ഖദീജ
ഇസ്‌ലാമിന്റെ പ്രവാചകനായ മുഹമ്മദിന്റെ പത്നിയും മക്കയിലെ വ്യാപാരപ്രമുഖയുമായിരുന്നു ഖദീജ ബിൻത് ഖുവൈലിദ്(Arabic: خَدِيجَة بِنْت خُوَيْلِد, romanized: Khadīja bint Khuwaylid, c. 554[2] – നവംബർ 619). മുഹമ്മദിന്റെ പ്രവാചകത്വത്തിൽ ആദ്യം വിശ്വസിച്ച വ്യക്തിയും ഖദീജയായിരുന്നു. സത്യവിശ്വാസികളുടെ മാതാവ് എന്ന വിശേഷണത്തിൽ അറിയപ്പെടുന്നു. സ്വർഗലോകത്ത് മർയം (മേരി), ഫറോവയുടെ പത്നി ആസിയ, ഫാത്വിമ എന്നിവർക്കൊപ്പം ഖദീജയും സത്യവിശ്വാസിനികളുടെ നേതാക്കളായിരിക്കും എന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. ജീവിതരേഖഖുറൈഷി ഗോത്രത്തിലെ അസദ് കുടുംബത്തിൽ ഖുവൈലിദിന്റെയും ആമിർ ബിൻ ലുഅയ്യ് ഗോത്രത്തിലെ ഫാത്വിമ ബിൻത് സാഇദയുടെയും[3][4] മകളാണ് ഖദീജ. പ്രവാചകൻ മുഹമ്മദിന്റെ മാതാവായ ആമിന ബിൻത് വഹബിന്റെ ബന്ധു കൂടിയാണ് ഖദീജയുടെ മാതാവ്[5][6]. വ്യാപാരിയും ഗോത്രനേതാവുമായിരുന്നു പിതാവ്[7]. മുഹമ്മദുമായുള്ള വിവാഹത്തിന് മുൻപ് തന്നെ ഖദീജയുടെ മാതാവ് മരണപ്പെട്ടിരുന്നു. എന്നാൽ പിതാവിന്റെ മരണം അവരുടെ വിവാഹത്തിന് മുൻപാണെന്നും അല്ല, ശേഷമാണെന്നും വ്യത്യസ്ത റിപ്പോർട്ടുകളുണ്ട്[8][9]. ഉമ്മുഹബീബ് ബിൻത് അസദ് എന്ന ഒരു സഹോദരി ഖദീജക്കുണ്ടായിരുന്നു[10]. വ്യാപാരരംഗത്ത്മക്കയിലെ പ്രശസ്ത വ്യാപാരിയായിരുന്നു ഖദീജ. ഖദീജയുടെ കച്ചവടസംഘത്തിന് മറ്റെല്ലാ ഖുറൈശി കച്ചവടസംഘങ്ങളും ചേർന്നത്രയും വിഭവശേഷിയുണ്ടായിരുന്നു എന്നാണ് വിവരണങ്ങളിൽ കാണപ്പെടുന്നത്[11]. വിശ്വസ്തരായ മേൽനോട്ടക്കാരെ നിയമിച്ചാണ് ഖദീജയുടെ കച്ചവടസംഘങ്ങൾ പ്രവർത്തിച്ചിരുന്നത്. ഇത്തരക്കാർക്ക് കമ്മീഷൻ വ്യവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. മുഹമ്മദ് നബിക്ക് മുമ്പ്മുഹമ്മദിനെ വിവാഹം ചെയ്യുന്നതിന് മുമ്പ്, രണ്ട് പ്രാവശ്യം വിവാഹം ചെയ്യപ്പെട്ടു. രണ്ടു ഭർത്താവിന്റെയും മരണ ശേഷമാണ് വിധവയായ ഖദീജ ബീവിയെ, അവരുടെ ആവശ്യപ്രകാരം മുഹമ്മദ് നബി വിവാഹം കഴിക്കുന്നത്. മുഹമ്മദ് നബിയുമായുള്ള വിവാഹംഖദീജ നടത്തിയിരുന്ന കച്ചവടത്തിന്റെ ചുമതല ഏറ്റെടുത്ത മുഹമ്മദിന്റെ, വ്യക്തിത്വത്തിൽ അവർ ആകൃഷ്ടരാവുകയും അങ്ങനെ വിവാഹം നടക്കുകയുമാണ് ചെയ്തത് എന്ന് പറയപ്പെടുന്നു. വിവാഹം നടക്കുമ്പോൾ മുഹമ്മദിന് 25 വയസ്സും, ഖദീജക്ക് 40 വയസ്സുമായിരുന്നു. എന്നാൽ ഖദീജയുടെ അന്നത്തെ പ്രായം 40-ൽ കുറവായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. മുഹമ്മദ്-ഖദീജ ദമ്പതികൾക്ക് 6 കുട്ടികൾ ജനിച്ചു.ഖാസിം,അബ്ദുല്ല എന്ന രണ്ടുപുത്രന്മാർ ചെറുപ്പത്തിലേ മരണപ്പെട്ടു. സൈനബ്, റുഖ്‌യ, ഉമ്മുകുൽസൂം, ഫാത്വിമ എന്നിവരാണ് പെൺകുട്ടികൾ. മുഹമ്മദിന്റെ പ്രവാചകത്വംമുഹമ്മദിന്റെ പ്രവാചകത്വം ആദ്യമായി അംഗീകരിക്കുന്നത് ഖദീജയാണ്. പിന്നീട് എല്ലാ പ്രതിസന്ധികളിലും അവർ അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു. അതുകൊണ്ട് അവരുടെ മരണം നടന്ന വർഷം ദുഖ:വർഷം എന്ന പേരിൽ ഇസ്‌ലാമിക ചരിത്രത്തിൽ അറിയപ്പെടുന്നു. അവലംബം
|
Portal di Ensiklopedia Dunia