സ്റ്റെഫാൻ ഹെയ്ൽ
ഒപ്റ്റിക്കൽ സൂക്ഷ്മദർശിനിയുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ സ്റ്റെഫാൻ ഹെയ്ൽ (ജ: ഡിസം: 23, 1962- റുമാനിയ) അമേരിക്കൻ ഗവേഷകരായ വില്ല്യം.ഇ.മോണർ, എറിക് ബെറ്റ്സിഗ് എന്നിവർക്കൊപ്പം 2014 ലെരസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടി.[1][2]. പ്രാധാന്യംസാധാരണ സൂക്ഷ്മ ദർശിനികളിലൂടെ 200 നാനോമീറ്ററിനേക്കാളും താഴേയുളള വസ്തുക്കളെ കാണാനാകില്ല. കാരണം ദൃശ്യപ്രകാശത്തിന്റെ(visible light) ഏറ്റവും കുറഞ്ഞ തരംഗദൈർഘ്യം(wavelength) 400 നാനോമീറ്ററാണ്. ഈ പരിമിതിയെ മറികടന്ന് സൂക്ഷ്മ ദർശനികളുടെ കാഴ്ചശക്തി അനേകമടങ്ങ് മെച്ചപ്പെടുത്തുന്ന ഫ്ലൂറസെൻസ് മൈക്രോസ്‌കോപ്പി വികസിപ്പിച്ചെടുത്തതിനാണ് ഈ മൂന്നു ശാസ്ത്രജ്ഞൻമാർക്കും പുരസ്‌ക്കാരം ലഭിച്ചത്. ഹെയ്ലിന്റെ പഠനങ്ങൾമോണറുടേയും ബെറ്റ്സിഗിന്റേയും രീതികളിൽ നിന്ന് തികച്ചു വ്യത്യസ്തമായ സമീപനമാണ് ഹെയ്ൽ സ്വീകരിച്ചത്.1993-ൽ തുർകു യൂണിവഴ്സിറ്റിയിൽ ഗവേഷണം നടത്തിക്കൊണ്ടിരുന്നപ്പോഴാണ് ഹെയ്ൽ ഫ്ലൂറസൻസ് സ്പെക്ട്രോസ്കാപ്പിയിൽ ആകൃഷ്ടനായത്. അക്കാലത്ത് ഈ പരീക്ഷണ സമ്പ്രദായത്തിലൂടെ കോശസമുച്ചയങ്ങളേയോ ഒരു കെട്ടു ഡി.എൻ.എ. തന്തുക്കളേയോ മാത്രമേ കാണാനായിരുന്നുളളു. അതിനാൽ നാനോതലത്തിലുളള ഒരു ടോർച്ചുപയോഗിച്ച് ഇവയെ വേർതിരിച്ച് ഒന്നൊന്നായി കാണാനാവുന്ന രീതി സാധിച്ചെടുക്കാനായിരുന്നു ഹെയ്ൽ ശ്രമിച്ചത്. സ്റ്റിമുലേറ്റഡ് എമീഷൻ ഡിപ്ലീഷൻ (STED, Stimulated Emission Depletion)എന്ന പരീക്ഷണ രീതി ഉപയോഗിച്ച് ഇതെങ്ങിനെ ചെയ്യാമെന്ന് ഹെയ്ൽ ശാസ്ത്രലോകത്തിന് വിവരിച്ചു കൊടുത്തു.[3] ഫ്ലൂറസൻറ് തന്മാത്രകൾ കോർത്തിണക്കിയ പരീക്ഷണവസ്തുവിലേക്ക് ലേസർ പ്രകാശം പ്രസരിപ്പിക്കുമ്പോൾ എല്ലാ ഫ്ലൂറസൻറ് തന്മാത്രകളും ഉത്തേജിപ്പിക്കപ്പെടും(excite). നിരുത്തേജിപ്പിക്കാനായി(quench) ഉപയോഗപ്പെടുത്തുന്ന ലേസർ പ്രസരത്തിന് നാനോതലത്തിൽ(Nanovolume) ഉളളവയെ നിരുത്തേജപ്പെടുത്താനാവില്ലെന്നു വന്നാൽ അവ തനിത്തനിയെ ദൃശ്യമാകും. പരീക്ഷണ വസ്തുവിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഇത്തരമൊരു പ്രക്രിയയുപയോഗിച്ച് വെളിച്ചം വീശാൻ കഴിയും. അങ്ങനെ ലഭിക്കുന്ന ഇമേജുകളെ സംഗ്രഹിപ്പിച്ചെടുത്ത് സമഗ്രമായ ഇമേജ് നിർമിച്ചെടുക്കാം. മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറിയശേഷം ഹെയ്ൽ തന്റെ ആശയങ്ങളെ പ്രാവർത്തികമാക്കി[4].[5] അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia