്നു.[3] ജീവിതംമലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് കൊടിഞ്ഞിയിൽ 1917ൽ ജനനം. പിതാവ്: തട്ടരാട്ടിൽ അഹമദ് കുട്ടി. മാതാവ്: കാരാടൻ പാത്തു. ജീവിത സാഹചര്യം കാരണം രണ്ടാം ക്ലാസ് വരെ മാത്രമേ പഠനം തുടരാൻ കഴിഞ്ഞുള്ളൂ. പിന്നീട് കാലിക്കറ്റ് സർവ്വകലാശാലയുടെ അഫ്‌ദലുൽ ഉലമ എഴുതി പാസ്സായി. കുറച്ചു നാൾ കാസർകോഡ് ആലിയ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു. ജമാഅത്തെ ഇസ്‌ലാമിയുടെ കേരള സെക്രട്ടറി, സംസ്ഥാന കൂടിയാലോചനാസമിതി അംഗം, കേന്ദ്രപ്രതിനിധിസഭാംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.1959 മുതൽ 1970 വരെ പ്രബോധനത്തിന്റെ മുഖ്യപത്രാധിപരായിരുന്നു. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ അദ്ധ്യക്ഷനായും ജോലിചെയതു[4] | religion = Islam. 1988 ജൂലൈ 10 ന് മരണമടഞ്ഞു.[3][5][6][7][8] കൃതികൾ
പുരസ്കാരം'ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ' എന്ന പഠനഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് ലഭിച്ചു[12][അവലംബം ആവശ്യമാണ്] അവലംബം
|
Portal di Ensiklopedia Dunia