സ്വഹാബ എന്ന പദം കൊണ്ട് പൊതുവേ അർത്ഥമാക്കുന്നത് പ്രവാചകൻ മുഹമ്മദിന്റെ സാമീപ്യം സിദ്ധിച്ച സന്തത സഹചാരികളായ അനുയായികളെയാണ്. സഹാബി, സ്വഹാബാക്കൾ എന്നും ഇതേ അർത്ഥത്തിൽ ഉപയോഗിക്കുന്നു. വനിതകളെ സ്വഹാബിയ്യ എന്നും പറയുന്നു. സന്തത സഹചാരി, എന്നർത്ഥം വരുന്ന സ്വഹബ (صَحِبَ) എന്നർത്ഥം വരുന്ന അറബി പദത്തിൽ നിന്നാണ് ഈ വാക്കുണ്ടായത്. മലയാളത്തിൽ സഖാവ് എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദമാണിത്. മുസ്‌ലിങ്ങൾ ബഹുമാനത്തോടെ ഉപയോഗിക്കുന്ന സാഹിബ് എന്ന പദം ഇതിന്റെ ഒരു അവാന്തര രൂപമാണ്
‘സ്വഹാബികൾ‘ എന്നതിന്റെ വ്യഖ്യാനം
തിരുനബിയുടെ അധ്യാപനങ്ങളിൽ വിശ്വസിച്ചവൻ എന്ന നിലയിൽ നബിയുടെ സദസ്സിൽ ഒരു നിമിഷമെങ്കിലും പങ്കെടുക്കുകയും ശേഷം മുസ്‌ലിം ആയി മരിക്കുകയും ചെയ്തവരെയാണ് സ്വഹാബികൾ എന്ന് പറയുന്നത് എന്നാണ് മുസ്ലീങ്ങൾ വിശ്വസിക്കുന്നത്. സ്വഹാബികളുടെ പേര് പറയുമ്പോൾ മുസ്‌ലിങ്ങൾ ആദരവോടെ റദ്വിഅല്ലാഹ് അന്ഹ് എന്ന് പറയുന്നു.