മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബ്
മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബ് (ഇംഗ്ലീഷ്: Mohun Bagan AC, ബംഗാളി: মোহন বাগান এ. সি.), അതിന്റെ കാല്പന്തുകളിയാൽ അറിയപ്പെടുന്ന ഇന്ത്യയിലെ ഒരു കായിക സംഘമാണ് . ഇതിന്റെ ആസ്ഥാനം വെസ്റ്റ് ബംഗാളിലെ കൊൽക്കത്ത ആണ്. ഏഷ്യയിലെ പഴക്കം ചെന്ന ഒരു കാല്പന്തുകളി സംഘവുമാണിത്. 15 ഓഗസ്റ്റ് 1889 ൽ ആണ് സംഘം ആരംഭിച്ചത്. ചരിത്രം1889 ൽ കൊൽക്കത്തയ്ക്കടുത്ത ശ്യാംബസാറിൽ മോഹൻ ബഗാൻ വില്ല എന്ന് പേരിൽ ഒരു കൊട്ടാരം ഉണ്ടായിരുന്നു.ഒരു ഇടത്തരം വലിപ്പമുള്ള മൈതാനം ആ കെട്ടിടത്തിന്റെ മുൻപിലായി ഉണ്ടായിരുന്നു.ദുഖീറാം മജുംദർ സ്റ്റുഡന്റ്സ് യൂണിയന്റെ കളിക്കാർ ഈ മൈതാനത്ത് കളിക്കാറുണ്ടായിരുന്നു.ദുഖീറാം മജുംദർ സ്ഥലം മാറിപ്പോയപ്പോൾ കളിക്കാർ "ആര്യൻസ്" എന്ന പേര് സ്വീകരിച്ചു.1889 ആഗസ്ത് 15 ന് ഭൂപേന്ദ്രനാഥ് ബസു എന്ന വക്കീലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് മോഹൻ ബഗാൻ സ്പോർട്ടിങ്ങ് ക്ലബ്ബ് എന്ന പേരിൽ ഒരു സംഘം രൂപീകരിച്ചു.കൊൽക്കത്ത പ്രസിഡൻസി കോളേജ് പ്രൊഫസർ എഫ്.ജെ. റോവെ യുടെ നിർദ്ദേശപ്രകാരം മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബ് എന്ന് പേര് മാറ്റി. 1911 ജൂലൈ 29-ന് ഈസ്റ്റ് യോർക്ക്ഷയർ റെജിമെന്റിനെ 2-1-ന് തോൽപ്പിച്ച് മോഹൻ ബഗാൻ ഐ. എഫ്. ഏ. ഷീൽഡ് നേടി. ഈ ഷീൽഡ് നേടുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബായിരുന്നു മോഹൻ ബഗാൻ. ജൂലൈ 29 'മോഹൻ ബഗാൻ ദിനം' ആയി ആചരിക്കുന്നു. 1947-ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഐ. എഫ്. ഏ. ഷീൽഡും മോഹൻ ബഗാൻ നേടി. 1977-ൽ പെലെ അടങ്ങുന്ന ന്യൂ യോർക്ക് കോസ്മോസിനെയും 1978 ഐ. എഫ്. ഏ. ഷീൽഡ് ഫൈനലിൽ കരുത്തരായ സോവിയറ്റ് ക്ലബ്ബ് അരരത്ത് യെറെവാനെയും 2-2-ന് തളച്ചു. 2016 ജനുവരി 27-ന് ഏഷ്യൻ ഫുട്ബോൾ കപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന ആദ്യ ഇന്ത്യൻ ടീമായി. സംഘത്തിന്റെ ഉദ്യോഗസ്ഥന്മാർ
സ്റ്റേഡിയംമോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബിന്റേതായി നിരവധി സ്റ്റേഡിയങ്ങളുണ്ടായിരുന്നു, സോൾട്ട് ലേക്ക് സ്റ്റേഡിയം,മോഹൻ ബഗാൻ ഗ്രൗണ്ട് എന്നീ രണ്ട് സ്റ്റേഡിയങ്ങളാണ് ഇപ്പോൾ ക്ലബ്ബിന്റേതായിട്ടുള്ളത്.
ഭാഗ്യ ചിഹ്നംമോഹൻ ബഗാന്റെ ഭാഗ്യചിഹ്നം, ടൈഗർ എന്ന് അർഥം വരുന്ന ബഗ്ഗു ആണ്. ഇത് ആരംഭിച്ചത് 29 ജൂലൈ 2007 ൽ ആണ് .
ബഹുമതികൾദേശീയ ലീഗ്
ഡോമെസ്ടിക് കപ്പുകൾ & സ്റ്റേറ്റ് ലീഗ്
കുറിപ്പുകൾ
ബാഹ്യ കണ്ണികൾ |
Portal di Ensiklopedia Dunia