പ്രശാന്ത് കടുത്തേടത്ത്കുനി
പ്രശാന്ത് കടുത്തേടത്ത്കുനി (ജനനം 24 ജൂൺ 1997) ഫോർവേഡായും വിങ്ങറായും കളിക്കുന്ന ഒരു ഇന്ത്യൻ ഫുട്ബോൾ കളിക്കാരൻ ആണ്. ഇപേ പാൾ പഞ്ചാമ്പ് എഫ് സി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്നു. ഇന്ത്യക്കു വേണ്ടി U-19 വിഭാഗത്തിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. ജീവിതരേഖ
ആദ്യകാലം2008-ൽ ആണ് പ്രശാന്ത് പ്രൊഫഷണൽ ഫുട്ബോൾ കളിയ്ക്കാൻ തുടങ്ങിയത്, 2010ൽ കേരള U-14 ടീമിന് വേണ്ടി കളിച്ചു. ഇതിനു ശേഷം AIFF റീജിയണൽ അക്കാഡമിയിൽ പരിശീലനത്തിനായി ചേർന്നു. ഇന്ത്യൻ സൂപ്പർ ലീഗ് (2016- )2016-ൽ കേരള ബ്ലാസ്റ്റേഴ്‌സ്-ലൂടെ ആണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള പ്രവേശനം[1]. ആ സീസണിൽ ഒരേഒരു കളിയെ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി അണിയാൻ പ്രശാന്തനു സാധിച്ചുള്ളൂ. സീസണിന്റെ രണ്ടാം ഭാഗം പ്രശാന്ത് ചെന്നൈ സിറ്റി എഫ്‌സിക്കു വേണ്ടിയാണു കളിച്ചതു. അവിടെ വച്ചു തന്നെ തൻ്റെ ആദ്യ പ്രൊഫെഷണൽ ഗോളും പ്രശാന്ത് നേടി. തുടർന്ന് 2017-18 സീസൺ ബ്ലാസ്റ്റേഴ്സലിലേക്കു തിരിച്ചു വന്നു[2], എങ്കിലും 2018 സീസണിൽ ആണ് പ്രശാന്തിന് കേരള ബ്ലാസ്‌റ്റേഴ്സന് വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ പറ്റിയത്.[3] ഇതു വരെ ഉള്ള ഗോൾ നില[4]
|
Portal di Ensiklopedia Dunia