മുസ്‌ലിം ബ്രദർഹുഡ്
അറബ് ലോകത്ത് ശ്രദ്ധേയമായ പ്രതിപക്ഷവും ഇസ്‌ലാമിസ്റ്റ് സംഘടനയുമാണ് മുസ്‌ലിം സഹോദരന്മാരുടെ സംഘം എന്നർത്ഥം വരുന്ന അൽ ഇഖ്‌വാൻ അൽ മുസ്‌ലിമൂൻ എന്ന മുസ്‌ലിം ബ്രദർഹുഡ്. ഇഖ്‌വാൻ (الإخوان) എന്നീ ചുരുക്കപ്പേരുകളിലും അറിയപ്പെടുന്നു[1]. അതേസമയം ഈ സംഘടനയെ ഈജിപ്ത്[2], ഖസാഖ്‌സ്ഥാൻ[3], സൗദി അറേബ്യ[4], റഷ്യ[5], യു.എ.ഇ[6][7] തുടങ്ങിയ രാജ്യങ്ങൾ കരിമ്പട്ടികയിൽ ചേർത്തിട്ടുണ്ട്. ആധുനിക കാലത്തെ ഏറ്റവും വലിയ[അവലംബം ആവശ്യമാണ്] ഈ ഇസ്‌ലാമിക നവജാഗരണ പ്രസ്ഥാനം 1928-ൽ ഈജിപ്തിൽ രൂപീകരിക്കപ്പെട്ടു[8]. ഹസനുൽ ബന്ന എന്ന നേതാവാണ് രൂപീകരണത്തിന് നേതൃത്വം നൽകിയത്[1][9]. ഒരു മുസ്‌ലിമിന്റെ ജീവിതത്തിന്റെ നിഖില മേഖലകളിലും നിയാമക ശക്തിയായി നിൽക്കേണ്ടത് ഖുർആനും സുന്നത്തും ആണ് എന്നാണ് സംഘടന വാദിക്കുന്നത്.[10] ലക്ഷ്യം നേടുവാൻ സമാധാനത്തിന്റെ വഴിയിലൂടെ മാത്രമേ സഞ്ചരിക്കൂ എന്ന് 1928-ൽ രൂപീകരണ സമയത്ത് ബ്രദർഹുഡ് പ്രഖ്യാപിച്ചിരുന്നു.[11][12] മറ്റെല്ലാ പ്രതിപക്ഷ കക്ഷികളെയും പോലെ മുസ്‌ലിം ബ്രദർഹുഡും ഈജിപ്തിൽ അര നൂറ്റാണ്ടിലേറെയായി നിരോധിക്കപ്പെട്ടിരിക്കുകയാണ്. എങ്കിലും സ്വതന്ത്രരായി തെരെഞ്ഞെടുപ്പുകളിൽ പങ്കെടുക്കാറുണ്ട്[13][14]. 2011-ൽ നടന്ന ബഹുജനവിപ്ലവത്തിന് ശേഷം പാർലമെന്റിൽ പകുതിയോളം സീറ്റ് നേടി. പ്രസിഡന്റായി ബ്രദർഹുഡിന്റെ മുഹമ്മദ് മുർസി അധികാരമേറ്റു. 2013-ൽ നടന്ന സൈനിക അട്ടിമറിക്ക് ശേഷം ഈജിപ്റ്റിൽ വീണ്ടും നിരോധിക്കപ്പെട്ടു. ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള ഇസ്‌ലാമിക പ്രസ്ഥാനമായി കണക്കാക്കപ്പെടുന്ന[9] മുസ്‌ലിം ബ്രദർഹുഡ് നിരവധി അറബ് രാഷ്ട്രങ്ങളിലെ നിർണ്ണായക ശക്തിയാണ്. "ഇസ്‌ലാമാണ് പരിഹാരം" എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം. രൂപീകരണ പശ്ചാത്തലം19ആം നൂറ്റാണ്ട് ലോകചരിത്രത്തിലെ കോളനിവൽക്കരണങ്ങളുടെയും സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ തുടക്കത്തിന്റെയും കാലഘട്ടമാണ്. ഇരുപതാം നൂറ്റാണ്ടിലും തുടർന്ന കോളനി വാഴ്ച അറബ്-മുസ്‌ലിം നാടുകളെ ആസൂത്രിതമായ വീതം വെക്കലിനും വിഭജിക്കുന്നതിനുമുള്ള കരാറുകൾക്ക് രൂപം നൽകി. അത്തരത്തിലൊന്നായിരുന്നു ഫ്രാൻസും ബ്രിട്ടനും രൂപം കൊടുത്ത സാക്സ്-പെയ്ക്കോ (1917) ഉടമ്പടി. ഉടമ്പടി പ്രകാരം ഈജിപ്റ്റ്, സുഡാൻ, ഫലസ്തീൻ , ഇറാഖ്, ഇന്ത്യ, മലേഷ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ ബ്രിടീഷ് ഭരണത്തിലും സിറിയ,ലബനാൻ, തുനീശ്യ, അൾജീരിയ, മൊറോക്കോ, മൌറിത്താനിയ, സെനഗൽ എന്നീ രാജ്യങ്ങൾ ഫ്രെഞ്ച് അധീനതയിലുമായി. ലിബിയയിൽ ഇറ്റലിയായിരുന്നു അധികാരത്തിലിരുന്നത്. ചരിത്രകാരന്മാർക്കിടയിൽ ഈ വീതം വെപ്പിനെ രഹസ്യ ഉടമ്പടിയായും കുരിശുയുദ്ധത്തിൻറെ തുടർച്ചയായും കരുതുന്നവരുണ്ട് [15] . യഥാർഥത്തിൽ അറബ മണ്ണിനെക്കാലേറെ മുസ്‌ലിം ചിന്തകളെയും സംസ്കാരത്തെയും ലക്‌ഷ്യം വെച്ചായിരുന്നു ഈ അധിനിവേശ ശ്രമങ്ങളൊക്കെയും[അവലംബം ആവശ്യമാണ്]. ഹസനുൽ ബന്ന ഈ സാംസ്‌കാരിക അധിനിവേശത്തെ കുറിച്ച് ചിന്തിക്കുകയും സമാന മനസ്കരായ ആളുകളുമായി ചർച്ച ചെയ്യുകയുമുണ്ടായി. തുടർന്ന് 1928 മാർച്ച് മാസത്തിൽ ബന്നയും കൂടെയുള്ള ആറു പേരും ചേർന്ന് ഈജിപ്തിലെ ഇസ്മാഈലിയ്യ ഗ്രാമത്തിൽ അൽ ഇഖ്‌വാനുൽ മുസ്‌ലിമൂൻ രൂപീകരിച്ചു. ആദർശം, ലക്ഷ്യം, ദൗത്യംഅടിസ്ഥാനാദർശം 'അല്ലാഹുവല്ലാതെ ആരാധ്യനില്ല; മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്' എന്നതാണ്. ഇസ്‌ലാമിക കാഴ്ച്ചപ്പാടിലുള്ള ഒരു രാഷ്ട്രനിർമിതിയാണ് ബ്രദർഹുഡിന്റെ ലക്ഷ്യം. മനുഷ്യ നിർമിത വ്യവസ്ഥകൾക്കു പകരം തികച്ചും ദൈവിക നീതിയലധിഷ്ഠിതമായ ഒരു സമ്പൂർണ്ണ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം എന്ന് സംഘടന വിശ്വസിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്‌ലാമിന്റെ സംസ്ഥാപനമാണ് ലക്ഷ്യം. തീവ്രവാദവും സായുധ മാർഗ്ഗങ്ങളും തത്ത്വത്തിലും പ്രയോഗത്തിലും ഈ സംഘടന എതിർക്കുന്നു[അവലംബം ആവശ്യമാണ്]. മുസ്ലീങ്ങൾ അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശനങ്ങളിൽ മാത്രമല്ല പൊതുസമൂഹം അഭിമുഖീകരിക്കുന്ന എല്ലാ രാഷ്ട്രീയവും അന്താരാഷ്ട്രീയവുമായ പ്രശ്നങ്ങളിലും അത് ഇടപെടുന്നു. ബന്നയുടെ അഭിപ്രായത്തിൽ സംഘടനയ്ക്ക് 2 ദൗത്യങ്ങളുണ്ട്. സമീപ ദൗത്യങ്ങളും, ദീർഘകാല ദൗത്യങ്ങളും. വ്യക്തി, കുടുംബ, സമൂഹ സംസ്കരണങ്ങൾ ആണ് സമീപ ദൗത്യങ്ങൾ., സംഘടനയിൽ ചേർന്ന ഉടനെ ഓരോരുത്തരും ഉടനെ തുടങ്ങുകയും ചെയ്യേണ്ടവയാണവ. ഭരണകൂടത്തിൻറെ സംസ്കരണവും ഖിലാഫത്തിന്റെ പുന:സ്ഥാപനവുമാണ് ദീർഘകാല ദൗത്യങ്ങൾ. ചരിത്രരേഖ
നേതൃത്വംമുസ്ലിം ബ്രദർഹുഡ് നേതാക്കൾ മുർശിദുൽ ആം (മുഖ്യ കാര്യദർശി) എന്ന പേരിലാണ് അറിയപ്പെടുന്നത്.
വർത്തമാനംഅധികാരത്തിലേക്ക്അവലംബം
|
Portal di Ensiklopedia Dunia