എഡ്വാഡ് ബുഷ്നർ
എഡ്വാഡ് ബുഷ്നർ (20 May 1860 – 13 August 1917) ജർമ്മൻ കാരനായ രസതന്ത്ര ശാസ്ത്രജ്ഞനും കിണ്വനശാസ്ത്രജ്ഞനും(zymologist) ആയിരുന്നു. 1907ൽ അദ്ദേഹത്തിന് രസതന്ത്രത്തിനു കിണ്വനത്തിന്റെ പഠനത്തിനു നോബൽ സമ്മാനം ലഭിച്ചു. ജീവചരിത്രംമുൻ കാലജീവിതംബുഷ്നർ മ്യൂനിച്ചിൽ ഒരു ഡോക്ടറായ പിതാവിന്റെ മകനായി ജനിച്ചു. [1] 1884ൽ അഡോൾഫ് വോൺ ബയരുമായിച്ചേർന്ന് രസതന്ത്രം പഠിച്ചു. മ്യൂണിച്ചിലെ ബോട്ടാണിക് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസ്സർ സി വോൺ നൈഗേലിയുമായിച്ചേർന്ന് സസ്യശാസ്ത്രവും പഠിച്ചു. 1888ൽ ബുഷ്നർ മ്യൂണിച്ച് യൂണിവേഴ്സിറ്റിയിൽനിന്നും ഡോക്ടറേറ്റു നേടി. ഗവേഷണംയീസ്റ്റ് കോശത്തിലെ ജീവനില്ലാത്ത ഘടകങ്ങൾ ഉപയോഗിച്ച് അദ്ദേഹം പുളിപ്പിക്കൽ നടത്തി. ജീവനുള്ള യീസ്റ്റു കോശങ്ങൾ പുളിപ്പിക്കലിനു ആവശ്യമല്ല എന്ന് അദ്ദേഹം കാണിച്ചുതന്നു. ഇതിനാണ് അദ്ദേഹത്തിനു നോബൽ സമ്മാനം ലഭിച്ചത്.[2] വ്യക്തിജീവിതംബുഷ്നർ 1900ൽ ലൊട്ടെ സ്റ്റാഹ്ലിനെ വിവാഹം കഴിച്ചു. ഒന്നാം ലോക മഹാ യുദ്ധത്തിൽ അദ്ദേഹം മേജറായി റൊമാനിയായിലെ ഒരു ആശുപത്രിയിൽ പ്രവർത്തിച്ചു. അവിടെവച്ച് അദ്ദേഹത്തിനു മാരകമായ പരിക്കുപറ്റുകയും, 9 ദിവസങ്ങൾക്കു ശേഷം തന്റെ 57ആം വയസ്സിൽ , 1917 ആഗസ്റ്റ് 3 നു അദ്ദേഹം മൃതിയടയുകയും ചെയ്തു. [3] അവലംബം
|
Portal di Ensiklopedia Dunia