അനസ് എടത്തൊടിക
ഇന്ത്യൻ സീനിയർ ഫുട്ബാൾ ടീമിലെ പ്രതിരോധ താരമാണ് അനസ് എടത്തൊടിക. 2019 ജനുവരി 15 ന് അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബഹ്റൈനെതിരെ ഷാർജയിലെ ഷാർജ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ഫുട്ബോൾ ടീമിലായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ മത്സരം[2]. ആദ്യ കാല ജീവിതംകൊണ്ടോട്ടി, മുണ്ടപ്പലത്തെ എടത്തൊടിക മുഹമ്മദ് കുട്ടി -ഖദീജ ദമ്പതികളുടെ മകനായി 1987 ഫെബ്രുവരി 15ന് ജനിച്ചു. പിതാവ് ബസ് ഡ്രൈവറായിരുന്നു. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കന്ററി സ്കൂൾ, മഞ്ചേരി എൻ.എസ്.എസ് കോളജ്, ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി എന്നിവിടങ്ങളിൽ പഠനം. ക്ലബ്ബ് ജീവിതംമുംബൈ എഫ്.സി2007ൽ മുംബൈ എഫ്.സിയിൽ ചേർന്ന അനസ് ആദ്യ വർഷം തന്നെ മുംബൈ എഫ്.സിയെ ഐ ലീഗ് രണ്ടാം ഡിവിഷൻ ചാമ്പ്യൻമാരാക്കി. മികച്ച കളി കാഴ്ച്ച വച്ച അനസിനെ 2011 വരെ മുംബൈ എഫ് സി ടീം മറ്റാർക്കും നൽകിയില്ല. പൂനെ എഫ്.സിമുംബൈ ടീമിലെ മികച്ച പ്രകടനത്തിന് ശേഷം അനസിനെ വലിയ തുകയ്ക്ക് പൂനെ എഫ്.സി വാങ്ങി. അവർക്ക് വേണ്ടി നാല് വർഷം കളിച്ചു .2014 ൽ പൂനെ ടീമിനെ ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലും ഐ ലീഗിലും നയിച്ച അനസിനെ പൂനെ എഫ്.സി അവരുടെ ബെസ്റ്റ് പ്ലയർ അവാർഡായ ഐയൺ മാൻ പുരസ്ക്കാരം നൽകി ആദരിച്ചു. ഡൽഹി ഡൈനാമോസ്ഐ.എസ്.എൽ രണ്ടാം സീസണിൽ ഡൽഹി ഡൈനാമോസ് പ്രതിരോധ നിരയിൽ എത്തി. ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ് പരിശീലിപ്പിച്ച ഡൽഹി ഡൈനാമോസിലൂടെ മികച്ച കളി കാഴ്ച വെച്ച് റോബർട്ടോ കാർലോസിന്റെ ഇഷ്ട താരവുമായി.[3] 2016-17 ഐ എസ് എല്ലിൽ ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ജിയാൻ ലുക്കാ സംബ്രോട്ടയുടെ പരിശീലനത്തിന് കീഴിൽ ഡൽഹി ഡൈനാമോസിൽ തന്നെ തുടർന്നു. മോഹൻ ബഗാൻഐ.എസ്.എല്ലിനു ശേഷം വൻ തുകയ്ക്ക് ഇന്ത്യയിലെ ഏറ്റവും പഴയതും പ്രസിദ്ധവുമായ മോഹൻ ബഗാൻ ക്ലബ്ബിന് വേണ്ടി ഐ ലീഗ് കളിച്ചു. അവർക്ക് വേണ്ടി ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലും ഫെഡറേഷൻ കപ്പിലും മികച്ച പ്രകടനം നടത്തി.[4] ഐ ലീഗിലും ഫെഡറേഷൻ കപ്പിലും നിർഭാഗ്യം കൊണ്ട് മാത്രം റണ്ണേഴ്‌സ് അപ്പിൽ ഒതുങ്ങിപ്പോയി. ജംഷഡ്പൂർ എഫ്.സി2017ൽ ഐ.എസ്.എലിലെ ഏറ്റവും ഉയർന്ന തുകക്ക് (1.10 കോടി രൂപ) ജംഷഡ്പൂർ എഫ്.സി അനസിനെ സ്വന്തമാക്കി. അന്താരാഷ്ട്ര കളിജീവിതംഅന്താരാഷ്ട്ര കരിയറിൽ കളിച്ച നാലു മത്സരങ്ങളും വിജയിച്ചിട്ടുണ്ട്. കംബോഡിയ, മ്യാന്മാർ, നേപ്പാൾ, കിർഗ്ഗിസ്ഥാൻ എന്നീ രാജ്യങ്ങൾക്കെതിരെയാണ് കളിച്ചത്. കളിജീവിതത്തിലെ സ്ഥിതിവിവരക്കണക്കുകൾക്ലബ്
അന്താരാഷ്ട്ര മത്സരങ്ങൾ
പുരസ്കാരങ്ങളും ബഹുമതികളും
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ |
Portal di Ensiklopedia Dunia